Kerala Crime Files Review: സാധാരണ കൊലപാതകം, സാധാരണക്കാരൻ പ്രതി; പക്ഷെ

Kerala Crime Files Web Series Hot Star Review: താൻ ഉണ്ടായിരുന്നിയിടത്തെല്ലാം ഒരേ വ്യാജ വിലാസം മാത്രം നൽകിയ വെറും സാധാരണക്കാരനായ കുറ്റവാളി, അയാളുടെ പുറകെ പായുന്ന പോലീസ്

Written by - M.Arun | Last Updated : Jun 23, 2023, 12:08 PM IST
  • നാച്യുറൽ ആക്ടിങ്ങ് പരമാവധി കൊണ്ടു വരാൻ താരങ്ങൾ ശ്രമിച്ചിട്ടുണ്ട്
  • കുറ്റവാളി സാധാരണക്കാനാണെന്ന പ്രൊഫൈൽ സംവിധായകൻ സീരിസിൽ ആകെ കാണിക്കുന്നു
  • ആറ് ദിവസങ്ങളിലായി നടക്കുന്ന അന്വേഷണം ആറ് എപ്പിസോഡുകളാക്കി പ്രേക്ഷകരിലേക്ക്
Kerala Crime Files Review: സാധാരണ കൊലപാതകം, സാധാരണക്കാരൻ പ്രതി; പക്ഷെ

വെറുമൊരു സാധാരണക്കാരനായി നമ്മൾക്കിടയിൽ ജീവിക്കുന്ന കാര്യമായ ജീവിത തിരക്കുകളോ ആശങ്കകളോ ഇല്ലാത്തൊരാൾ. അങ്ങിനെയൊരാൾ ചെയ്യുന്ന കൊലപാതകം എത്തരത്തിലായിരിക്കും ? ഒരു പ്രൊഫഷണൽ കുറ്റവാളിയുടെ ട്രേസിങ്ങിന് കിട്ടുന്ന തെളിവ് പോലും ചിലപ്പോൾ കിട്ടിയില്ലെന്ന് വരാം. അത്തരമൊരു കഥ പറയുകയാണ് കേരളാ ക്രൈം ഫയൽസ്. തികച്ചും സാധാരണമായി മാത്രം മറന്നു പോയേക്കാമായിരുന്ന ഒരു കൊലപാതകം കൊച്ചിയിലെ ഗ്രാൻ്  ലോഡ്ജിൽ നടക്കുന്നു. കേസന്വേഷിക്കാൻ എറണാകുളം നോർത്ത് സ്റ്റേഷനിൽ നിന്നും സിഐ കുര്യനും എസ്ഐ മനോജും എത്തുന്നു. പിന്നെ നടക്കുന്ന സംഭവങ്ങളാണ് കേരളാ ക്രൈം ഫയൽസ് എന്ന വെബ്സീരിസിനെ മുന്നോട്ട് കൊണ്ട് പോകുന്നത്.

സ്വപ്ന എന്ന ലൈംഗീക തൊഴിലാളിയുടെ കൊലപാതകത്തെ ചുവട് പറ്റി തുടങ്ങുന്ന അന്വേഷണം ഷിജു, പാറയിൽ വീട് നീണ്ടകര എന്ന വിലാസത്തിലേക്ക് പോലീസിനെ എത്തിക്കുന്നു. പ്രതിയെ കിട്ടി എന്ന് ഉറപ്പിച്ച പോലീസ് ഒടുവിൽ തങ്ങൾക്ക് ആളുമാറിയെന്ന് മനസ്സിലായതോടെ അസ്വസ്ഥരാകുന്നു. താൻ ഉണ്ടായിരുന്നിയിടത്തെല്ലാം ഒരേ വ്യാജ വിലാസം മാത്രം നൽകിയ വെറും സാധാരണക്കാരനായ കുറ്റവാളിയെ വരച്ച് കാട്ടാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. സമൂഹത്തിൽ ഇപ്പോഴും അവേശഷിക്കുന്ന ലൈംഗീക വൈകൃതങ്ങളും, ജാതി ചിന്തകളും വരെ കേരള ക്രൈംഫയൽസിൽ ചർച്ച ചെയ്തു കൊണ്ടാണ് അഹമ്മദ് കബീര്‍ തൻറെ കഥയെ കൊണ്ട് പോകുന്നത്.

Aju Vargheese

ALSO READ: Kerala Crime Files Review: കേരള ക്രൈം ഫയൽസ്; മികച്ച പ്രേക്ഷക പ്രതികരണം നേടി ഹോട്ട്സ്റ്റാറിലെ ആദ്യ മലയാളം വെബ് സീരീസ്
  

ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസിന്റെ ബാനറിൽ രാഹുൽ റിജി നായരാണ് കേരള ക്രൈം ഫയൽസ് നിർമിച്ചിരിക്കുന്നത്. 2011 കാല ഘട്ടത്തിൽ നടന്ന സംഭവമായതിനാൽ അതേ ഡീറ്റെയിലിങ്ങ് പരമാവധി സീരിസിൽ ആകമാനംകൊണ്ടുവരാൻ അണിയറ പ്രവർത്തകർ ശ്രദ്ധിച്ചിട്ടുണ്ട്. മകളുമൊത്ത് ട്രാഫിക് സിനിമക്ക് പോകുന്ന ലാലും, കഥാപാത്രങ്ങൾ പറയുന്ന വർഷ കണക്കുകളും ഇത് വ്യക്തമാക്കുന്നുണ്ട്. ആറ് ദിവസങ്ങളിലായി നടക്കുന്ന അന്വേഷണം ആറ് എപ്പിസോഡുകളാക്കിയാണ് കാണിച്ചിരിക്കുന്നത്. ഇതിലൊരു കൃത്യത പുലർത്താൻ സംവിധായകന് സാധിച്ചു.

