മലയാളത്തിലെ ആദ്യമായി 200 കോടി ക്ലബിൽ കയറിയ സിനിമയായ ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാന്റെ അടുത്ത ഷൂട്ടിങ് ഷെഡ്യൂളിന് തുടക്കും. ചിത്രത്തിന്റെ യുകെയിലെ ചിത്രീകരണത്തിന് തുടക്കമായി. ഈ കഴിഞ്ഞ ഓക്ടോബർ അവസാനമായിരുന്നു റഷ്യയിൽ വെച്ചുള്ള ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായത്യുദ്ധമുഖത്ത് ഒരു റഷ്യൻ ഓട്ടോമാറ്റിക് റൈഫിൾ തോക്കുമായി നിൽക്കുന്ന മോഹൻലാലിനെ അവതരിപ്പിച്ചുകൊണ്ടുള്ള ഫസ്റ്റ്ലുക്ക് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു. യുദ്ധമുഖത്തിന് സമാനമായി ട്രക്കുകൾ കത്തി നിൽക്കുന്നചതും മിലട്ടറിയുടെ ഹെലികോപ്റ്റർ പറന്നടുക്കുന്നതും ഫസ്റ്റ്ലുക്കിൽ കാണാൻ സാധിക്കും. ആശിർവാദ് സിനിമാസിനൊപ്പം ലൈക്ക പ്രൊഡക്ഷൻസും കൂടി ചേർന്നാണ് എമ്പുരാൻ നിർമ്മിക്കുന്നത്. ലൈക്ക പ്രൊഡക്ഷൻസിന്റെ ആദ്യ മലയാള ചിത്രമാണിത്.
മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. 2024 പകുതിയോടെ ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് സൂചന. എമ്പുരാന്റെ ഔദ്യോഗിക പ്രഖ്യാപനം 2022 ഓഗസ്റ്റിലായിരുന്നു. എമ്പുരാന്‍ ഒരു പാന്‍ ഇന്ത്യന്‍ ചിത്രമല്ല പാന്‍ വേള്‍ഡ് ചിത്രമായാണ് നിര്‍മ്മാതാക്കള്‍ വിഭാവനം ചെയ്തിരിക്കുന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു.
മോഹൻലാലിനൊപ്പം സംവിധായകനായ പൃഥ്വിരാജും മഞ്ജു വാര്യർ, ടൊവിനോ തോമസ് എന്നിവരും രണ്ടാം ഭാഗത്തിലുണ്ടാകും.സുജിത്ത് വാസുദേവാണ് ചിത്രത്തിന്റെ ഛായഗ്രാഹകൻ. ദീപക് ദേവാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. അഖിലേഷ് മോഹനാണ് എഡിറ്റർ. മോഹൻദാസാണ് ചിത്രത്തിന്റെ കല സംവിധായകൻ. നിർമൽ സബദേവാണ് എമ്പുരാന്റെ ക്രിയേറ്റീവ് ഡയക്ടർ. സ്റ്റണ്ട് സിൽവയാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾക്ക് ഒരുക്കുന്നത്.
ഹോളിവുഡ് സിനിമയ്ക്ക് സമാനമായ ലൊക്കേഷനും ചിത്രീകരണവുമാണ് എമ്പുരാനായി ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് റിപ്പോർട്ടുണ്ട്. ഇന്ത്യ കൂടാതെ മറ്റ് ആറ് രാജ്യങ്ങളിൽ സിനിമയുടെ ചിത്രീകരണം നടക്കും. മലയാളത്തില്‍ ആദ്യമായി 200 കോടി ക്ലബിലെത്തിയ ചിത്രമാണ് ലൂസിഫർ. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.