KG George Demise : 'ഹൃദയത്തോട് ചേർത്ത് വച്ചിരുന്ന ഒരാൾ കൂടി വിട പറയുന്നു'; കെ ജി ജോർജിന്റെ വിയോഗത്തിൽ മമ്മൂട്ടി

Mammootty-KG George Movies : മമ്മൂട്ടിക്ക് മലയാള സിനിമയിൽ സ്ഥിര സാന്നിധ്യം ഉറപ്പിച്ച് നൽകിയത്  കെ ജി ജോർജ് ചിത്രങ്ങളിലൂടെയായിരുന്നു

Written by - Zee Malayalam News Desk | Last Updated : Sep 24, 2023, 01:55 PM IST
  • 80 കാലഘട്ടം മുതൽ കെ ജി ജോർജ് ചിത്രങ്ങളിൽ സ്ഥിരം സാന്നിധ്യമായിരുന്നു മമ്മൂട്ടി.
  • ഇന്നത്തെ മമ്മൂട്ടി എന്ന മെഗതാരത്തെ മലയാള സിനിമയിൽ സാന്നിധ്യം നൽകിയത് കെ ജി ജോർജ് തന്നെയായിരന്നു.
  • ജോർജിന്റെ അവസാന ചിത്രമായ ഇലവങ്കോട് ദേശത്തിന്റെ നായകൻ മമ്മൂട്ടിയായിരുന്നു.
  • കെ ജി ജോർജ് ആദ്യമായി നിർമിച്ച മഹനഗരത്തിലെ നായകനും മമ്മൂട്ടിയായിരുന്നു.
KG George Demise : 'ഹൃദയത്തോട് ചേർത്ത് വച്ചിരുന്ന ഒരാൾ കൂടി വിട പറയുന്നു'; കെ ജി ജോർജിന്റെ വിയോഗത്തിൽ മമ്മൂട്ടി

കൊച്ചി : സംവിധായകൻ കെ ജി ജോർജിന്റെ വിയോഗത്തിൽ ദുഃഖം അറിയിച്ച് നടൻ മമ്മൂട്ടി. തന്റെ ഹൃദയത്തോട് ചേർത്ത് വച്ചിരുന്ന ഒരാൾ കൂടി വിടവാങ്ങിയെന്ന് മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ചു. 80 കാലഘട്ടം മുതൽ കെ ജി ജോർജ് ചിത്രങ്ങളിൽ സ്ഥിരം സാന്നിധ്യമായിരുന്നു മമ്മൂട്ടി. ഇന്നത്തെ മമ്മൂട്ടി എന്ന മെഗതാരത്തെ മലയാള സിനിമയിൽ സാന്നിധ്യം നൽകിയത്  കെ ജി ജോർജ് തന്നെയായിരന്നു. ജോർജിന്റെ അവസാന ചിത്രമായ ഇലവങ്കോട് ദേശത്തിന്റെ നായകൻ മമ്മൂട്ടിയായിരുന്നു. കെ ജി ജോർജ് ആദ്യമായി നിർമിച്ച മഹനഗരത്തിലെ നായകനും മമ്മൂട്ടിയായിരുന്നു.

കൊച്ചിയിലെ വയോജന കേന്ദ്രത്തിലാൽ വെച്ചായിരുന്നു കെ ജി ജോർജിന്റെ അന്ത്യം. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. സ്വപ്നാടനമാണ് ആദ്യം സംവിധാനം ചെയ്ത ചിത്രം. നെല്ല് എന്ന ചിത്രത്തിൻറെ തിരക്കഥാകൃത്തായാണ് അദ്ദേഹം സിനിമയിലേക്ക് എത്തുന്നത്. കുളക്കാട്ടിൽ ഗീവർഗീസ് ജോർജ് എന്നാണ് അദ്ദേഹത്തിൻറെ മുഴുവൻ പേര്.

ALSO READ : KG George : മരം ചുറ്റി പ്രണയത്തിൽ നിന്നും മലയാള സിനിമയെ കൈപിടിച്ച് ഉയർത്തിയ അതുല്യപ്രതിഭ; കെ.ജി ജോർജിന് വിട

1946-ൽ തിരുവല്ലയിൽ ജനിച്ച അദ്ദേഹം 1968-ൽ കേരള സർ‌വ്വകലാശാലയിൽ നിന്നു ബിരുദവും 1971-ൽ പൂനെ ഫിലിം ഇൻസ്റ്റിറ്റൂട്ടിൽ നിന്നു സിനിമാസംവിധാനത്തിൽ ഡിപ്ലോമയും നേടി. രാമു കാര്യാട്ടിന്റെ മായ എന്ന ചിത്രത്തിന്റെ സംവിധാന സഹായിയായി ചലച്ചിത്ര ജിവിതം ആരംഭിച്ചു. മുഴുവൻ പേര്. ഇരകൾ,യവനിക, ആദാമിന്റെ വാരിയെല്ല്, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് തുടങ്ങിയ നിരവധി ക്ലാസികളുടെ സംവിധായകനായിരുന്നു അദ്ദേഹം. സമകാലിക രാഷ്ട്രീയ സാമൂഹ്യ പ്രശ്‌നങ്ങളെ അവലംബമാക്കി സിനിമകൾ ചെയ്തു. 1970-കൾ മുതൽ ചലച്ചിത്ര സമീപനങ്ങളെ നവീകരിച്ച സംവിധായകരിൽ ഒരാളായാണ് ജോർജ് കണക്കാക്കപ്പെടുന്നത്.

സ്വപ്നാടനം, പി.ജെ. ആന്റണി എഴുതിയ ഒരു ഗ്രാമത്തിന്റെ ആത്മാവ് എന്ന നോവലിനെ ആസ്പദമാക്കി നിർമ്മിച്ച കോലങ്ങൾ, യവനിക, ലേഖയുടെ മരണം: ഒരു ഫ്ലാഷ്ബാക്ക്, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, ഇരകൾ എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ. ഗായിക സൽമയാണ് ഭാര്യ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News