Mahaveeryar Movie : രുദ്ര മഹാവീര ഉഗ്രസേന മഹാരാജയായി നടൻ ലാൽ എത്തുന്നു; മഹാവീര്യറിലെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി

Mahaveeryar Movie Character Poster : മാസ്സ് ലുക്കിലാണ് നടൻ ലാൽ  ചിത്രത്തിൽ എത്തുന്നത്.  ചിത്രം വേൾഡ് വൈഡ് റിലിസായി  ജൂലൈ 21- ന് തീയേറ്ററുകളിൽ എത്തും.   

Written by - Zee Malayalam News Desk | Last Updated : Jun 26, 2022, 07:20 PM IST
  • ചിത്രത്തിൽ രുദ്ര മഹാവീര ഉഗ്രസേന മഹാരാജയായി ആണ് നടൻ ലാൽ എത്തുന്നത്.
  • മാസ്സ് ലുക്കിലാണ് താരം ചിത്രത്തിൽ എത്തുന്നത്.
  • ചിത്രം വേൾഡ് വൈഡ് റിലിസായി ജൂലൈ 21- ന് തീയേറ്ററുകളിൽ എത്തും.
  • എബ്രിഡ് ഷൈനാണ് മഹാ വീര്യർ സംവിധാനം ചെയ്യുന്നത്.
Mahaveeryar Movie : രുദ്ര മഹാവീര ഉഗ്രസേന മഹാരാജയായി നടൻ ലാൽ എത്തുന്നു; മഹാവീര്യറിലെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി

നിവിൻ പോളി നായകനാകുന്ന മഹാവീര്യറിലെ  ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു. നടൻ ലാലിൻറെ ക്യാരക്ടർ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിൽ രുദ്ര മഹാവീര ഉഗ്രസേന മഹാരാജയായി ആണ് നടൻ ലാൽ എത്തുന്നത്.  മാസ്സ് ലുക്കിലാണ് താരം ചിത്രത്തിൽ എത്തുന്നത്. ചിത്രം വേൾഡ് വൈഡ് റിലിസായി  ജൂലൈ 21- ന് തീയേറ്ററുകളിൽ എത്തും. ചിത്രത്തിനായി പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.

എബ്രിഡ് ഷൈനാണ്  മഹാ വീര്യർ സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ നിവിൻ പോളി, ലാൽ എന്നിവരെ കൂടാതെ അസിഫ് അലി, ഷാൻവി ശ്രീ വാസ്തവ, സിദ്ധിഖ്, കൃഷ്ണ പ്രസാദ്,  മല്ലികാ സുകുമാരൻ, ലാലു അലക്സ്,മേജർ രവി, വിജയ് മേനോൻ, കലാഭവൻ പ്രചോദ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. നിവിൻ പോളി ഒരു പുതിയ ഗെറ്റപ്പിലെത്തുന്ന ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണം ഉണ്ടാവുമെന്നാണ് അണിയറ പ്രവർത്തകർ വിശ്വസിക്കുന്നത്.

ALSO READ: Mahaveeryar Teaser: കിറുങ്ങി പോയതോ? ത്രിലടിപ്പിച്ച് മഹാവീര്യർ ടീസർ

 പോളി ജൂനിയർ പിക്ചർസ്‌, ഇന്ത്യൻ മൂവി മേക്കർസ് എന്നീ ബാനറുകളിലാണ് ചിത്രം തിയേറ്ററിൽ എത്തുന്നത്.  നിവിൻ പോളി, പി. എസ് ഷംനാസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.  എം മുകുന്ദന്റെ കഥയാണ് ചിത്രമായി എത്തുന്നത്. സെൽവരാജ് ചന്ദ്രുവാണ് ചിത്രത്തിൻറെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. നാളുകൾക്ക് ശേഷമുള്ള നിവിൻ പോളി ചിത്രത്തിനായി നിരവധി ആരാധകരാണ്  കാത്തിരിക്കുന്നത്.

ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകൻ എബ്രിഡ് ഷൈൻ തന്നെയാണ്. ടൈം ട്രാവലും ഫാന്റസിയും കോടതിയും നിയമ വ്യവഹാരങ്ങളുമാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. ചിത്രത്തിൽ  നർമ്മ - വൈകാരിക മുഹൂർത്തങ്ങൾക്കും പ്രാധാന്യം നൽകിയിട്ടുണ്ട്. സംസ്ഥാന അവാർഡ് ജേതാവായ ചന്ദ്രു സെൽവരാജ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന് ഇഷാൻ ചാബ്ര സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു

 ചിത്രസംയോജനം - മനോജ്‌, ശബ്ദ മിശ്രണം - വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ, കലാ സംവിധാനം - അനീസ് നാടോടി, വസ്ത്രാലങ്കാരം - ചന്ദ്രകാന്ത്, മെൽവി. ജെ, ചമയം - ലിബിൻ മോഹനൻ, മുഖ്യ സഹ സംവിധാനം - ബേബി പണിക്കർ തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News