Madhura Manohara Moham: ജീവന്‍ രാജായി സൈജു കുറുപ്പ്; ചിരി നിറച്ച് മധുര മനോഹര മോഹത്തിന്റെ പുതിയ ടീസര്‍

Madhura Manohara Moham: മികച്ച പ്രതികരണം നേടി മധുര മനോഹര മോഹം വിജയകരമായി പ്രദർശനം തുടരുകയാണ്.

Written by - Zee Malayalam News Desk | Last Updated : Jun 23, 2023, 10:27 AM IST
  • മുഴുനീള എന്റര്‍ടെയ്നറാണ് ചിത്രം എന്നാണ് പ്രേക്ഷകാഭിപ്രായം.
  • സ്റ്റെഫി സേവ്യർ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് മധുര മനോഹര മോഹം.
  • തിങ്കളാഴ്ച മുതല്‍ ചിത്രത്തിന് കേരളത്തിലുടനീളം കൂടുതല്‍ ഷോസ് ലഭിച്ചിരുന്നു.
Madhura Manohara Moham: ജീവന്‍ രാജായി സൈജു കുറുപ്പ്; ചിരി നിറച്ച് മധുര മനോഹര മോഹത്തിന്റെ പുതിയ ടീസര്‍

രണ്ടാം വാരത്തിലേക്ക് കടന്ന് നിറഞ്ഞ സദസ്സുകളില്‍ ഓടിക്കൊണ്ടിരിക്കുന്ന സ്റ്റെഫി സേവ്യറിന്റെ 'മധുര മനോഹര മോഹ'ത്തിന്റെ പുതിയ ടീസര്‍ പുറത്തിറങ്ങി. ഇംഗ്ലീഷ് ഗാനാശകലത്തിന്റെ അകമ്പടിയോടെ സൈജു കുറുപ്പ് അവതരിപ്പിക്കുന്ന കഥാപാത്രമായ ജീവന്‍ രാജിനെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിക്കൊണ്ടാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്. 

കാഴ്ചക്കാരെ ആദ്യാവസാനം രസിപ്പിക്കുന്ന ഒരു മുഴുനീള എന്റര്‍ടെയ്നറാണ് ചിത്രം എന്നാണു പ്രേക്ഷകാഭിപ്രായം. മികച്ച അഭിപ്രായം നേടിയതിനെത്തുടര്‍ന്ന് തിങ്കളാഴ്ച മുതല്‍ ചിത്രത്തിന് കേരളത്തിലുടനീളം കൂടുതല്‍ ഷോസ് ലഭിച്ചിരുന്നു. ബുള്ളറ്റ് ഡയറീസ് എന്ന് ചിത്രത്തിന് ശേഷം B3M ക്രിയേഷന്‍സ് നിര്‍മ്മിച്ച ചിത്രം എഴുതിയിരിക്കുന്നത് മഹേഷ് ഗോപാല്‍, ജയ് വിഷ്ണു എന്നിവര്‍ ചേര്‍ന്നാണ്. ചന്ദ്രു സെല്‍വരാജാണ് ചിത്രത്തിന്റെ ക്യാമറ. 

ALSO READ: വളാഞ്ചേരി ഉദ്ഘാടന പരിപാടിയിലെ തെറിപ്പാട്ട്: യൂട്യൂബർ തൊപ്പി കസ്റ്റഡിയിൽ

ചിരിയുടെ പശ്ചാത്തലത്തിൽ ഒരു മുഴുനീള എന്റർടൈൻമെന്റാണ് സ്റ്റെഫിയും സംഘവും ഒരുക്കിയിരിക്കുന്നത്. ഹൃദയം, മൈക്ക് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഹിഷാം അബ്ദുള്‍ വഹാബ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണിത്. നവാഗതനായ ജിബിന്‍ ഗോപാലാണ് ചിത്രത്തിന്റെ  പശ്ചാത്തല സംഗീതവും പ്രൊമോ സോങ്ങും ഒരുക്കിയിരിക്കുന്നത്. വിജയരാഘവന്‍, ബിന്ദു പണിക്കര്‍, അല്‍ത്താഫ് സലിം, ബിജു സോപാനം, ആര്‍ഷ ബൈജു, സുനില്‍ സുഖദ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അപ്പു ഭട്ടതിരി, മാളവിക വി.എന്‍ എന്നിവരാണ് ചിത്രത്തിന്റെ എഡിറ്റിംഗ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷബീര്‍ മലവട്ടത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സ്യമന്തക് പ്രദീപ്, ആര്‍ട്ട് ഡയറക്ടര്‍: ജയന്‍ ക്രയോണ്‍, മേക്കപ്പ്: റോനെക്‌സ് സേവിയര്‍. കോസ്റ്റ്യൂം സനൂജ് ഖാന്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: സുഹൈല്‍ വരട്ടിപ്പള്ളിയാല്‍, എബിന്‍ ഇഎ (ഇടവനക്കാട്), സൗണ്ട് ഡിസൈനര്‍: ശങ്കരന്‍ എഎസ്, കെ.സി സിദ്ധാര്‍ത്ഥന്‍, സൗണ്ട് മിക്‌സ്: വിഷ്ണു സുജാതന്‍

പിആര്‍ഒ: വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്, സ്റ്റില്‍സ്: രോഹിത് കെ സുരേഷ്, ഡിസൈനുകള്‍: യെല്ലോടൂത്ത്‌സ്, കൊറിയോഗ്രാഫര്‍: ഇംതിയാസ് അബൂബക്കര്‍.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

Trending News