ബെംഗളൂരു : തിയറ്ററുകളിൽ വൻ വിജയമായി തീർന്ന കെജിഎഫ് ചാപ്റ്റർ 2ന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. സിനിമയുടെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയ ആമസോൺ പ്രൈം വീഡിയോയിൽ ജൂൺ മൂന്ന് മുതൽ പ്രദർശനം നടത്തും. കന്നട, മലയാളം, തമിഴ്, തെലുഗു, ഹിന്ദി എന്നീ ഭാഷകളുടെ ഒടിടി അവകാശം ആമസോൺ ആണ് സ്വന്തമാക്കിയിരിക്കുന്നത്. ജൂൺ മൂന്ന് വിക്രം ഉൾപ്പെടെയുള്ള വമ്പൻ ചിത്രങ്ങൾ എത്തുന്നതോടെ കെജിഎഫ് 2 തിയറ്ററുകളിൽ ഒഴിഞ്ഞേക്കുമെന്ന് സ്ഥിതി പരിഗണിച്ചാകും ബ്ലോക്ക് ബസ്റ്റർ ചിത്രം ഒടിടിയിലേക്കെത്തിക്കുന്നത്.
നേരത്തെ മെയ് 16ന് ചിത്രം ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്തിരുന്നു. എന്നാൽ അത് പ്രൈം സബ്സ്ക്രൈബേഴ്സിന് കാണാൻ സാധിക്കില്ലായിരുന്നു. റെന്റൽ സംവിധാനത്തോടെ ആമസോൺ മെയ് 16ന് ചിത്രം ഒടിടിയിൽ എത്തിച്ചത്. എച്ച് ഡി ക്ലാരിറ്റി പ്രിൻറിന് 199 രൂപയാണ് പർച്ചേസിങ്ങ് തുക.
ALSO READ : ഇന്ത്യൻ ചരിത്രത്തിലൂടെ ഒരു യാത്ര; വിസ്മയമായി അമീർ ഖാന്‍റെ ലാൽ സിംഗ് ഛദ്ദ ട്രൈലർ
ഏപ്രിൽ 14ന് തിയറ്ററുകളിലെത്തിയ ചിത്രം ആദ്യ ദിനം തന്നെ നേടിയ 135 കോടി രൂപയാണ്. ചിത്രത്തിന്റെ ആകെ ബജറ്റ് 100 കോടി രൂപയിൽ താഴെയാണ്. പ്രശാന്ത് നീൽ ഒരുക്കിയ ചിത്രം ആർആർആർ സിനിമയുടെ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ് റിക്കോർഡ് ഭേദിച്ചിരുന്നു. കേരളത്തിൽ ഏറ്റവും വലിയ ഫസ്റ്റ് ഡെ കളക്ഷൻ നേടിയ ചിത്രമെന്ന് റിക്കോർഡും കെജിഎഫ് 2 സ്വന്തമാക്കിയുരന്നു.
സിനിമയുടെ ആദ്യ ഭാഗം കെജിഎഫ് എന്ന ചിത്രത്തിന് ശേഷമാണ് റോക്കിങ് സ്റ്റാർ യഷിന് പാൻ ഇന്ത്യൻ തലത്തിൽ സ്റ്റാർ വാല്യു ലഭിക്കുന്നത്. യാഷിനെ കൂടാതെ സഞ്ജയ് ദത്ത്, രവീണ ടണ്ടൻ, ശ്രീനിധി ഷെട്ടി, പ്രകാശ് രാജ്, മാളവിക അവിനാഷ്, അച്യുത് കുമാർ തുടങ്ങിയവർ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
ALSO READ : Top Gun Maverick Box Office: 250 മില്യണുമായി ടോപ്പ് ഗൺ, ഇന്ത്യയിൽ നിന്ന് രണ്ട് മില്യൺ
ആദ്യ ഭാഗത്തിന് ക്യാമറ ചലിപ്പിച്ച ഭുവൻ ഗൗഡയാണ് കെജിഎഫ് 2ന്റെയും ഛായഗ്രഹകൻ. രവി ബസ്രൂർ തന്നെയാണ് ഇരുഭാഗങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത്. 19കാരനായ ഉജ്ജ്വൽ കുൽക്കർണിയാണ് ചിത്രത്തിന്റെ എഡിറ്റർ.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.