ചെന്നൈ : മലയാള സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബൻ. മോഹൻലാലും സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ സിനിമയുടെ ഒരോ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകരും പ്രേക്ഷകരും. ഇപ്പോൾ മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. ആറ് മാസത്തോളം സമയമെടുത്താണ് സിനിമയുടെ മുഴുവൻ ചിത്രീകരണവും പൂർത്തിയായിരിക്കുന്നത്. ജനുവരിയിലാണ് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം രാജസ്ഥാനിൽ ആരംഭിച്ചത്.
"കുറച്ച് അധികം നാളെടുത്ത ഈ സിനിമയുടെ ഷൂട്ടിങ് പൂർത്തീകരിച്ചിരിക്കുകയാണ്. ഞങ്ങൾ എല്ലാവരും സന്തോഷവാന്മാരാണ്. ഈ സിനിമ എല്ലാവർക്കും അഭിമാനിക്കാവുന്ന ഒരു ഗംഭീര ചിത്രമായി മാറട്ടെ. പ്രേക്ഷകർ എല്ലാവർക്കും ഈ ചിത്രം ഇഷ്ടമാകാട്ടെ എന്ന് ആഗ്രഹിക്കുന്നു" എന്ന് അറിയിച്ചുകൊണ്ട് ചിത്രത്തിന്റെ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി മലൈക്കോട്ടൈ വാലിബന് പാക്ക്അപ്പ് വിളിക്കുകയായിരുന്നു. മോഹൻലാലിന്റെ പിറന്നാളിനോട് അനുബന്ധിച്ച് പുറത്ത് വിട്ട ഗ്ലിമ്പസ് വീഡിയോയുടെ ഭാഗവും പാക്ക് അപ്പ് സന്ദേശത്തിൽ ചേർത്തിട്ടുണ്ട്.
ALSO READ : Toby Movie : 'മൂക്കുത്തി ഇട്ട ആട്'; രാജ് ബി ഷെട്ടി ചിത്രം ടോബിയുടെ ടൈറ്റിൽ പോസ്റ്റർ പുറത്ത്
സിംഹഭാഗവും രാജസ്ഥാനിൽ ചിത്രീകരിച്ച സിനിമയുടെ ഏതാനും ഭാഗങ്ങളുടെ ചിത്രീകരണം ചെന്നൈയിൽ വെച്ചാണ് നടത്തിയത്. അതിന് ശേഷമാണ് ഇപ്പോൾ അണിയറ പ്രവർത്തകർ പാക്ക് അപ്പ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. മലൈക്കോട്ടൈ വാലിബനിൽ മോഹൻലാൽ ഇരട്ട വേഷത്തിലെത്തുമെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രം ക്രിസ്മസ് റിലീസായി എത്തുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മോഹൻലാലിന് പുറമെ ഹരീഷ് പേരടിയാണ് ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തെ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിൽ ഹരിഷ് പേരാടി പ്രധാന വേഷത്തിലെത്തും. കൂടാതെ ഇന്ത്യൻ സിനിമയിലെ പല പ്രഗത്ഭ താരങ്ങളും അഭിനയിക്കുന്നുണ്ട് അണിയറ പ്രവർത്തകർ വ്യക്തമാക്കിയിരുന്നു. സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ കുറിച്ച് നിരവധി അഭ്യൂഹങ്ങളാണ് നിലനിൽക്കുന്നത്. ചിത്രത്തെ ചുറ്റിപ്പറ്റി നിരവധി അഭ്യുഹങ്ങളാണ് നിലനിൽക്കുന്നത്. കാന്താര നായകൻ റിഷഭ് ഷെട്ടി ലിജോ ജോസ് ചിത്രത്തിൽ എത്തുമെന്ന അഭ്യൂഹങ്ങളും ഉണ്ടായിരുന്നു.
‘മലൈക്കോട്ടൈ വാലിബന്‍’ നിര്‍മ്മിക്കുന്നത് ഷിബു ബേബി ജോണിന്റെ ഉടമസ്ഥതയിലുള്ള ജോൺ ആന്റ് മേരി ക്രിയേറ്റീവ് ആണ്. കമ്പനി ആദ്യമായി നിർമിക്കുന്ന സിചിത്രമാണിത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേൻ എന്ന ചിത്രത്തിന് ശേഷം പി.എസ്. റഫീക്കാണ് മലൈക്കോട്ടൈ വാലിബന് തിരക്കഥ ഒരുക്കുന്നത്. ചുരുളിക്ക് ശേഷം മധു നീലകണ്ഠൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. പ്രശാന്ത് പിള്ള സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് ദീപു ജോസഫ് ആണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...