Megan Movie Review : ബന്ധങ്ങൾക്ക് പകരമാകുമോ യന്ത്രങ്ങൾ; മേഗൻ റിവ്യൂ

Megan Movie Review : സൈഫൈ, ഹോറര്‍ ചിത്രങ്ങളോട് താല്പര്യം ഉള്ളവർക്ക് ഒറ്റത്തവണ മടുപ്പില്ലാതെ കണ്ടിരിക്കാനാകുന്ന ചിത്രമാണ് മേഗൻ.

Written by - Ajay Sudha Biju | Last Updated : Jan 29, 2023, 01:17 PM IST
  • ഒന്നര മണിക്കൂർ മാത്രം ദൈർഖ്യമുള്ള മേഗൻ ഒരു ഒറിജിൻ സ്റ്റോറി എന്ന നിലയിൽ ചിത്രം ചർച്ച ചെയ്യാനുദ്ദേശിച്ച വിഷയം മികച്ച രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്.
  • രണ്ടാം ഭാഗത്തിലേക്കുള്ള ഒരു സൂചന ബാക്കിയാക്കിയാണ് ചിത്രം അവസാനിച്ചിരിക്കുന്നത്.
  • ചിലപ്പോൾ ഇത് ഒരു സീരീസാക്കി ഭാവിയിൽ ഇനിയും ചിത്രങ്ങൾ വന്നേക്കാം
  • സൈഫൈ, ഹോറര്‍ ചിത്രങ്ങളോട് താല്പര്യം ഉള്ളവർക്ക് ഒറ്റത്തവണ മടുപ്പില്ലാതെ കണ്ടിരിക്കാനാകുന്ന ചിത്രമാണ് മേഗൻ.
Megan Movie Review : ബന്ധങ്ങൾക്ക് പകരമാകുമോ യന്ത്രങ്ങൾ; മേഗൻ റിവ്യൂ

നിത്യ ജീവിതത്തിലെ പ്രവർത്തികള്‍ എളുപ്പമാക്കാൻ മനുഷ്യരെ സഹായിക്കുന്നവയാണ് യന്ത്രങ്ങൾ. ശാസ്ത്രത്തിന്‍റെ വളർച്ചയോടെ പല തൊഴിലുകളും ചെയ്യാൻ മനുഷ്യർക്ക് പകരം യന്ത്രങ്ങളെ നിർമ്മിച്ചുതുടങ്ങി. ഇന്ന് ലോകത്ത് മനുഷ്യന് ചെയ്യാൻ സാധിക്കുന്നതും സാധിക്കാത്തതുമായ പല കാര്യങ്ങൾക്കും യന്ത്രങ്ങളെ ഉപയോഗിക്കുന്നുണ്ട്. എന്നാൽ മനുഷ്യർക്ക് പകരമാകാൻ യന്ത്രങ്ങൾക്ക് സാധിക്കുമോ ? അധവാ പകരം ആകാൻ സാധിച്ചാല്‍ അവയുടെ പ്രത്യാഘാതം ചിലപ്പോൾ പ്രതീക്ഷിക്കുന്നതിലും അപ്പുറം ആയി മാറിയേക്കാം.  യന്ത്രങ്ങൾ ഉണ്ടാക്കുന്ന പ്രശ്നങ്ങളെ പ്രധാന വിഷയമാക്കി ടെർമിനേറ്റർ മുതൽ ഇന്ത്യയിൽ നിന്ന് പുറത്തിറങ്ങിയ യന്തിരൻ വരെയുള്ള ചിത്രങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്. ആ ലിസ്റ്റിലേക്ക് കൂട്ടിച്ചേർക്കാനാകുന്ന ഏറ്റവും പുതിയ ഹോളിവുഡ് ചിത്രമാണ് മേഗൻ എന്ന സൈഫൈ ഹോറര്‍ ചിത്രം. 

