പൃഥിരാജ്- ലിസ്റ്റിൻ സ്റ്റീഫൻ കൂട്ടുകെട്ട് മികച്ച സിനിമകൾ മലയാളത്തിന് സമ്മാനിച്ച് കൊണ്ടിരിക്കുന്നത് മികച്ച സിനിമകളാണ്.ജനഗണമനയും ഏറ്റവും അവസാനം പുറത്തിറങ്ങിയ കടുവയും വരെ അതിന് ഉദാഹരണമാണ്. എന്നാൽ ഇതൊക്കെയാണെങ്കിലും പൃഥി-ലിസ്റ്റിൻ കൂട്ടുകെട്ടിലെ ആദ്യ സിനിമ വമ്പൻ പരാജയമായിരുന്നു എന്ന് എത്ര പേർക്കറിയാം. അത്തരത്തിൽ തൻറെ ആദ്യ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ലിസ്റ്റിൻ. ജിഞ്ചർ മീഡിയ എന്ന യൂടൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ലിസ്റ്റിൻ ഇത് വ്യക്തമാക്കിയത്.
പൃഥിയുമായി ഞാൻ ആദ്യമായി ചെയ്യുന്ന സിനിമ വിമാനമാണ്. അതൊരപ ഭയങ്കര പരാജയമായ സിനിമയായിരുന്നു. സാമ്പത്തികമായി നമ്മുക്ക് വലിയ നഷ്ടം സംഭവിച്ചു. റിട്ടേൺ ഒന്നും ഇല്ലായിരുന്നു. അന്ന് ഒടിടിയിൽ സെയിൽ ഇല്ല, സാറ്റലൈറ്റും തീയേറ്ററും മാത്രമായിരുന്നു. ആ സമയത്ത് വിനീത് ശ്രീനിവാസൻറെ എബി എന്ന ചിത്രവുമായി ക്ലാഷ് വരികയും ചില നിയമ പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്തു.
എന്നാൽ ആളുകൾ പലരും വിമാനത്തിന് നല്ല അഭിപ്രായം പറഞ്ഞു. എന്നാൽ ഒരു ദിവസം ടിക്കറ്റ് ഫ്രീ കൊടുക്കാം എന്ന് വെച്ചു അന്ന് ഹൗസ് ഫുള്‍ ആയിരുന്നു പക്ഷെ പിറ്റേന്ന് അധികം ആരും വന്നില്ല.പിന്നീടാണ് ബ്രദേഴ്സ് ഡേ ചെയ്തത്. അത് മറ്റൊരു നിർമ്മാതാവ് പൃഥിയെ വെച്ച് ചെയ്യാൻ ഇരുന്നതായിരുന്നു. ഇത് വിമാനത്തിൽ നിന്നുമുണ്ടായ നഷ്ടം ഒന്ന് നികത്താൻ പറ്റി. പിന്നീടാണ് ഡ്രൈവിങ്ങ് ലൈസൻസ് മുതലുള്ള ചിത്രങ്ങൾ ചെയ്തത്-ലിസ്റ്റിൻ പറയുന്നു.
ALSO READ : Kaapa Movie : പൃഥ്വിരാജിന്റെ നായികയാകാനില്ല; കാപ്പയിൽ നിന്ന് മഞ്ജു വാര്യർ പിന്മാറി
തന്റെ 24-ആം വയസ്സിലാണ് കോട്ടയം ജില്ലയിലെ പാലാ സ്വദേശിയായ ലിസ്റ്റിൻ ട്രാഫിക് എന്ന ചിത്രത്തിന്റെ നിർമ്മാതാവായത്. ഇദ്ദേഹം നിർമ്മിച്ച രണ്ടു ചിത്രങ്ങളും 2011-ലെ ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ഇന്ത്യൻ പനോരമ വിഭാഗത്തിൽ പ്രദർശിപ്പിക്കപ്പെട്ടു. റിയൽ എസ്റ്റേറ്റ് ബിസിനസ് രംഗത്ത് പ്രവർത്തിച്ചിരുന്ന ലിസ്റ്റിൻ ഈ മേഖലയിൽ നിന്നും നേടിയ ലാഭത്തിൽ നിന്നുമാണ് ചലച്ചിത്രനിർമ്മാതാവായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...