LJP പടം മാത്രം പോരാ, ഈ ലിസ്റ്റ് കൂടി നടത്തി തരണം; പകരം RSP യൂണിറ്റ് തുടങ്ങാം; ഷിബു ബേബി ജോണിന് ഓഫറുമായി മോഹൻലാൽ ആരാധകൻ

Mohanlal Lijo Jose Pellissery Movie ഷിബു ബേബി ജോൺ ഇക്കാര്യം നടത്തി തന്നാൽ മോഹൻലാൽ ആരാധകർ ഒരു ഓഫറും മുന്നോട്ട് വെക്കുന്നുണ്ട്. 

Written by - Jenish Thomas | Last Updated : Oct 25, 2022, 08:22 PM IST
  • എന്നാൽ മോഹൻലാൽ ആരാധകർക്ക് എൽജെപി പടം മാത്രം പോരാ, വേറെ ചില സംവിധായകരുടെയും എഴുത്തുകാർക്കൊപ്പം മോഹൻലാൽ ചിത്രം വേണമെന്നാണ് ആവശ്യം.
  • ഇക്കാര്യം ഷിബു ബേബി ജോൺ നടത്തി തന്നാൽ ഒരു ഓഫറും മോഹൻലാൽ ആരാധകർ മുന്നോട്ട് വെക്കുന്നുണ്ട്.
  • മോഹൻലാലാണ് ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പമുള്ള തന്റെ പുതിയ ചിത്രം സോഷ്യൽ മീഡിയ പേജിലൂടെ പ്രഖ്യാപിച്ചത്.
  • ആദ്യമായിട്ടാണ് ലിജോയുടെ ചിത്രത്തിൽ മോഹൻലാൽ കേന്ദ്രകഥാപാത്രമായി എത്തുന്നത്.
LJP പടം മാത്രം പോരാ, ഈ ലിസ്റ്റ് കൂടി നടത്തി തരണം; പകരം RSP യൂണിറ്റ് തുടങ്ങാം; ഷിബു ബേബി ജോണിന് ഓഫറുമായി മോഹൻലാൽ ആരാധകൻ

കൊച്ചി : മോഹൻലാൽ ലിജോ ജോസ് പെല്ലിശ്ശേരി സിനിമ പ്രഖ്യാപിച്ചതിന് ശേഷം മോഹൻലാൽ ആരാധകർ ഇരട്ടി ആവേശത്തിലാണ്. തൃപ്തികരമല്ലാതിരുന്ന മോൺസ്റ്ററിൽ തകർന്ന് മോഹൻലാൽ ഫാൻസിന് ഇരട്ടി ജീവനാണ് ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന്റെ പ്രഖ്യാപിനത്തിലൂടെ ലഭിച്ചിരിക്കുന്നത്. എന്നാൽ മോഹൻലാൽ ആരാധകർക്ക് എൽജെപി പടം മാത്രം പോരാ, വേറെ ചില സംവിധായകരുടെയും എഴുത്തുകാർക്കൊപ്പം മോഹൻലാൽ ചിത്രം വേണമെന്നാണ് ആവശ്യം. ഇക്കാര്യം ഷിബു ബേബി ജോൺ നടത്തി തന്നാൽ ഒരു ഓഫറും മോഹൻലാൽ ആരാധകർ മുന്നോട്ട് വെക്കുന്നുണ്ട്. 

ആരാധകർ ആവശ്യപ്പെടുന്ന മോഹൻലാൽ ചിത്രങ്ങൾ ഇവയാണ്. 

1. മോഹൻലാൽ- ശ്യാം പുഷ്കരൻ-ദിലീഷ് പോത്തൻ ചിത്രം
2. മോഹൻലാൽ -ശ്യാം പുഷ്കരൻ- മധു സി നാരായണൻ ചിത്രം
3. മോഹൻലാൽ-ബേസിൽ ജോസഫ് സിനിമ
4. മോഹൻലാൽ- അൽഫോൺസ് പുത്രൻ സിനിമ

ഈ കോംബോയിലുള്ള സിനിമ ഷിബു ബേബി ജോൺ നടത്തി തരുവാണെങ്കിൽ തന്റെ നാട്ടിൽ ആർഎസ്പിയുടെ യൂണിറ്റ് ആരംഭിക്കാമെന്നാണ് ഒരു മോഹൻലാൽ ആരാധകൻ ഫേസ്ബുക്കിൽ കമന്റ് രേഖപ്പെടുത്തിരിക്കുന്നത്. ഇതിനോടകം ആ കമന്റ് വൈറാലായിരിക്കുകയാണ്. 

ALSO READ : അണിയറയിൽ ഒരുങ്ങുന്നത് മാസോ അതോ ക്ലാസോ? മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു

പുറത്ത് വന്ന വാർത്തകളും അഭ്യൂഹങ്ങളും എല്ലാം ശരിവച്ചുകൊണ്ട് മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന് ഇന്നാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. മോഹൻലാലാണ് ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പമുള്ള തന്റെ പുതിയ ചിത്രം സോഷ്യൽ മീഡിയ പേജിലൂടെ പ്രഖ്യാപിച്ചത്. ആദ്യമായിട്ടാണ് ലിജോയുടെ ചിത്രത്തിൽ മോഹൻലാൽ കേന്ദ്രകഥാപാത്രമായി എത്തുന്നത്. ചിത്രത്തിന്റെ പേരെ ഏത് തരത്തിലുള്ള സിനിമയാണോ ഒരുങ്ങുന്നത് എന്നുള്ള മറ്റ് വിവരങ്ങൾ പുറത്ത് വിട്ടില്ല. 

ജോൺ ആൻഡ് മേരി ക്രിയേറ്റീവ്, മാക്സ് ലാബ്സ്, സെഞ്ചുറി ഫിലിംസ് എന്നിവയുടെ ബാനറിൽ ഷിബു ബേബി ജോൺ ആണ് ചിത്രം നിർമിക്കുന്നത്. സിനിമയുടെ മറ്റ് അണിയറ പ്രവർത്തകരുടെ വിവരങ്ങൾവ പുറത്ത് വിട്ടില്ല. മോഹൻലാലിന്റെ നിലവിൽ പുരോഗമിക്കുന്ന ജീത്തു ജോസഫ് ചിത്രം റാമിന്റെ ചിത്രീകരണത്തിന് ശേഷമാകും മോഹൻലാൽ ലിജോയുടെ സിനിമയ്ക്ക് ഡേറ്റ് നൽകുക. 2023 ഓടെ സിനിമയുടെ ചിത്രീകരണം ആരംഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ചിത്രം പീരിയോഡിക് ഡ്രാമയാണെന്നും മോഹൻലാൽ ഒരു ഗുസ്തിതാരമായിയെത്തുമെന്നുള്ള സ്ഥരീകരിക്കാത്ത റിപ്പോർട്ടുകളും സോഷ്യൽ മീഡിയയിൽ നിലനിൽക്കുന്നുണ്ട്. ചെമ്പോത്ത് സൈമൺ എന്നായിരിക്കും മോഹൻലാൽ അവതരിപ്പിക്കുന്ന സിനിമയുടെ പേരെന്നും ആ റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News