The Priest: മമ്മൂട്ടിയുടെ ദി പ്രീസ്റ്റ് വിഷുവിന് Amazon Prime ലെത്തുന്നു; ആകാംഷയോടെ പ്രേക്ഷകർ

കോവിഡിന് ശേഷം തീയറ്റേറുകളിൽ റിലീസ് ചെയ്‌ത ആദ്യ മലയാള ചിത്രമായിരുന്നു ദി പ്രീസ്റ്റ്. ഏപ്രിൽ 14 നാണ് ചിത്രം ആമസോൺ പ്രൈമിൽ എത്തുന്നത്. 

Written by - Zee Malayalam News Desk | Last Updated : Apr 9, 2021, 04:08 PM IST
    കോവിഡിന് ശേഷം തീയറ്റേറുകളിൽ റിലീസ് ചെയ്‌ത ആദ്യ മലയാള ചിത്രമായിരുന്നു ദി പ്രീസ്റ്റ്.
    ഏപ്രിൽ 14 നാണ് ചിത്രം ആമസോൺ പ്രൈമിൽ എത്തുന്നത്.
    അസാധാരണ കഴിവുകളുള്ള ഒരു പുരോഹിതന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.
    മമ്മൂട്ടിയും മഞ്ജു വാര്യരും ഒന്നിച്ച് അഭിനയിക്കുന്ന ആദ്യ ചിത്രമെന്ന പ്രത്യേകത കൂടി ദി പ്രിസ്റ്റിനുണ്ട്
The Priest: മമ്മൂട്ടിയുടെ ദി പ്രീസ്റ്റ് വിഷുവിന് Amazon Prime ലെത്തുന്നു; ആകാംഷയോടെ പ്രേക്ഷകർ
Kochi: മമ്മൂട്ടി (Mammootty) ചിത്രം ദി പ്രീസ്റ്റ് ഈ വിഷുവിന് ആമസോൺ പ്രൈമിലെത്തുന്നു. കോവിഡിന് ശേഷം തീയറ്റേറുകളിൽ റിലീസ് ചെയ്‌ത ആദ്യ മലയാള ചിത്രമായിരുന്നു ദി പ്രീസ്റ്റ്. ഏപ്രിൽ 14 നാണ് ചിത്രം ആമസോൺ പ്രൈമിൽ എത്തുന്നത്. ജോഫിൻ ടി ചാക്കോ ആദ്യമായി സംവിധാനം ചെയ്‌ത ചിത്രത്തിൽ ഒരു പുരോഹിതനായി ആണ് മമ്മൂട്ടി എത്തിയത്. ചിത്രം തീയേറ്ററിൽ റിലീസ് ചെയ്‌തതോടെ വൻ തോതിൽ ജനപ്രീതി നേടിയിരുന്നു. ഹൊറർ ക്രൈം ത്രില്ലർ വിഭാഗത്തിലുള്ള സിനിമയാണ് ദി പ്രീസ്റ്റ്.
 
അസാധാരണ കഴിവുകളുള്ള ഒരു പുരോഹിതന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.  ഒരു കുടംബത്തിൽ നടക്കുന്ന മൂന്ന് ആത്മഹത്യയുമായി ബന്ധപ്പെട്ടുള്ള അന്വേഷണവുമായിട്ടാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന വൈദീകൻ എത്തുന്നത്. തുടർന്നുള്ള അദ്ദേഹത്തിന്റെ ദുരൂഹതകൾ നിറഞ്ഞ യാത്രകളാണ് ചിത്രത്തെ കൂടുതൽ ശ്രദ്ധേയമാക്കുന്നത്. മമ്മൂട്ടിയും മഞ്ജു വാര്യരും ഒന്നിച്ച് അഭിനയിക്കുന്ന ആദ്യ ചിത്രമെന്ന പ്രത്യേകത കൂടി ദി പ്രിസ്റ്റിനുണ്ട്.
 
 
മമ്മൂട്ടിയെ കൂടാതെ മഞ്ജു വാര്യർ, ടി.ജി രവി, സാനിയ ഇയ്യപ്പൻ (Saniya Iyyappan), നിഖില വിമൽ, ബേബി മോണിക്ക, കരിക്ക് ഫെയിം അമേയ, രമേശ് പിഷാരടി, വെങ്കിടേഷ്, ജഗദീഷ് തുടങ്ങിയ താരങ്ങളും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്.  ആന്റോ ജോസഫ് ഫിലിം കമ്പനിയും, ആർ ഡി ഇല്ല്യൂമിനേഷൻസിന്റെയും ബാനറിലാണ് സിനിമ നിർമ്മിക്കുന്നത്.
 
 
തനിക്ക് ഏറെ അഭിനയ പ്രാധാന്യമുള്ള കഥാപാത്രത്തെ ദി പ്രീസ്റ്റിലൂടെ ലഭിച്ചുവെന്നും താൻ ഇതിനായി കാത്തിരിക്കുകയായിരുന്നുവെന്നും നടി നിഖില വിമൽ (Nikhila Vimal) തന്റെ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.  ഒരു നടിയെന്ന നിലയിൽ പെർഫോം ചെയ്യാനുള്ള ഇടം ഈ ചിത്രത്തിലൂടെ കിട്ടിയെന്നും അത് തനിക്ക് ഏറെ ഗുണം ചെയ്യുമെന്ന് ഉറപ്പുണ്ടെന്നും നടി കൂട്ടിച്ചേർത്തു. ചിത്രത്തിന്റെ സംവിധായകൻ ജോഫിൻ ടി ചാക്കോ തന്റെ അടുത്ത സുഹൃത്താണെന്നും ഈ കഥ രണ്ട് വർഷങ്ങൾക്ക് മുമ്പ് തന്നെ ജോഫിൻ തന്നോട് പറഞ്ഞിരുന്നുവെന്നും നിഖില ഫേസ്ബുക്കിൽ പറഞ്ഞു.
 
 
 നവാ​ഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച ചിത്രത്തിന്റെ  കഥയും തിരക്കഥയും രചിച്ചിരിക്കുന്നത് ദീപു പ്രദീപും, ശ്യാമ മേനോനും ചേർന്നാണ്. അഡ്വെഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബ്ലീസ്, ഫോറൻസിക് തുടങ്ങിയ ചിത്രങ്ങൾക്ക് ക്യാമറ കൈകാര്യം ചെയ്ത അഖിൽ ജോർജാണ് ചിത്രത്തിന്റെ ഛായഗ്രഹകൻ. രാഹുൽ രാജാണ് സം​ഗീതം നൽകിയിരിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പിനയുടെ ബാനറിൽ ആൻ്റോ ജോസഫും. ബി ഉണ്ണികൃഷ്ണനും വി എൻ ബാബുവും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News