LJP - Mohanlal Movie : മോഹൻലാൽ - ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിൽ പ്രധാന കഥാപാത്രമായി രാധിക ആപ്തെയും?

Mohanlal - Lijo Jose Pellissery Movie : ഒക്ടോബർ 25 നാണ് ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ  മോഹൻലാൽ - ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.   

Written by - Zee Malayalam News Desk | Last Updated : Nov 18, 2022, 02:33 PM IST
  • റിപ്പോർട്ടുകൾ അനുസരിച്ച് ചിത്രത്തിൽ നായികയായി ആണ് രാധിക ആപ്തെ എത്തുന്നത്.
  • ഒക്ടോബർ 25 നാണ് ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ മോഹൻലാൽ - ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
  • മോഹൻലാലിൻറെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
LJP - Mohanlal Movie : മോഹൻലാൽ - ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിൽ പ്രധാന കഥാപാത്രമായി രാധിക ആപ്തെയും?

മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ  ബോളിവുഡ് താരം രാധിക ആപ്തെ എത്തുമെന്ന് റിപ്പോർട്ട്. റിപ്പോർട്ടുകൾ അനുസരിച്ച് ചിത്രത്തിൽ നായികയായി ആണ്  രാധിക ആപ്തെ എത്തുന്നത്. ഒക്ടോബർ 25 നാണ് ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ  മോഹൻലാൽ - ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മോഹൻലാലിൻറെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എന്നാൽ ചിത്രത്തിൻറെ കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ ഇനിയും പുറത്തുവിട്ടിട്ടില്ല.

ആദ്യമായി മോഹൻലാലിൻറെ കേന്ദ്രകഥാപാത്രമാക്കി  ലിജോ ഒരുക്കുന്ന ചിത്രമെന്നതാണ് ചിത്രത്തിൻറെ   പ്രധാന പ്രത്യേകത.  ജോൺ ആൻഡ് മേരി ക്രിയേറ്റീവ്, മാക്സ് ലാബ്സ് സെഞ്ചുറി ഫിലിംസ് ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ജോൺ ആൻഡ് മേരി ക്രിയേറ്റീവ്, മാക്സ് ലാബ്സ്, സെഞ്ചുറി ഫിലിംസ് എന്നിവയുടെ ബാനറിൽ ഷിബു ബേബി ജോൺ ആണ് ചിത്രം നിർമിക്കുന്നത്. ജോൺ ആൻഡ് മേരി ക്രിയേറ്റീവിന്റെ ആദ്യ നിർമ്മാണ സംരംഭമാണ്  ഇത്. സിനിമയുടെ മറ്റ് അണിയറ പ്രവർത്തകരുടെ വിവരങ്ങൾവ പുറത്ത് വിട്ടില്ല. മോഹൻലാലിന്റെ നിലവിൽ പുരോഗമിക്കുന്ന ജീത്തു ജോസഫ് ചിത്രം റാമിന്റെ ചിത്രീകരണത്തിന് ശേഷമാകും മോഹൻലാൽ ലിജോയുടെ സിനിമയ്ക്ക് ഡേറ്റ് നൽകുക. 2023 ഓടെ സിനിമയുടെ ചിത്രീകരണം ആരംഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. 

ALSO READ: അണിയറയിൽ ഒരുങ്ങുന്നത് മാസോ അതോ ക്ലാസോ? മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു

ചിത്രം പീരിയോഡിക് ഡ്രാമയാണെന്നും മോഹൻലാൽ ഒരു ഗുസ്തിതാരമായിയെത്തുമെന്നുള്ള സ്ഥരീകരിക്കാത്ത റിപ്പോർട്ടുകളും സോഷ്യൽ മീഡിയയിൽ നിലനിൽക്കുന്നുണ്ട്. ചെമ്പോത്ത് സൈമൺ എന്നായിരിക്കും മോഹൻലാൽ അവതരിപ്പിക്കുന്ന സിനിമയുടെ പേരെന്നും ആ റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നു.

ഏറ്റവും അവസാനമായി മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി നൻപകൽ നേരത്ത് മയക്കം എന്ന സിനിമയാണ് ലിജോ ഒരുക്കിയത്. മമ്മൂട്ടി ലിജോ ചിത്രം ഐഎഫ്എഫ്കെ 2023 പതിപ്പിൽ മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നതിനായി തിരഞ്ഞെടുക്കുകയും ചെയ്തു. പുലിമുരുകന് ശേഷം വൈശാഖ് ഉദയകൃഷ്ണ കൂട്ടുകെട്ട് ചിത്രമായ മോൺസ്റ്ററാണ് മോഹൻലാലിന്റെ ഏറ്റവും അവസാനമായി തിയറ്ററുകളിൽ എത്തിയത്. സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ്

Trending News