ഒന്നര മണിക്കൂർ മാത്രം ദൈർഖ്യമുള്ള മേഗൻ ഒരു ഒറിജിൻ സ്റ്റോറി എന്ന നിലയിൽ ചിത്രം ചർച്ച ചെയ്യാനുദ്ദേശിച്ച വിഷയം മികച്ച രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്. രണ്ടാം ഭാഗത്തിലേക്കുള്ള ഒരു സൂചന ബാക്കിയാക്കിയാണ് ചിത്രം അവസാനിച്ചിരിക്കുന്നത്. ചിലപ്പോൾ ഇത് ഒരു സീരീസാക്കി ഭാവിയിൽ ഇനിയും ചിത്രങ്ങൾ വന്നേക്കാം. ജെമ്മ എന്ന ശാസ്ത്ര‍ജ്ഞയെയും അവരുടെ സഹോദരിയുടെ മകൾ കാഡിയെയും കേന്ദ്രീകരിച്ചാണ് ചിത്രത്തിന്‍റെ കഥ മുന്നോട്ട് നീങ്ങുന്നത്. കാഡിയുടെ മാതാപിതാക്കൾ ഒരു അപകട മരണത്തിൽ മരിക്കുന്നതോടെ അവളുടെ ഉത്തരവാദിത്തം മുഴുവൻ ജെമ്മയുടെ ചുമലിൽ വരുന്നു. തന്‍റെ മരുമകളെ പരിചരിക്കാൻ എളുപ്പത്തിന് വേണ്ടി ജെമ്മ കാഡിയുടെ പ്രായം തോന്നിക്കുന്ന മേഗൻ എന്ന മനുഷ്യ റോബോട്ടിനെ നിർമ്മിക്കുന്നു. തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം.

ALSO READ:  An Action Hero: റീൽ ലൈഫിലും റിയൽ ലൈഫിലും ആക്ഷൻ ഹീറോ | Review

ഇതേ വിഷയം അടിസ്ഥാനമാക്കി മുൻപും നിരവധി ചിത്രങ്ങൾ പുറത്തിറങ്ങിയിട്ടുള്ളതിനാൽത്തന്നെ മേഗന്‍റെ കഥ ഏറെക്കുറെ പ്രെഡിക്ടബിളാണ്. എന്നാൽ വെറും ഒന്നര മണിക്കൂർ കൊണ്ട് ഒട്ടും ലാഗ് ഇല്ലാതെ ചിത്രത്തിന്‍റെ കഥ അവതരിപ്പിച്ചിട്ടുണ്ട്. ആലിസൺ വില്ല്യംസ്, വയലെറ്റ് മക്ഗ്രെവ് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജെറാർഡ് ജോൺസ്റ്റോണാണ്. ഹൊറർ ചിത്രം ആണെങ്കിൽപ്പോലും അധികം ജംപ് സ്കെയർ സീനുകളൊന്നും തന്നെ ചിത്രത്തിൽ ഇല്ല. പകരം ചിത്രത്തിന്‍റെ പശ്ചാത്തലത്തിലൂടെ ഉണ്ടാക്കിയെടുക്കുന്ന ഭീകരതയാണ് മേഗന്‍റെ ഹോറർ സീനുകൾക്ക് ഭംഗി പകരുന്നത്.   

ജോലിത്തിരക്കുകൾ കാരണം പരക്കം പായുന്ന രക്ഷകർത്താക്കൾ മക്കളുടെ പരിചരണത്തിന് വേണ്ടി എന്ത് മാർഗ്ഗങ്ങൾ സ്വീകരിച്ചാലും അവയൊന്നും യഥാർഥ സ്നേഹത്തിന് പകരമാകില്ലെന്ന സന്ദേശം ചിത്രം നൽകുന്നുണ്ട്. ഒപ്പം മൾട്ടീ നാഷണൽ കോർപ്പറേറ്റുകൾ ലാഭത്തിന് വേണ്ടി നടത്തുന്ന മത്സരയോട്ടം ഉണ്ടാക്കുന്ന പിഴവുകളെയും അത് വരുത്തി വയ്ക്കുന്ന പ്രശ്നങ്ങളെയും ചിത്രം വിമർശിക്കുന്നുണ്ട്. വിഎഫ്എക്സ് സീനുകൾ ഉപയോഗിച്ചിരിക്കുന്നത് വളരെ ചുരുക്കം ആയതിനാൽ ചിത്രത്തിലെ രംഗങ്ങൾക്ക് ഒരു പ്രത്യേക ഭംഗി തോന്നുന്നുണ്ട്. സൈഫൈ, ഹോറര്‍ ചിത്രങ്ങളോട് താല്പര്യം ഉള്ളവർക്ക് ഒറ്റത്തവണ മടുപ്പില്ലാതെ കണ്ടിരിക്കാനാകുന്ന ചിത്രമാണ് മേഗൻ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News