തിരുവനന്തപുരം: മോഹൻലാലിന് ജന്മദിനാശംസകൾ നേർന്ന് മമ്മൂട്ടി. മെയ് 21നാണ് മോഹൻലാലിന്റെ ജന്മദിനം. അർധരാത്രിയിലാണ് മമ്മൂട്ടി മോഹൻലാലിന് ജന്മദിനാശംസകൾ നേർന്നത്. ഇരുവരും കൈകോർത്ത് നിൽക്കുന്ന ചിത്രം പങ്കുവച്ചാണ് മമ്മൂട്ടി ആശംസ നേർന്നത്.
പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകള്‍.. ചിത്രത്തിനൊപ്പം മമ്മൂട്ടി കുറിച്ചു. ഇരുവരുടെയും ചിത്രം ആരാധകര്‍ ഇതിനോടകം ഏറ്റെടുത്തു. പത്തനംതിട്ടയിലെ ഇലന്തൂരിൽ 1960 മെയ് 21ന് ആണ് മോഹൻലാൽ ജനിച്ചത്.
1980ല്‍ ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിൽ നരേന്ദ്രന്‍ എന്ന വില്ലന്‍ കഥാപാത്രമായാണ് മോഹൻലാൽ അഭിനയ ജീവിതം ആരംഭിച്ചത്. വിവിധ ഭാഷകളിലായി 350ഓളം ചിത്രങ്ങളില്‍ അഭിനയിച്ചു.
രണ്ട് തവണ മികച്ച നടനടക്കം അഞ്ച് ദേശീയ അവാര്‍ഡുകളും ഒന്‍പത് തവണ സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌ക്കാരങ്ങളും സ്വന്തമാക്കി. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 2019ല്‍ പത്മഭൂഷണ്‍ ബഹുമതിയും 2001ല്‍ അദ്ദേഹത്തിന് പത്മശ്രീ ബഹുമതിയും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.
2009ൽ ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്റ്റനന്റ് കേണല്‍ പദവി നല്‍കിയും മോഹൻലാലിനെ ആദരിച്ചു. ചലച്ചിത്ര ലോകത്തിനും സംസ്‌കൃത നാടകത്തിനും നല്‍കിയ സംഭാവനകളെ മാനിച്ച് കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല 2010ലും കാലിക്കറ്റ് സര്‍വ്വകലാശാല 2018ലും ഡോക്ടറേറ്റ് നല്‍കി മോഹന്‍ലാലിനെ ആദരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...