Malikappuram Movie : "എനിക്ക് മാളികപ്പുറത്തിന്റെ വിജയം ഉൾകൊള്ളാൻ സാധിക്കുകയില്ല"; നന്ദി അറിയിച്ച് ഉണ്ണി മുകുന്ദൻ

Unni Mukundan on Malikappuram Movie :  ഈ വിജയം അണിയറപ്രവർത്തകരുടെ കൂടെ കഠിനപ്രയത്നത്തിന്റെതാണെന്നാണ് താരം പറയുന്നത്. ഡിസംബർ 30 ന് തീയേറ്ററുകളിൽ എത്തിയ ചിത്രം മികച്ച വിജയം നേടി പ്രദർശനം തുടരുകയാണ്.

Written by - Zee Malayalam News Desk | Last Updated : Jan 9, 2023, 04:01 PM IST
  • തനിക്ക് മാളികപ്പുറത്തിന്റെ വിജയം ഉൾകൊള്ളാൻ സാധിക്കുകയില്ലെന്നാണ് താരം ഫേസ്‌ബുക്കിൽ കുറിച്ചത്. അതിന്റെ കാരണം ഈ വിജയം അണിയറപ്രവർത്തകരുടെ കൂടെ കഠിനപ്രയത്നത്തിന്റെതാണെന്നാണ് താരം പറയുന്നത്.
  • തെലുങ്ക് ചിത്രത്തിന്റെ ഡേറ്റ് ഇഷ്യൂവും മറ്റ് ചില സാങ്കേതിക കാരണങ്ങൾ കൊണ്ടും ഈ സിനിമ ഒഴിവാക്കേണ്ടി വരും എന്ന അവസ്ഥയിലെത്തിയ സാഹചര്യത്തെ കുറിച്ചും താരം ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നുണ്ട്.
  • ആ സാഹചര്യത്തിൽ പ്രശ്‍നങ്ങൾക്ക് പരിഹാരം കണ്ടെത്തി തന്നെ സഹായിച്ച മേപ്പടിയാന്റെ ഡയറക്ടർ വിഷ്ണു മോഹനും മാനേജറായ വിപിനും ഉണ്ണി മുകുന്ദൻ നന്ദി അറിയിച്ചു.
  • ഡിസംബർ 30 ന് തീയേറ്ററുകളിൽ എത്തിയ ചിത്രം മികച്ച വിജയം നേടി പ്രദർശനം തുടരുകയാണ്.
Malikappuram Movie : "എനിക്ക് മാളികപ്പുറത്തിന്റെ വിജയം ഉൾകൊള്ളാൻ സാധിക്കുകയില്ല"; നന്ദി അറിയിച്ച് ഉണ്ണി മുകുന്ദൻ

മാളികപ്പുറം സിനിമയുടെ വമ്പൻ വിജയത്തിന് പ്രേക്ഷകർക്കും, അണിയറപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും നന്ദി അറിയിച്ച് ഉണ്ണി മുകുന്ദൻ. തനിക്ക് മാളികപ്പുറത്തിന്റെ വിജയം ഉൾകൊള്ളാൻ സാധിക്കുകയില്ലെന്നാണ് താരം ഫേസ്‌ബുക്കിൽ കുറിച്ചത്. അതിന്റെ കാരണം ഈ വിജയം അണിയറപ്രവർത്തകരുടെ കൂടെ കഠിനപ്രയത്നത്തിന്റെതാണെന്നാണ് താരം പറയുന്നത്. കൂടാതെ തെലുങ്ക് ചിത്രത്തിന്റെ ഡേറ്റ് ഇഷ്യൂവും മറ്റ് ചില സാങ്കേതിക കാരണങ്ങൾ കൊണ്ടും ഈ സിനിമ ഒഴിവാക്കേണ്ടി വരും എന്ന അവസ്ഥയിലെത്തിയ  സാഹചര്യത്തെ കുറിച്ചും താരം ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നുണ്ട്. ആ സാഹചര്യത്തിൽ പ്രശ്‍നങ്ങൾക്ക് പരിഹാരം കണ്ടെത്തി തന്നെ സഹായിച്ച മേപ്പടിയാന്റെ  ഡയറക്ടർ വിഷ്ണു മോഹനും മാനേജറായ വിപിനും ഉണ്ണി മുകുന്ദൻ നന്ദി അറിയിച്ചു. ഡിസംബർ 30 ന് തീയേറ്ററുകളിൽ എത്തിയ ചിത്രം മികച്ച വിജയം നേടി പ്രദർശനം തുടരുകയാണ്.

