Ott Updates: പുഴു മുതൽ അങ്ങോട്ട് വമ്പൻ നിര, മെയ് മാസത്തിൽ ഒടിടി എത്തുന്ന ചിത്രങ്ങൾ

സൂപ്പർ താര ചിത്രങ്ങളടക്കം മെയിൽ റിലീസിന് എത്തുന്നുണ്ട് (May OTT Release Dates)

Written by - Zee Malayalam News Desk | Last Updated : May 2, 2022, 05:01 PM IST
  • ആസിഫ് അലി-നിമിഷ സജയൻ ജോഡികളുടെ റിലീസിന് കാത്തിരിക്കുന്ന ചിത്രമാണ് ഇന്നലെ വരെ
  • മാർച്ച് 11-ന് തീയേറ്ററുകളിലെത്തിയ കാശ്മീർ ഫയൽസും ഈ മാസമാണ് തീയ്യേറ്ററുകളിലെത്തുന്നത്
  • മെയ് 13-ന് സോണി ലിവിലാണ് മമ്മൂട്ടിയും പാർവ്വതിയും പ്രധാന വേഷങ്ങളിലെത്തുന്ന പുഴു റിലീസ് ചെയ്യുന്നത്
Ott Updates: പുഴു മുതൽ അങ്ങോട്ട് വമ്പൻ നിര, മെയ് മാസത്തിൽ ഒടിടി എത്തുന്ന ചിത്രങ്ങൾ

മെയ് മാസം നിരവധി ചിത്രങ്ങളാണ് ഒടിടിയിൽ എത്തുന്നത് ഇതിനോടകം പലവയും തീയ്യതിയും അറിയിച്ചിട്ടുണ്ട്. കൂടാതെ ഡേറ്റ് തീരുമാനിക്കാത്ത പലതും മെയ് റിലീസും സൂചന നൽകിയിട്ടുണ്ട്. സൂപ്പർ താര ചിത്രങ്ങളടക്കം മെയിൽ റിലീസിന് എത്തുന്നുണ്ട്.

മെയ് ഒടിടി റിലീസ്

1.പുഴു

മെയ് 13-ന് സോണി ലിവിലാണ് മമ്മൂട്ടിയും പാർവ്വതിയും പ്രധാന വേഷങ്ങളിലെത്തുന്ന പുഴു റിലീസ് ചെയ്യുന്നത്. ഫാമിലി ത്രില്ലർ കാറ്റഗറിയിലുള്ള ചിത്രം സംവിധാനം ചെയ്യുന്നത് പിടി രതീനയാണ്.

2.12th മാൻ

ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനാകുന്ന ത്രില്ലർ ചിത്രമാണ് 12th മാൻ. ഉണ്ണി മുകുന്ദൻ, അതിഥി രവി, അനു മോഹൻ, രാഹുൽ മാധവ്, സൈജു കുറുപ്പ് എന്നിവരാണ് ചിത്രത്തിൽ മറ്റ് വേഷങ്ങളിലെത്തുന്നത്. മെയിൽ ഡിസ്നി ഹോട്ട് സ്റ്റാറിലെത്തുന്ന ചിത്രത്തിൻറെ ഡേറ്റ് പുറത്ത് വന്നിട്ടില്ല.

3.ഇന്നലെ വരെ

ആസിഫ് അലി-നിമിഷ സജയൻ ജോഡികളുടെ റിലീസിന് കാത്തിരിക്കുന്ന ചിത്രമാണ് ഇന്നലെ വരെ. ത്രില്ലർ ജോണറിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ആസിഫിനെയും നിമിഷയെയും കൂടാതെ ആൻറണി വർഗീസ്, റെബ മോണിക്ക ജോൺ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രത്തിൻറെ തീയ്യതിയും ഒടിടി  പ്ലാറ്റ് ഫോമും പുറത്ത് വന്നിട്ടില്ല.

4.കാശ്മീർ ഫയൽസ്

മാർച്ച് 11-ന് തീയേറ്ററുകളിലെത്തിയ കാശ്മീർ ഫയൽസും ഈ മാസമാണ് തീയ്യേറ്ററുകളിലെത്തുന്നത്. സീ ഫൈവിലായിരിക്കും ചിത്രം എത്തുക. നിലവിലെ വിവരങ്ങൾ പ്രകാരം മെയ് 13-നാണ് ചിത്രം എത്തുന്നത്.

5.കെജി എഫ്-2

ബ്രഹ്മാണ്ട ചിത്രം കെജിഎഫ്-2 ഉം മെയിലാണ് റിലീസിന് എത്തുന്നത്. എന്നാൽ തീയ്യതി വ്യക്തമല്ല. നിലവിൽ ചിത്രത്തിൻറെ തമിഴ് പതിപ്പാണ് ഈ മാസം എത്തുന്നത്. ഇതിന് പിന്നാലെ മറ്റ് ഭാഷകളിലെ പതിപ്പുകളും എത്തുമെന്നാണ് കരുതുന്നത്. എന്നാ ചിത്രത്തിൻറെ യഥാർത്ഥ റീലിസ് തീയ്യതി വ്യക്തമല്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News