മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള സിനിമ നിർമാണ കമ്പനിയായ മമ്മൂട്ടി കമ്പനിയുടെ അഞ്ചാമത്തെ ചിത്രം പ്രഖ്യാപിച്ചു. മമ്മൂട്ടിയും ഹിറ്റ്മേക്കർ വൈശാഖും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന് ടർബോ എന്നാണ് പേരിട്ടിരിക്കുന്നത്. മിഥുൻ മാനുവേൽ തോമസാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിൽ ടൈറ്റിൽ പോസ്റ്റർ മമ്മൂട്ടി ഇന്ന് പുറത്ത് വിട്ടു. സിനിമയുടെ പൂജ ഇന്ന് ഒക്ടോബർ 24ന് കോയമ്പത്തൂരിൽ വെച്ച് നടന്നു. പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയിലെ നായിക അഞ്ജന ജയപ്രകാശ് ചിത്രത്തിൽ മറ്റൊരു പ്രധാന വേഷം അവതരിപ്പിക്കും.
തന്റെ 'ആദ്യ സിനിമയുടെ' ചിത്രീകരണം പോലെ അടുത്ത 100 ദിവസം തികച്ചും വെല്ലുവിളി നിറഞ്ഞതാണെന്ന് അറിയിച്ചുകൊണ്ട് സംവിധായകൻ വൈശാഖ് ചിത്രത്തിന്റെ ടൈറ്റിൽ പങ്കുവെച്ചത്. നേരത്തെ മിഥുൻ മാനുവേൽ ജയസൂര്യ നായകനാക്കി കൊണ്ട് ടർബോ പീറ്റർ എന്ന സിനിമ പ്രഖ്യാപിച്ചിരുന്നു. ആ ചിത്രമാണോ ഇതെന്ന് ചോദ്യവും സോഷ്യൽ മീഡിയയിൽ ടൈറ്റിൽ പ്രഖ്യാപനത്തിന് ശേഷം ഉയരുകയും ചെയ്തു. എന്നിരുന്നാലും മമ്മൂട്ടിയുടെ ഒരു കോമഡി ആക്ഷൻ ചിത്രമാകും അണിയറയിൽ ഒരുങ്ങുന്നതെന്ന പ്രതീക്ഷിയിലാണ് ആരാധകർ. ചിത്രത്തിന്റേതെന്ന് ആരാധകർ കരുതുന്ന മമ്മൂട്ടിയുടെ ലുക്കും നേരത്തെ വൈറലായിരുന്നു.
വിഷ്ണു ശർമയാണ് ടർബോയുടെ ഛായഗ്രാഹകൻ. സമീർ മുഹമ്മജദാണ് ചിത്രത്തിന്റെ എഡിറ്റർ. ജസ്റ്റിൻ വർഗീസ് സിനിമയ്ക്ക് സംഗീതം നൽകുകയും ചെയ്തു. ഷാജി പാടൂർ ചിത്രത്തിന്റെ കോ-ഡയറക്ടറായി അണിയറയിൽ പങ്ക് ചേരും. ഫീനിക്സ് പ്രഭുവമാണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. ഷാജി നടുവിലാണ് പ്രൊഡക്ഷൻ ഡിസൈൻ.
മമ്മൂട്ടി കമ്പനിയുടെ റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കാതൽ, കണ്ണൂർ സ്ക്വാഡ് എന്നീ ചിത്രങ്ങൾക്ക് ശേഷം അണിയറയിൽ ഒരുങ്ങുന്ന ചിത്രമാണ് ടർബോ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ഇറങ്ങിയ ചിത്രങ്ങൾ എല്ലാം ഓരോ ബോക്ഓഫീസിലും നിരൂപക പ്രശംസയും നേടിയെടുത്തു. നിലവിൽ തിയറ്ററിൽ പ്രദർശനം തുടരുന്ന കണ്ണൂർ സ്ക്വാഡ് 100 കോടി ബിസിനെസ് നേടിയെടുക്കുകയും ചെയ്തു. താരത്തിന്റെ മറ്റൊരു ചിത്രമായ കാതൽ ചലച്ചിത്രമേളകളായ ഐഎഫ്എഫ്കെയിലും ഇന്ത്യൻ പനോരമയിലും (ഐഎഫ്എഫ്ഐ) തിരഞ്ഞെടുക്കപ്പെട്ടു.
കാതലിന് പുറമെ മമ്മൂട്ടിയുടേതായി മൂന്ന് ചിത്രങ്ങളാണ് അണിയറ തയ്യാറെടുക്കുന്നത്. ത്രില്ലർ ചിത്രമായ ബസൂക്ക, ഹൊറർ ത്രില്ലറായ ഭ്രമയുഗം, തെലുങ്ക് ചിത്രം യാത്രയുടെ രണ്ടാം ഭാഗം എന്നിവയാണ്. കാതൽ ചലച്ചിത്ര മേളകളിലെ പ്രദർശനത്തിന് ശേഷമാകും തിയറ്ററുകളിൽ എത്തുക. അതേസമയം ബസൂക്ക ക്രിസ്മസ് റിലീസായി എത്താനും സാധ്യതയേറെയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.