Malaikottai Vaaliban : ഇത് എൽജെപി ചിത്രം; മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബൻ ട്രെയിലർ എത്തി

Malaikottai Vaaliban Trailer : 7.30ന് ട്രെയിലർ എത്തുമെന്ന് മോഹൻലാൽ അറിയിച്ചെങ്കിലും അൽപം വൈകയാണ് മലൈക്കോട്ടൈ വാലിബന്റെ ട്രെയിലർ പുറത്ത് വിട്ടത്

Written by - Zee Malayalam News Desk | Last Updated : Jan 18, 2024, 08:32 PM IST
  • ജനുവരി 25നാണ് മലൈക്കോട്ടൈ വാലിബൻ തിയറ്ററുകളിൽ എത്തുക
Malaikottai Vaaliban : ഇത് എൽജെപി ചിത്രം; മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബൻ ട്രെയിലർ എത്തി

Malaikottai Vaaliban Movie Trailer : എല്ലാവരും കാത്തിരുന്ന മലൈക്കോട്ടൈ വാലിബൻ സിനിമയുടെ ട്രെയിലർ പുറത്ത്. ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാൽ ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ 7.30ന് എത്തുമെന്ന് അറിയിച്ചെങ്കിലും അൽപം വൈകിയാണ് ഓൺലൈനിലെത്തിയത്. ഇതൊരു ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമാണെന്നുള്ള പൂർണ്ണരൂപം നൽകികൊണ്ടുള്ള ട്രെയിലറാണ് അണിയറ പ്രവർത്തകർ പങ്കുവെച്ചിരിക്കുന്നത്.

ജനുവരി 25നാണ് മലൈക്കോട്ടൈ വാലിബൻ തിയറ്ററുകളിൽ എത്തുക. സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠൻ ആചാരി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള  ജോൺ ആൻഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. 

ALSO READ : Neru OTT : മോഹൻലാലിന്റെ നേര് ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?

ചിത്രം ഏത് ഴോൺറെയിൽ വരുമെന്ന് എടുത്ത് പറയാൻ സാധിക്കില്ല. ഒരു അമർചിത്രക്കഥ പോലെ കാലാദേശാന്തരങ്ങൾക്കപ്പുറം നടക്കുന്ന ഒരു സിനിമയാണ് മലൈക്കോട്ടൈ വാലിബൻ. തന്റെ ഇൻട്രോയിൽ തിയറ്റർ കുലുങ്ങുമോ ഇല്ലയോ എന്ന് തനിക്കറയില്ല. എന്നാലും സിനിമയിലെ ഒരു പ്രധാനകഥാപാത്രത്തെ ആദ്യമായി സ്ക്രീനിൽ അവതിരിപ്പിക്കാന്നതിന് വേണ്ടിയുള്ള എല്ലാം മലൈക്കോട്ടൈ വാലിബനിൽ ഉണ്ടെന്നും മോഹലാൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

മലൈക്കോട്ടൈ വാലിബൻ രണ്ട് ഭാഗങ്ങളിലായി തിയറ്ററിൽ എത്തുമെന്നാണ് റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നത്. അതേസമയം ഇക്കാര്യം വാർത്തസമ്മേളനത്തിൽ അണിയറ പ്രവർത്തകർ സ്ഥിരീകരിക്കാൻ തയ്യാറായില്ല. ചിത്രത്തിൽ സർപ്രൈസ് എലമെന്റുകൾ ഉണ്ടെന്നും അത് തിയറ്ററിൽ വരുമ്പോൾ അറിയാൻ സാധിക്കുമെന്ന് സർപ്രൈസ് സർപ്രൈസായിട്ട് തന്നെ നിൽക്കട്ടെയെന്നും സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും വാർത്തസമ്മേളനത്തിൽ പറഞ്ഞു.

നൂറ്റി മുപ്പതു ദിവസങ്ങളിൽ രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീക്കാണ്. 'ചുരുളി'ക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് പ്രശാന്ത് പിള്ളയാണ്. ദീപു ജോസഫ് എഡിറ്റിംഗ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ്  റോണക്സ് സേവ്യറാണ്.പി ആർ ഓ പ്രതീഷ് ശേഖർ.

 

 

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

 

 

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News