Monster Movie Update : "തന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രം"; മോൺസ്റ്ററിലെ ഭാമിനിയെ കുറിച്ച് ഹണി റോസ്

ഒക്ടോബർ 21 നാണ് ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ലക്കി സിം​ഗ് എന്ന കഥാപാത്രമായി ആണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. 

Written by - Zee Malayalam News Desk | Last Updated : Oct 19, 2022, 04:22 PM IST
  • ഒക്ടോബർ 21 നാണ് ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.
  • ലക്കി സിം​ഗ് എന്ന കഥാപാത്രമായി ആണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്.
  • മലയാളത്തിൽ ആദ്യമായി 100 കോടി ക്ലബിൽ ഇടം നേടിയ പുലിമുരുകന് ശേഷം മോഹൻലാലും വൈശാഖും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് മോൺസ്റ്റർ.
Monster Movie Update : "തന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രം"; മോൺസ്റ്ററിലെ ഭാമിനിയെ കുറിച്ച് ഹണി റോസ്

മോഹൻലാൽ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം മോൺസ്റ്റർ ഉടൻ തിയേറ്ററുകളിലേക്ക് എത്തുകയാണ്. ഒക്ടോബർ 21 നാണ് ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ഇപ്പോൾ ചിത്രത്തെ കുറിച്ച് സംസാരിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന താരം  ഹണി റോസ്. ചിത്രത്തിൽ ഭാമിനിയെന്ന കഥാപാത്രത്തെയാണ് ഹണി റോസ് അവതരിപ്പിക്കുന്നത്. തന്റെ കരിയറിലെ ഏറ്റവും പ്രതീക്ഷയുള്ള കഥാപാത്രമാണ് ഭാമിനിയെന്നാണ് ഹണി റോസ് പറയുന്നത്. ഫേസ്‌ബുക്കിൽ പങ്കുവെച്ച വീഡിയോയിലാണ് ഹണി റോസ് ഇത് പറഞ്ഞിരിക്കുന്നത്.

ഹണി റോസിന്റെ വാക്കുകൾ 

"മോൺസ്റ്റർ ഒക്ടോബര് 21 ന് റിലീസ് ചെയ്യുകയാണ്.  എനിക്ക് ഏറ്റവും പ്രതീക്ഷയുള്ള ചിത്രവും റിലീസിന് കാത്തിരിക്കുന്ന ചിത്രവുമാണ് മോൺസ്റ്റർ. എന്റെ സിനിമ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാകും മോൺസ്റ്ററിലെ ബാമിനി. കൂടാതെ വലിയൊരു ടീമിന്റെ ഒപ്പം മനോഹരമായ ഒരു കഥാപാത്രം അവതരിപ്പിക്കാൻ കഴിഞ്ഞുവെന്നതാണ് ഏറ്റവും സന്തോഷം നൽകുന്ന കാര്യം. വൈശാഖ് സാറിനൊപ്പം ആദ്യമായി പ്രവർത്തിച്ച ചിത്രമാണിത്.  വലിയൊരു ടീം ഈ സിനിമയുടെ പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്. നിങ്ങളുടെ എല്ലാ അനു​ഗ്രഹവും പ്രാർത്ഥനയും ഞങ്ങളോടൊപ്പം ഉണ്ടാകണം" എന്ന് വിഡിയോയിൽ ഹണി റോസ് പറയുന്നുണ്ട്.

ALSO READ: Monster Movie : സെൻസറിങ് കഴിഞ്ഞു; മോൺസ്റ്റർ എത്തുന്നു; റിലീസ് തീയതി പ്രഖ്യാപിച്ച് മോഹൻലാൽ

ലക്കി സിം​ഗ് എന്ന കഥാപാത്രമായി ആണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. മലയാളത്തിൽ ആദ്യമായി 100 കോടി ക്ലബിൽ ഇടം നേടിയ പുലിമുരുകന് ശേഷം മോഹൻലാലും വൈശാഖും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് മോൺസ്റ്റർ.  മോണ്‍സ്റ്ററിന്റെ തിരക്കഥയെഴുതുന്നത് 'പുലിമുരുകന്റെ' രചയിതാവായ ഉദയ് കൃഷ്‍ണ  തന്നെയാണ്. സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. ദീപക് ദേവാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. ആക്ഷന് കൂടുതൽ പ്രധാന്യമുള്ള ചിത്രത്തിൽ സ്റ്റണ്ട് സിൽവയാണ് സംഘട്ടനം ഒരുക്കുന്നത്.

പഞ്ചാബി പശ്ചാത്തലത്തിൽ വൈശാഖ് ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണ് മോൺസ്റ്റർ. നേരത്തെ ഉണ്ണി മുകുന്ദൻ കുഞ്ചാക്കോ ബോബൻ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി മല്ലു സിങ് എന്ന സിനിമ വൈശാഖ് സംവിധാനം ചെയ്തിരുന്നു. ആദ്യമായിട്ടാണ് മോഹൻലാൽ ഒരു പഞ്ചാബി കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നേരത്തെ ലോക്പാൽ എന്ന ജോഷി ചിത്രത്തിൽ ഒരു പഞ്ചാബി വേഷത്തിൽ എത്തുന്നുണ്ടെങ്കിലും അത് സിനിമയ്ക്കുള്ളിൽ വേഷപകർച്ച മാത്രമായിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News