Sardar 2 : സർദാറിനും രണ്ടാം ഭാഗം; ഔദ്യോഗിക പ്രഖ്യാപനവുമായി അണിയറ പ്രവർത്തകർ

Sardar 2 Teaser സിനിമയുടെ വിജയാഘോഷ വേളയിൽ ടീസർ അവതരിപ്പിച്ചുകൊണ്ട് പ്രഖ്യാപനം നടത്തിയത്

Written by - Jenish Thomas | Last Updated : Oct 26, 2022, 04:25 PM IST
  • ചെന്നൈയിൽ വെച്ച് നടന്ന സിനിമയുടെ വിജയാഘോഷ വേളയിലാണ് അണിയറ പ്രവർത്തകർ രണ്ടാം ഭഗത്തിന്റെ ടീസർ അവതരിപ്പിച്ചുകൊണ്ട് പ്രഖ്യാപനം നടത്തിയത്.
  • പി.എസ് മിത്രൻ സംവിധാനം ചെയ്ത സർദാറിന് മികച്ച പ്രതികരണം ലഭിച്ചതിന് പിന്നാലെയാണ് അണിയറ പ്രവർത്തകർ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം നടത്തിയത്.
  • 'സര്‍ദാറി'ലേതായി പ്രദര്‍ശിപ്പിച്ച ക്ലിപ്പിന്റെ അവസാനം കഥ രണ്ടാം ഭാഗത്തിലും തുടരും എന്ന് അറിയിക്കുകയായിരുന്നു.
  • 'സര്‍ദാറി'ല്‍ ഒരു സ്പൈ ആയിട്ടാണ് കാർത്തി ചിത്രത്തിൽ അഭിനയിക്കുന്നത്.
Sardar 2 : സർദാറിനും രണ്ടാം ഭാഗം; ഔദ്യോഗിക പ്രഖ്യാപനവുമായി അണിയറ പ്രവർത്തകർ

ചെന്നൈ : കാർത്തി കേന്ദ്രകഥാപാത്രമായി ദീപവലി റിലീസായി തീയറ്ററുകളിൽ എത്തിയ സർദാറിന് രണ്ടാം ഭാഗമുണ്ടെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ചെന്നൈയിൽ വെച്ച് നടന്ന സിനിമയുടെ വിജയാഘോഷ വേളയിലാണ് അണിയറ പ്രവർത്തകർ രണ്ടാം ഭഗത്തിന്റെ ടീസർ അവതരിപ്പിച്ചുകൊണ്ട് പ്രഖ്യാപനം നടത്തിയത്. പി.എസ് മിത്രൻ സംവിധാനം ചെയ്ത സർദാറിന് മികച്ച പ്രതികരണം ലഭിച്ചതിന് പിന്നാലെയാണ് അണിയറ പ്രവർത്തകർ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം നടത്തിയത്. 'സര്‍ദാറി'ലേതായി പ്രദര്‍ശിപ്പിച്ച ക്ലിപ്പിന്റെ അവസാനം കഥ രണ്ടാം ഭാഗത്തിലും തുടരും എന്ന് അറിയിക്കുകയായിരുന്നു.

'സര്‍ദാറി'ല്‍ ഒരു സ്പൈ ആയിട്ടാണ് കാർത്തി ചിത്രത്തിൽ അഭിനയിക്കുന്നത്. വ്യത്യസ്‍ത ​ഗെറ്റപ്പുകളിൽ എത്തിയ കാർത്തിയുടെ മികച്ച പ്രകടനം പ്രേക്ഷകർ ഏറ്റെടത്തിരുന്നു. കാർത്തിയെ കൂടാതെ ചുങ്കെ പാണ്ഡെ, ലൈല, യൂകി സേതു, ദിനേശ് പ്രഭാകർ, മുനിഷ് കാന്ത്, യോഗ് ജേപ്പീ, മൊഹമ്മദ്അലി ബൈഗ്, ഇളവരശ്, മാസ്റ്റർ ഋത്വിക്, അവിനാഷ്, ബാലാജി ശക്തിവേൽ, ആതിരാ പാണ്ടിലക്ഷ്‍മി, സഹനാ വാസുദേവൻ, മുരളി ശർമ്മ, എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ

ALSO READ : റിലീസ് തീരുമാനിച്ച് ഷെയിന്‍ നിഗം -വിനയ് ഫോര്‍ട്ട് ചിത്രം ‘ബര്‍മുഡ’ നവംബർ 11ന് തീയേറ്ററുകളിൽ

പ്രിന്‍സ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ ലക്ഷ്‍മണ്‍ കുമാറാണ് 'സര്‍ദാര്‍' നിര്‍മ്മിച്ചത്. ജി വി പ്രകാശ്‍ കുമാറാണ് സര്‍ദാറിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. റൂബന്‍ എഡിറ്റിങ്ങും, ജോര്‍ജ്ജ് സി വില്യംസ് ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നത്.

കൈതി 2, മണിരത്നത്തിന്റെ പൊന്നിയൻ സെൽവൻ 2 എന്നീ കാർത്തി ചിത്രങ്ങൾക്കൊപ്പമാണ് ആരാധകർ ഇപ്പോൾ സർദാർ രണ്ടും ചേർത്തിരിക്കുന്നത്. സർദാർ 2 2023 തീയറ്ററുകളിൽ എത്തുമെന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന സൂചന. കൈതിയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലോകേഷ് കനകരാജ് വിജയ് ചിത്രത്തിന്റെ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും കൈതിയുടെ രണ്ടാം ചിത്രകരണം തീരുമാനിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News