ഉണ്ണി മുകുന്ദന്റെ ഫേസ്‌ബുക്ക് പോസ്റ്റ് 

നമസ്കാരം, 

മാളികപ്പുറം സിനിമ ഇത്രയും വലിയ വിജയമാക്കിതന്ന അയ്യപ്പ സ്വാമിയോടും സിനിമയെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകരോടും ഞാൻ എന്റെ സ്നേഹവും നന്ദിയും ആദ്യം തന്നെ രേഖപ്പെടുത്തുന്നു.

വാക്കുകൾ കൊണ്ട് പറയാനോ പ്രകടിപ്പിക്കാനോ കഴിയാത്തത്ര സന്തോഷത്തിലൂടെയാണ് ഞാൻ ഇപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്.

സിനിമയെ പറ്റിയുള്ള ഒരുപാട് നല്ല പ്രതികരണങ്ങൾ ഞാൻ വായിക്കുകയും അതൊക്കെ ഞാൻ ഷെയർ ചെയ്യുകയും ചെയ്യ്തിട്ടുണ്ട്. അതോടൊപ്പം നേരിട്ടും സോഷ്യൽ മീഡിയ വഴിയും സിനിമയെ പറ്റിയുള്ള നല്ല സന്ദേശങ്ങൾ എന്നിലേക്ക് ഇപ്പോഴും എത്തികൊണ്ടിരിക്കുകയാണ്.

എന്റെ സിനിമാ ജീവിതത്തിൽ ഇങ്ങനെ ആദ്യമായിട്ടാണ്, ഇതിനു മുൻപും എന്റെ സിനിമകൾ വിജയിച്ചിട്ടുണ്ട്, പ്രേക്ഷക പ്രീതി നേടിയിട്ടുമുണ്ട് പക്ഷേ മാളികപ്പുറത്തിന്റെ അത്രയും വരില്ല. 

സിനിമ പ്രേക്ഷകരിലേക്കെത്തിച്ച  പ്രൊഡ്യൂസഴ്സ് ആന്റോ ചേട്ടനോടും വേണുച്ചേട്ടനോടും ഒരിക്കൽ കൂടി ഞാൻ എന്റെ നന്ദിയും സ്നേഹവും രേഖപ്പെടുത്തുന്നു.

ഈ കുറിപ്പ് ഞാൻ എഴുതാനുള്ള പ്രധാന കാര്യം, ഞാൻ ചെയ്തുകൊണ്ടിരുന്ന തെലുങ്ക് ചിത്രത്തിന്റെ ഡേറ്റ് ഇഷ്യൂവും മറ്റ് ചില സാങ്കേതിക കാരണങ്ങൾ കൊണ്ടും ഞാൻ ഈ സിനിമ ഒഴിവാക്കേണ്ടി വന്നിരുന്നേനെ, എന്നാൽ ആ കാരണങ്ങൾക്ക് എല്ലാം പരിഹാരം കണ്ടെത്തിക്കൊണ്ട് എന്നെ മാളികപ്പുറത്തിലേക്ക് അടുപ്പിച്ചത്  മേപ്പടിയാന്റെ  ഡയറക്ടറും എന്റെ പ്രിയ സുഹൃത്തുമായ വിഷ്ണു മോഹനും അതോടൊപ്പം എന്റെ മാനേജറും സഹോദര തുല്യനുമായ വിപിനും കൂടിയാണ്. അതുകൊണ്ട് തന്നെ എനിക്ക് ലഭിക്കുന്ന സ്നേഹവും നല്ല സന്ദേശങ്ങളും ഇവർക്കുംകുടി അർഹതപ്പെട്ടതാണ്. അതുപോലെ എന്നെ ഒരു സുഹൃത്ത് അല്ലെങ്കിൽ സഹോദരൻ എന്ന നിലയിൽ സപ്പോർട്ട് ചെയ്യുന്ന എല്ലാവരെയും ഈ സമയത്ത് ഞാൻ ഓർക്കുന്നു. 

സിനിമയുടെ ചിത്രികരണത്തിന് ശേഷം ഇതിന്റെ നട്ടെല്ലായിമാറിയത് എന്റെ പ്രിയ സുഹൃത്തും സിനിമയുടെ എഡിറ്ററുമായ ഷമീർ മുഹമ്മദ് ആയിരുന്നു. സിനിമ പ്രേക്ഷക മനസ്സിലേക്ക്  ഇത്രയുമധികം ആഴത്തിൽ പതിയാൻ കാരണം അദ്ദേഹത്തിന്റെ എഡിറ്റിംഗ് മികവ് തന്നെയാണ്. ഒരായിരം നന്ദി ഷമീർ. 

