Actors Congratulates Suresh Gopi: അഭിനന്ദനങ്ങൾ പ്രിയ സുരേഷ്! സുരേഷ് ​ഗോപിക്ക് ആശംസകളുമായി സിനിമാ ലോകം

മമ്മൂട്ടി, മോഹൻലാൽ അടക്കം സിനിമ മേഖലയിലെ നിരവധി പേർ സുരേഷ് ​ഗോപിക്ക് അഭിനന്ദനം അറിയിച്ചു. 

Written by - Zee Malayalam News Desk | Last Updated : Jun 5, 2024, 09:03 AM IST
  • പ്രിയ സുരേഷ് നിങ്ങളുടെ വിജയത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ എന്നാണ് മമ്മൂട്ടി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.
  • പ്രിയ സുരേഷിന് അഭിനന്ദനങ്ങൾ എന്ന് മോഹൻലാലും കുറിച്ചു.
Actors Congratulates Suresh Gopi: അഭിനന്ദനങ്ങൾ പ്രിയ സുരേഷ്! സുരേഷ് ​ഗോപിക്ക് ആശംസകളുമായി സിനിമാ ലോകം

ലോക്സഭാ തിരഞ്ഞെടുപ്പിൽ തകർപ്പൻ ജയം സ്വന്തമാക്കിയ ബിജെപി സ്ഥാനാർത്ഥി സുരേഷ് ​ഗോപിക്ക് ആശംസകളുമായി താരങ്ങൾ. മമ്മൂട്ടി, മോഹൻലാൽ അടക്കം സിനിമ മേഖലയിലെ നിരവധി പേർ സുരേഷ് ​ഗോപിക്ക് അഭിനന്ദനം അറിയിച്ചു. പ്രിയ സുരേഷ് നിങ്ങളുടെ വിജയത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ എന്നാണ് മമ്മൂട്ടി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. സുരേഷിന് അഭിനന്ദനങ്ങൾ എന്ന് മോഹൻലാലും കുറിച്ചു. 

'പ്രിയപ്പെട്ട സഹോദരൻ സുരേഷേട്ടന്റെ ഈ വിജയത്തിൽ അഭിമാനം, സന്തോഷം. എല്ലാവിധ ആശംസകളും', എന്നാണ് ദിലീപ് ഫേസ്ബുക്കിൽ കുറിച്ചത്. ഇവരെ കൂടാതെ ഭാമ, മുക്ത, ജ്യോതി കൃഷ്ണ, സുധീർ തുടങ്ങി നിരവധി താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ സുരേഷ് ​ഗോപിക്ക് ആശംസ അറിയിച്ചു.

75079 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സുരേഷ് ഗോപിയുടെ വിജയം. എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. വിഎസ് സുനില്‍ കുമാർ 3,37,652 വേട്ടുകള്‍ നേടിയപ്പോള്‍ 3,28,124 വോട്ടുകള്‍ നേടിയ കോണ്‍ഗ്രസിന്‍റെ ശക്തനായ മത്സരാര്‍ത്ഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2019 ല്‍ മൂന്നാം സ്ഥാനം മാത്രമായിരുന്നു സുരേഷ് ഗോപിക്ക് ലഭിച്ചത്. അന്ന് 2,93,822 വോട്ടുകളാണ് അദ്ദേഹം നേടിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News