King Of Kotha OTT : കിങ് ഓഫ് കൊത്ത ഒടിടിയിൽ എത്തുക ഈ ദിവസം; റിലീസ് പ്രഖ്യാപിച്ച് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ

King Of Kotha OTT Release Date : ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ് ദുൽഖർ സൽമാന്റെ ആക്ഷൻ ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Sep 25, 2023, 02:56 PM IST
  • അഭിലാഷ് ജോഷിയാണ് ചിത്രത്തിന്റെ സംവിധായകൻ
King Of Kotha OTT : കിങ് ഓഫ് കൊത്ത ഒടിടിയിൽ എത്തുക ഈ ദിവസം; റിലീസ് പ്രഖ്യാപിച്ച് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ

തിയറ്ററുകളിൽ പ്രതീക്ഷ വിജയം കൈവരിക്കാൻ സാധിക്കാതിരുന്ന ദുൽഖർ സൽമാൻ ചിത്രം കിങ് ഓഫ് കൊത്തയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ഓണം റിലീസായി എത്തിയ ചിത്രത്തിന് ഇൻഷ്യൽ കളക്ഷന് പുറമെ ബോക്സ്ഓഫീസിൽ മറ്റൊരു ചലനം സൃഷ്ടിക്കാൻ ദുൽഖർ സൽമാൻ ചിത്രത്തിന് സാധിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ ഡിജിറ്റൽ റിലീസിന് തയ്യാറെടുക്കുകയാണ് കിങ് ഓഫ് കൊത്തയുടെ അണിയറ പ്രവർത്തകർ. ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ സെപ്റ്റംബർ 29 വെള്ളിയാഴ്ചയാണ് ദുൽഖർ ചിത്രത്തിന്റെ ഒടിടി റിലീസ്.

അഭിലാഷ് ജോഷി- ദുൽഖർ സൽമാൻ ചിത്രം കിം​ഗ് ഓഫ് കൊത്ത ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. വലിയ ഹൈപ്പിൽ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് തിയേറ്ററിൽ നിന്നും ലഭിച്ചത്. ഷെരിഫ് മാസ്റ്ററാണ് നൃത്ത സംവിധാനം. സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ചിത്രത്തിൽ ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

ALSO READ : KG George Demise : 'മലയാള നവതരംഗത്തിന്റെ പിതാവ്, കെ.ജി ജോർജാണ് എന്റെ ആശാൻ എന്നും ഞാൻ അഭിമാനത്തോടെ ഓർക്കും'; ലിജോ ജോസ് പെല്ലിശ്ശേരി

40 കോടിയായിരുന്നു ചിത്രത്തിന്റെ ബജറ്റ്. നിമീഷ് രവിയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിച്ചത്. ജേക്സ്‌ ബിജോയ്ക്കൊപ്പം ഷാൻ റഹ്മാനും ചിത്രത്തിനായി സംഗീതമൊരുക്കിയിരിക്കുന്നു. ദുൽഖറിന്റെ കരിയറിലെ ഏറ്റവും ചിലവേറിയ സിനിമയായിരുന്നു കിം​ഗ് ഓഫ് കൊത്ത. സംഘട്ടനം: രാജശേഖർ, തിരക്കഥ: അഭിലാഷ് എൻ ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ: നിമേഷ് താനൂർ, എഡിറ്റർ: ശ്യാം ശശിധരൻ, കൊറിയോഗ്രാഫി: ഷെറീഫ്, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ്, മേക്കപ്പ്: റോണക്സ് സേവിയർ, വസ്ത്രാലങ്കാരം: പ്രവീൺ വർമ്മ, സ്റ്റിൽ: ഷുഹൈബ് എസ്ബികെ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, മ്യൂസിക്: സോണി മ്യൂസിക്, പിആർഒ: പ്രതീഷ് ശേഖർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാം

Trending News