King of Kotha Box Office: 5.5 കോടിയിൽ കൊത്തയുടെ ആദ്യ ദിനം, ദുൽഖറിൻറെ കരിയർ ബെസ്റ്റ് ഓപ്പണിംഗ്‌

King of Kotha Movie Kerala Box Office: ജിസിസിയിൽ 3.43 കോടിയും, മറ്റിടങ്ങളിൽ നിന്നായി 83 ലക്ഷവുമാണ് നേടിയത്. ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് 1.12 കോടിയും ചിത്രം സ്വന്തമാക്കിയിട്ടുണ്ട്

Written by - Zee Malayalam News Desk | Last Updated : Aug 25, 2023, 08:01 AM IST
  • ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് 1.12 കോടിയും ചിത്രം സ്വന്തമാക്കിയിട്ടുണ്ട്
  • ചിത്രം ഇതുവരെ 9.65 കോടിയെങ്കിലും നേടിയെന്നാണ് കണക്ക്
  • ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് കിംഗ് ഓഫ്‌ കൊത്തയുടെ സംവിധായകൻ
King of Kotha Box Office: 5.5 കോടിയിൽ കൊത്തയുടെ ആദ്യ ദിനം, ദുൽഖറിൻറെ കരിയർ ബെസ്റ്റ് ഓപ്പണിംഗ്‌

ദുൽഖർ സൽമാൻ നായകനായ കിംഗ് ഓഫ്‌ കൊത്തയുടെ ആദ്യ ദിന കളക്ഷൻ ഞെട്ടിക്കുന്നതെന്ന് റിപ്പോർട്ടുകൾ. ട്വിറ്റർ പേജുകളിൽ പങ്ക് വെച്ചിരിക്കുന്ന വിവരങ്ങൾ പ്രകാരം ചിത്രത്തിൻറെ ആദ്യ ദിന കളക്ഷൻ ദുൽഖറിൻറെ ഇതുവരെയുള്ള കരിയർ ബെസ്റ്റ് ഓപ്പണിംഗ്‌ കൂടിയാണ്. ആദ്യ ദിനം കേരളത്തിലെ ബോക്സോഫീസുകളിൽ നിന്നായി ചിത്രം 5 കോടിയിലധികം സ്വന്തമാക്കിയതായാണ് റിപ്പോർട്ട്. 

ജിസിസിയിൽ 3.43 കോടിയും, മറ്റിടങ്ങളിൽ നിന്നായി 83 ലക്ഷവുമാണ് നേടിയത്. ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് 1.12 കോടിയും ചിത്രം സ്വന്തമാക്കിയിട്ടുണ്ട്. ആകെ ചിത്രം ഇതുവരെ 9.65 കോടിയെങ്കിലും നേടിയെന്നാണ് കണക്ക്.ഏറെ നാളുകൾക്ക് ശേഷമാണ് ദുൽഖർ സൽമാൻ ഒരു മലയാളം ആക്ഷൻ ചിത്രത്തിൽ എത്തുന്നത്. ദുൽഖറിന്റെ വേഫെറർ ഫിലിംസും ബോളിവുഡ് ചലച്ചിത്ര നിർമാണ കമ്പനിയായ സീ സ്റ്റുഡിയോസ് ചേർന്നാണ് ചിത്രം നിർമിക്കുന്നതെന്ന പ്രത്യേകതയും ഇതിനുണ്ട്.

ALSO READ: King Of Kotha Box Office: കൊത്തയുടെ ആദ്യ ദിന ബോക്സോഫീസ് കളക്ഷൻ, ഗംഭീര പ്രതികരണം

മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് കിംഗ് ഓഫ്‌ കൊത്തയുടെ സംവിധായകൻ.  സീ സ്റ്റുഡിയോസിന്റെ മലയാളത്തിലെ ആദ്യ നിർമാണ സംരംഭമാണ് കിം​ഗ് ഓഫ് കൊത്ത. ഏകദേശം 50 മുതൽ 60 കോടി വരെയാണ് ചിത്രത്തിൻറെ നിർമ്മാണ ചിലവായി കണക്കാക്കിയിരിക്കുന്നത്.

കിം​ഗ് ഓഫ് കൊത്തയ്ക്ക് ശേഷം ടിനു പാപ്പച്ചൻ ചിത്രത്തിലാണ് ദുൽഖർ സൽമാൻ അഭിനയിക്കുക. ഇരുവരും ആദ്യമായി ബിഗ് സ്ക്രീനിൽ ഒന്നിക്കാൻ പോകുകയാണ്. ദുൽഖർ സൽമാന്റെ വേഫെയറർ ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്.

സർപ്പട്ടൈ പരമ്പരയിലെ ഡാൻസിങ് റോസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കണ്ണൻ, തമിഴ് താരം പ്രസന്ന, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ചെമ്പൻ വിനോദ്, ഗോകുൽ സുരേഷ്, ഷമ്മി തിലകൻ, ശാന്തി കൃഷ്ണ, വട ചെന്നൈ താരം സരൺ, അനിഖ സുരേന്ദ്രൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News