അഞ്ച് വർഷങ്ങൾക്ക് ശേഷം വലിയ ഒരു ഫൈറ്റിംഗ് രംഗങ്ങളെപ്പറ്റി ആലോചിച്ചു തുടങ്ങിയപ്പോൾതന്നെ എനിക്ക് നിർബന്ധമുണ്ടായിരുന്നു അത് ഏറ്റവും മികച്ചതാവണമെന്ന്. അത് സിൽവ മാസ്റ്റർ ഉള്ളതു കൊണ്ട് മാത്രമാണ് സാധിച്ചത്,
സിനിമയെയും അതിലെ കഥാപാത്രങ്ങളെയും പൂർണ്ണമായി മനസിലാക്കി സിൽവ മാസ്റ്റർ അത് ഏറ്റവും മികച്ച രീതിയിൽ തന്നെ കമ്പോസ് ചെയ്യ്തു തന്നു. ഫൈറ്റിംഗ് സീനുകൾക്ക് തിയേറ്ററിൽ  രോമാഞ്ചം സൃഷ്ട്ടിക്കാൻ സാധിച്ചിട്ടുണ്ടെങ്കിൽ അതിന്റെ മുഴുവൻ ക്രെഡിറ്റും മാസ്റ്റർക്കാണ്.

സിനിമയിലെ ഓരോ അണിയറ പ്രവർത്തകരെ പറ്റിയും എടുത്തു പറയാതെ എനിക്ക് മാളികപ്പുറത്തിന്റെ വിജയം ഉൾകൊള്ളാൻ സാധിക്കുകയില്ല. കാരണം ഈ വിജയം അവരുടെയും കൂടെ കഠിനപ്രയത്നത്തിന്റെതാണ്. പല വേദികളിലും അവരെ കുറിച്ച് മുൻപ് പറഞ്ഞിട്ടുള്ളതിനാൽ ഇവിടെ പ്രത്യേകമായി എടുത്ത് പറയുന്നില്ല. 

മാളികപ്പുറത്തിനെ ഇരു കൈയ്യും നീട്ടി സ്വീകരിച്ച എല്ലാ പ്രേക്ഷകർക്കും ഒരിക്കൽ കൂടി നന്ദി. 

കാണാത്തവർ ഉടൻ തന്നെ കാണുക.

ALSO READ: Malikappuram Movie : "സിനിമയിൽ വർഗീയതയോ ജാതിയോ മതമോ രാഷ്ട്രീയമോ കാണാതിരിക്കുക"; മാളികപ്പുറത്തെ കുറിച്ച് എൻഎം ബാദുഷ

വമ്പൻ കളക്ഷനാണ് കഴിഞ്ഞ 10 ദിവസമായി ചിത്രത്തിന് ലഭിച്ച് കൊണ്ടിരിക്കുന്നത്. കുടുംബ പ്രേക്ഷകർക്കാണ് ചിത്രം ഏറ്റവുമധികം ഇഷ്ടപ്പെട്ടതെന്ന് പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാണ്. കേരള ബോക്സോഫീസ് ട്വിറ്ററിൽ പുറത്ത് വിട്ട ഏറ്റവും പുതിയ കണക്ക് പ്രകാരം കേരളത്തിൽ നിന്നും 9 ദിവസത്തെ കളക്ഷൻ മാത്രം 8.1 കോടിയാണ്. വേൾഡ് വൈഡ് കളക്ഷനാകട്ടെ 10 കോടി കവിഞ്ഞു. ചിത്രത്തിൻറെ ആദ്യ മൂന്ന് ദിവസത്തെ കേരളത്തിലെ കളക്ഷൻ 2.62 കോടിയാണ്.

വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് ‘മാളികപ്പുറം’. കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റേയും കഥ പറയുന്ന ചിത്രമാണ് ‘മാളികപ്പുറം’.  കല്യാണിയും ഉണ്ണിയും എന്ന എട്ടു വയസുകാരായ കുട്ടികളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്.വേണു കുന്നപ്പള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യാ ഫിലിംസിന്റെയും ആന്‍ മെഗാ മീഡിയായുടേയും ബാനറില്‍ പ്രിയ വേണു, നീറ്റാ ആന്റോ എന്നിവരാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.ഉണ്ണി മുകുന്ദന്‍, സൈജു കുറുപ്പ് ,മനോജ് കെ ജയന്‍, ഇന്ദ്രന്‍സ്, സമ്ബത്ത് റാം, രമേഷ് പിഷാരടി, ആല്‍ഫി പഞ്ഞിക്കാരന്‍ എന്നിവര്‍ക്കൊപ്പം ദേവനന്ദ എന്ന പുതുമുഖമാണ് കല്യാണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News