 

Aju Vargheese

ചെറിയ കല്ലുകടികൾ

ക്രൈം സീനിൽ പോകുന്ന പോലീസ് ഉദ്യോഗസ്ഥർ കയ്യുറ ഇല്ലാതെ മൃതദേഹ പരിശോധനയോ അല്ലെങ്കിൽ കൃത്യം നടന്ന സ്ഥലത്തെ സാധനങ്ങൾ നോക്കുകയോ ചെയ്യുന്നത് സാധാരണ ഉണ്ടാവാറില്ല. വിരലടയാളങ്ങൾ പരമാവധി നഷ്ടമാകാതിരിക്കാന് ഇത്തരത്തിലൊരു പ്രൊസീജ്യർ. എന്നാൽ സീരിസിൽ എസ്ഐ മനോജും, സിഐ കുര്യനും മൃതദേഹത്തിൽ നടത്തിയ പരിശോധന വെറും കയ്യോടെയാണ്. ഇത്തരമൊരു പ്രവർത്തി പോലീസ് ഉദ്യോഗസ്ഥർ ചെയ്യുമോ എന്ന് സംശയമുണ്ട്. എന്തായാലും ഇതൊരു ചെറിയ കല്ലുകടിയായി സീരിസിലുണ്ട്. പരമാവധി 2011-ലെ വാഹനങ്ങൾ ഉൾപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ടെങ്കിലും 2019-ലെ വാഹനങ്ങളും, 2020-ലെ വാഹനങ്ങളും ഇടയിൽ കയറി വന്നിട്ടുണ്ട്.

മറ്റൊന്ന് വെറും ആറ് ദിവസം കൊണ്ട് തെളിയിക്കപ്പെടുന്ന കേസിൻറെ ഹൈപ്പ് ഇത്രയും വേണ്ടിയിരുന്നോ എന്നൊരു ചോദ്യമാണ്. അതിനുള്ള മറുപടിയായിരിക്കാം കുറ്റവാളി സാധാരണക്കാനാണെന്ന പ്രൊഫൈൽ സംവിധായകൻ സീരിസിൽ ആകെ കാണിക്കുന്നു.

അഭിനയത്തിൻറെ കാര്യത്തിൽ 

നാച്യുറൽ ആക്ടിങ്ങ് പരമാവധി കൊണ്ടു വരാൻ താരങ്ങൾ ശ്രമിച്ചിട്ടുണ്ട്. സിഐ കുര്യനായി എത്തിയ ലാൽ പരമാവധി പോലീസിങ്ങ് മാനറിസങ്ങൾ പ്രകടിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ എസ്ഐ മനോജായി അജു വർഗീസ് അത്രയും എത്തിയോ എന്ന് അൽപ്പം സംശയമുണ്ട്. ഇതിൽ എടുത്ത് പറയേണ്ട അഭിനയം നടൻ വിനോദ് തോമസിൻറെയും കോൺസ്റ്റബിൾ സുനിലിൻറെ ( നവാസ് വള്ളിക്കുന്ന്) ഭാര്യയായെത്തിയ താരത്തിൻറെയും മികച്ച അഭിനയമാണ് ഇവർ കാഴ്ച വെച്ചത് പരമാവധി സാധാരണക്കാരുടെ ഭാഷ സംഭാഷണത്തിൽ ഉൾപ്പെടുത്താൻ സംവിധായകനും ശ്രമിച്ചിട്ടുണ്ട്.

 പുരുഷ പ്രേതത്തിൽ കണ്ട അതേ ലാളിത്യം ഇത്തവണെയും ലതികയായെത്തി ദേവിക രാജേന്ദ്രനും കാഴ്ചവെച്ചു. സഞ്ജു സനിച്ചെൻ, ഷിൻസ് ഷാൻ, അശ്വതി മനോഹരൻ തുടങ്ങിയ താരങ്ങളും റോളുകൾ ഏറ്റവും ഭംഗിയാക്കി. ഇതുവരെ വന്ന നോർത്ത് ഇന്ത്യൻ ഇൻവെസ്റ്റിഗേഷൻ സീരിസുകളുടെ ഒപ്പം കിട പിടിക്കാൻ തക്കവണ്ണമുള്ള  ക്രാഫ്റ്റ് കേരളാ ക്രൈം ഫയൽസിനുമുണ്ടെന്ന് നിസംശയം പറയാം. അത് കൊണ്ട് തന്നെ രണ്ടാമത്തെ സീസണിനുള്ള കാത്തിരിപ്പ് കാഴ്ചക്കാർക്ക് ആകാംക്ഷ കൂട്ടും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News