Bazooka: ഡിനോ ഡെന്നിസ്-മമ്മൂട്ടി ചിത്രം ബസൂക്ക ഒരുങ്ങുന്നു; ചിത്രീകരണം ആരംഭിച്ചു

Bazooka Movie: കൊച്ചി വെല്ലിംഗ്‌ടൺ ഐലൻ്റിൽ സാമുദ്രിക ഹാളിൽ ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ നടന്നു. കലൂർ ഡെന്നിസ്, കമൽ, ബി ഉണ്ണികൃഷ്ണൻ, ഷാജി കൈലാസ്, ജോസ് തോമസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Written by - Zee Malayalam News Desk | Last Updated : May 10, 2023, 11:20 AM IST
  • ചിത്രത്തിൽ ഗൗതം മേനോനും പ്രധാന വേഷത്തിലെത്തുന്നു
  • മമ്മൂട്ടിക്കൊപ്പം ഗൗതം മേനോൻ ആദ്യമായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും കൂടി ഈ ചിത്രത്തിന് ഉണ്ട്
  • ഈശ്വര്യ മേനോൻ, ദിവ്യ പിള്ള തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു
Bazooka: ഡിനോ ഡെന്നിസ്-മമ്മൂട്ടി ചിത്രം ബസൂക്ക ഒരുങ്ങുന്നു; ചിത്രീകരണം ആരംഭിച്ചു

ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ബസൂക്ക എന്ന ചിത്രത്തിൻ്റെ ചിത്രീകരണം തുടങ്ങി. മമ്മൂട്ടിയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. കൊച്ചി വെല്ലിംഗ്‌ടൺ ഐലൻ്റിൽ സാമുദ്രിക ഹാളിൽ ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ നടന്നു. കലൂർ ഡെന്നിസ്, കമൽ, ബി ഉണ്ണികൃഷ്ണൻ, ഷാജി കൈലാസ്, ജോസ് തോമസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ചിത്രത്തിന്റെ ആദ്യ ക്ലാപ് ഷാജി കൈലാസ് നിർവഹിച്ചു. സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്ലീ ഫിലിംസിന്റെ ബാനറിൽ വിക്രം മെഹ്‌റയും സിദ്ധാർത്ഥ് ആനന്ദ് കുമാറിനൊപ്പം തിയേറ്റർ ഓഫ് ഡ്രീംസിൻ്റെ ബാനറിൽ ജിനു വി.എബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവരും ചേർന്ന് നിർമിക്കുന്ന ചിത്രം ക്രൈം ഡ്രാമ ജോണറിലാണ് എത്തുന്നത്. 

മലയാളത്തിൽ എക്കാലത്തെയും മികച്ച തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകനാണ് ഡിനോ ഡെന്നിസ്. ചിത്രത്തിൽ ഗൗതം മേനോനും പ്രധാന വേഷത്തിലെത്തുന്നു. മമ്മൂട്ടിക്കൊപ്പം ഗൗതം മേനോൻ ആദ്യമായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും കൂടി ഈ ചിത്രത്തിന് ഉണ്ട്. ഈശ്വര്യ മേനോൻ, ദിവ്യ പിള്ള  തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. കൊച്ചിയിലും ബാംഗ്ലൂരിലുമാണ് ചിത്രീകരണം നടക്കുന്നത്.

ALSO READ: Farhana Movie Release: വിവാദങ്ങൾക്കൊടുവിൽ ഐശ്വര്യ രാജേഷിന്റെ 'ഫര്‍ഹാനാ' തീയേറ്ററുകളിലേക്ക്; മെയ് 12 ന് റിലീസ്

കഥകൾ പറയാനുള്ള ഞങ്ങളുടെ ആഗ്രഹം ഭാഷയും ജോണറുകളും താണ്ടി വർഷങ്ങളായി മുന്നോട്ട് പോകുമ്പോൾ ആദ്യമായി മമ്മൂട്ടിയോടൊപ്പം വർക്ക് ചെയ്യുന്നതിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയുന്നില്ല. അതുകൊണ്ടാണ് ഞങ്ങൾ സ്‌ക്രിപ്റ്റ് മികച്ചതാക്കാനും എല്ലാ പ്രീ-പ്രൊഡക്ഷൻ വിശദാംശങ്ങളും കൃത്യമായി തയ്യാറാക്കാനും സമയം എടുത്തതെന്ന് സരിഗമ വൈസ് പ്രസിഡന്റ് സിദ്ധാർത്ഥ് ആനന്ദ് കുമാർ പറയുന്നു.

മമ്മൂട്ടിയോടൊപ്പം പ്രവർത്തിക്കുക എന്ന സ്വപ്നത്തിന്റെ പരിസമാപ്തിയാണ് ഈ ചിത്രമെന്നാണ് സംവിധായകൻ ഡിനോ ഡെന്നീസ് പറയുന്നത്. ഈ തിരക്കഥയാണ് അതിനുള്ള അവസരം നൽകിയത്. അദ്ദേഹത്തെപോലെ അനുഭവപരിചയവുമുള്ള ഒരു നടനെ സംവിധാനം ചെയ്യുക എന്നത് ജീവിതത്തിലെ ഭാഗ്യമായതിന്റെ ത്രില്ലിലാണ് താനെന്നും ഡിനോ പറയുന്നു.

ഇത് ഞങ്ങൾക്ക് വളരെ സവിശേഷമായ ഒരു ചിത്രമാണെന്ന് സഹനിർമാതാവ് ജിനു വി എബ്രഹാം പറയുന്നു. ഞങ്ങൾ മമ്മൂട്ടിയെ പോലെയുള്ള ഒരു ഇതിഹാസത്തിനൊപ്പം പ്രവർത്തിക്കുകയാണ്. കേരളത്തിൽ മാത്രമല്ല, എല്ലാവരും സ്വീകരിക്കുന്ന ഒരു സിനിമ ഞങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ജിനു വി എബ്രഹാം പറഞ്ഞു.

നിമിഷ് രവി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിനായി മിഥുൻ മുകുന്ദൻ സംഗീത സംവിധാനം നിർവഹിക്കുന്നു. സഹ നിർമാതാവ് -  സഹിൽ ശർമ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - സൂരജ് കുമാർ, പ്രൊഡക്ഷൻ കൺട്രോളർ- സഞ്ജു ജെ,  കലാസംവിധാനം - അനീസ് നാടോടി, എഡിറ്റിങ്ങ് - നിഷാദ് യൂസഫ്, പിആർഒ - ശബരി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News