Mammootty: വില്ലനും നായകനും! വിനായകനൊപ്പമുള്ള ലൊക്കേഷന്‍ ചിത്രം പങ്കുവെച്ച് മമ്മൂട്ടി

മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ ചിത്രത്തിന്റെ സെറ്റിൽ മമ്മൂട്ടി ജോയിൻ ചെയ്തു.  

Written by - Zee Malayalam News Desk | Last Updated : Oct 2, 2024, 02:53 PM IST
  • വിനായകനൊപ്പം സെറ്റിൽ നിന്നുള്ള ചിത്രവും മമ്മൂട്ടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
  • മമ്മൂട്ടി പങ്കുവെച്ച ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.
Mammootty: വില്ലനും നായകനും! വിനായകനൊപ്പമുള്ള ലൊക്കേഷന്‍ ചിത്രം പങ്കുവെച്ച് മമ്മൂട്ടി

നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ സെറ്റിൽ മമ്മൂട്ടി ജോയിൻ ചെയ്തു. നാ​ഗർകോവിലിലാണ് ഷൂട്ട് നടക്കുന്നത്. വിനായകനൊപ്പം സെറ്റിൽ നിന്നുള്ള ചിത്രവും മമ്മൂട്ടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. മമ്മൂട്ടി പങ്കുവെച്ച ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. വിനായകനാണ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 

സിനിമയ്ക്ക് ഇതുവരെ പേരിട്ടിട്ടില്ല. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമ്മിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ ചിത്രമാണിത്. നാ​ഗർകോവിലിൽ വെച്ച് തന്നെയാണ് ചിത്രത്തിന്റെ പൂജ ചടങ്ങുകൾ നടന്നത്. കഴിഞ്ഞ കുറച്ചു കാലങ്ങളായി പ്രേക്ഷകരെ അമ്പരപ്പിക്കുന്ന കഥാപാത്രങ്ങളാണ് മമ്മൂട്ടി ചെയ്തുവെച്ചിരിക്കുന്നത്. ഈ ചിത്രത്തിലും അത്തരം ഒരു വേഷം കാണാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.  

Also Read: Mammootty Kampany Production No.7: പ്രതിനായക വേഷത്തിൽ മമ്മൂട്ടി, ഒപ്പം വിനായകനും; ചിത്രത്തിന് തുടക്കമായി

 

പ്രതിനായക വേഷത്തിലാണ് ചിത്രത്തിൽ മമ്മൂട്ടിയെത്തുന്നതെന്നാണ് റിപ്പോർട്ട്. അതിനൊപ്പം തന്നെ പ്രാധാന്യമുള്ള വേഷത്തിലായിരിക്കും വിനായകനും എത്തുക. പൃഥ്വിരാജ്, ജോജു ജോർജ് എന്നിവരെ പരിഗണിച്ച കഥാപാത്രമാണ് ചിത്രത്തിൽ വിനായകൻ ചെയ്യുന്നതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ദുൽഖർ സൽമാന്റെ 'കുറുപ്പ്' എന്ന ചിത്രത്തിന്റെ സഹ രചയിതാവാണ് ജിതിൻ കെ ജോസ്. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് സുഷിന് ശ്യാം ആണ്. ഫൈസൽ അലി ഛായാഗ്രഹണം നിർവഹിക്കുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News