Movie Meiyazhagan: കാർത്തിയുടെ 'മെയ്യഴകൻ്റെ' സെക്കൻ്റ് ലുക്ക് പുറത്തിറങ്ങി

Meiyazhagan First Second Look Poster: ഇതിൻ്റെ ഫസ്റ്റ് ലുക്ക് , സെക്കൻഡ് ലുക്ക് പോസ്റ്ററുകൾ കാർത്തിയുടെ ജന്മ ദിനം പ്രമാണിച്ചു അണിയറക്കാർ പുറത്തിറക്കിയിട്ടുണ്ട്. മെയ് 25 നാണ് കാർത്തിയുടെ ജന്മ ദിനം. 

Written by - Zee Malayalam News Desk | Last Updated : May 24, 2024, 11:11 PM IST
  • നടൻ കാർത്തിയുടെ 27- മത്തെ സിനിമയുടെ പേര് മെയ്യഴകൻ എന്നാണ്
  • കാർത്തിക്കൊപ്പം അരവിന്ദ സാമി മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു
Movie Meiyazhagan: കാർത്തിയുടെ 'മെയ്യഴകൻ്റെ' സെക്കൻ്റ് ലുക്ക് പുറത്തിറങ്ങി

നടൻ കാർത്തിയുടെ 27- മത്തെ സിനിമയുടെ പേര് ' മെയ്യഴകൻ ' എന്നാണ്. കാർത്തിക്കൊപ്പം അരവിന്ദ സാമി മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.  ശ്രിദിവ്യയാണ് നായിക. '96 ' എന്ന സൂപ്പർ ഹിറ്റ് സിനിമയിലൂടെ ശ്രദ്ധേയനായ പ്രേംകുമാറാണ് പുതിയ കാർത്തി ചിത്രത്തിൻ്റെ സംവിധായകൻ. 

Also Read: ആൺസിനിമകൾ ഇവിടെ കിടന്നർമാദിക്കട്ടെ, നമ്മുടെ പെൺകുട്ടികൾ കാൻഫെസ്റ്റിൽ തിളങ്ങുന്നുണ്ട്! ശാരദക്കുട്ടി

ഇതിൻ്റെ ഫസ്റ്റ് ലുക്ക് , സെക്കൻഡ് ലുക്ക് പോസ്റ്ററുകൾ കാർത്തിയുടെ ജന്മ ദിനം പ്രമാണിച്ചു അണിയറക്കാർ പുറത്തിറക്കിയിട്ടുണ്ട്. മെയ് 25 നാണ് കാർത്തിയുടെ ജന്മ ദിനം. കാർത്തിയുടേയും അരവിന്ദ സാമിയുടെയും, കാർത്തിയുടെ  ഒറ്റക്കുള്ള പോസ്റ്ററുമാണ് യാഥാക്രമം പുറത്തു വിട്ടത് . മിനിറ്റുകൾ കൊണ്ട് തന്നെ പോസ്റ്ററുകൾ സോഷ്യൽ മീഡിയകളിൽ വൈറലായിട്ടുണ്ട്. 

Also Read: 8 ദിവസത്തിന് ശേഷം കിടിലം രാജയോഗം; ഇവർക്കിനി നേട്ടങ്ങൾ മാത്രം!

 

ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. തമിഴകത്ത് വൻ വിജയം നേടിയ ' വിരുമൻ ' എന്ന ചിത്രത്തിന് ശേഷം  2ഡി എൻ്റർടെയ്ൻമെൻ്റ് കാർത്തിയെ നായകനാക്കി നിർമ്മിക്കുന്ന സിനിമയാണിത്. സൂര്യയും ജ്യോതികയുമാണ് നിർമ്മാതാക്കൾ. രാജശേഖർ കർപ്പൂര പാണ്ഡ്യനാണ് സഹ നിർമ്മാതാവ്. കാർത്തി അരവിന്ദ സാമി, ശ്രിദിവ്യ, എന്നിവർക്കൊപ്പം രാജ് കിരൺ, ജയ പ്രകാശ്, ശരൻ എന്നിവർ ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News