നിഖിൽ സിദ്ധാർഥ് അനുപമ പരമേശ്വരന് എന്നിവർ ഒന്നിച്ച സൂപ്പർഹിറ്റ് ചിത്രം കാര്‍ത്തികേയ 2 കേരളത്തിലും പ്രദർശനത്തിന് എത്തുന്നു.പീപ്പിള്‍സ് മീഡിയ ഫാക്ടറിയും അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട് ബാനറും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രമാണിത്. ഇ 4 എന്റർടൈൻമെന്റ്സ് ആണ് കേരളത്തിലെ വിതരണക്കാർ. നിഖില്‍-ചന്ദു മൊണ്ടേട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രം വമ്പൻ വിജയമായിരുന്നു.
115 കോടിയിലധികം ബോക്സ് ഓഫീസ് ഗ്രോസ് കളക്ഷൻ നേടിയ ചിത്രത്തിൻറെ ഹിന്ദി പതിപ്പിൽ മാത്രം 30ലധികം കോടിയാണ് നേടിയത്. വിദേശത്ത് 2 ദശലക്ഷം ഡോളറും ചിത്രം സ്വന്തമാക്കിമലയാളി താരം അനുപമ പരമേശ്വരന് മുഗ്ദാ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
കാര്‍ത്തികേയ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നിഖില്‍ സിദ്ധാര്‍ഥ് ആണ്. ധനവന്ത്രി എന്ന കേന്ദ്ര കഥാപാത്രത്തെ ബോളിവുഡ് താരം അനുപം ഖേര്‍ അവതരിപ്പിക്കുന്നു. കഥ-തിരക്കഥ-സംവിധാനം - ചന്തു മുണ്ടേടി.
ബാനര്‍: പീപ്പിള്‍ മീഡിയ ഫാക്ടറി & അഭിഷേക് അഗര്‍വാള്‍ ആര്‍ട്സ്, സഹ നിര്‍മ്മാതാവ്: വിവേക് കുച്ചിഭോട്ല, നിര്‍മ്മാതാക്കള്‍: ടി ജി വിശ്വ പ്രസാദ് & അഭിഷേക് അഗര്‍വാള്‍, സംഗീതം: കാലഭൈരവ, ഛായാഗ്രാഹകന്‍: കാര്‍ത്തിക് ഘട്ടമനേനി, കലാസംവിധാനം: സാഹി സുരേഷ്, പിആര്‍ഒ: ആതിര ദില്‍ജിത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...