Kareena Kapoor Khan: കാത്തിരിപ്പിന് വിരാമം, രണ്ടാമത്തെ മകന്‍ Jeh-ന്‍റെ ചിത്രം ആരാധകര്‍ക്കായി പങ്കുവച്ച് കരീന

ആരാധകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ദമ്പതികളാണ് കരീനയും സേഫ് അലി ഖാനും.  കഴിഞ്ഞ ഫെബ്രുവരി 21നാണ്  ദമ്പതികള്‍ക്ക് രണ്ടാമത്തെ കുഞ്ഞ് പിറന്നത്.  

Written by - Zee Malayalam News Desk | Last Updated : Jul 15, 2021, 04:25 PM IST
  • രണ്ടാമത്തെ മകന്‍ ജെ (Jeh) ജനിച്ച് മാസങ്ങള്‍ക്ക് ശേഷം താര ദമ്പതികള്‍ കുഞ്ഞിന്‍റെ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവച്ചിരിയ്ക്കുകയാണ്.
  • ദിവസങ്ങള്‍ക്ക് മുന്‍പാണ് കരീന തന്‍റെ രണ്ടാമത്തെ മകന് പേരിട്ട വിവരം ആരാധകരെ അറിയിച്ചത്.
  • തൈമൂറിന്‍റെ കുഞ്ഞനിയന് ജെ ('Jeh') എന്നാണ് പേരിട്ടിരിക്കുന്നത്.
Kareena Kapoor Khan: കാത്തിരിപ്പിന് വിരാമം, രണ്ടാമത്തെ മകന്‍  Jeh-ന്‍റെ ചിത്രം ആരാധകര്‍ക്കായി പങ്കുവച്ച് കരീന

Mumbai: ആരാധകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ദമ്പതികളാണ് കരീനയും സേഫ് അലി ഖാനും.  കഴിഞ്ഞ ഫെബ്രുവരി 21നാണ്  ദമ്പതികള്‍ക്ക് രണ്ടാമത്തെ കുഞ്ഞ് പിറന്നത്.  

ദിവസങ്ങള്‍ക്ക് മുന്‍പാണ്  കരീന  (Kareena Kapoor Khan) തന്‍റെ  രണ്ടാമത്തെ മകന്  പേരിട്ട വിവരം ആരാധകരെ അറിയിച്ചത്.   തൈമൂറിന്‍റെ കുഞ്ഞനിയന്   ജെ  ('Jeh') എന്നാണ്  പേരിട്ടിരിക്കുന്നത്. 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Manav Manglani (@manav.manglani)

Also Read: Pregnancy Bible: കരീന കപൂറിന്‍റെ മൂന്നാമത്തെ കുഞ്ഞ് ...!!

താര ദമ്പതികളുടെ മൂത്ത മകൻ തൈമൂര്‍ സോഷ്യല്‍ മീഡിയയ്ക്ക് ഏറെ പ്രിയങ്കരനാണ്.  ജനിച്ച നാള്‍ മുതല്‍  പാപ്പരാസികളുടെ ക്യാമറക്കണ്ണുകള്‍ തൈമൂറിനെയാണ് പിന്തുടരുന്നത്.  ഇതില്‍നിന്നും വ്യത്യസ്തമായി  രണ്ടാമത്തെ കുഞ്ഞിനെ  സംബന്ധിക്കുന്ന കാര്യങ്ങള്‍ അധികം പുറത്തുവിടാറില്ല കരീനയും സെയ്ഫ് അലി ഖാനും.  സ്വകാര്യതയെ മാനിക്കണമെന്നായിരുന്നു സൈഫീന ദമ്പതികളുടെ  അഭ്യർത്ഥന.

Also Read: Kareena Kapoor Khan: രണ്ടാമത്തെ കുട്ടിയുടെ ചിത്രം പങ്കുവച്ച് കരീന കപൂര്‍, ആരാധകര്‍ക്ക് ഇത്തവണയും നിരാശ

എന്നാല്‍,  രണ്ടാമത്തെ മകന്‍ ജെ  (Jeh) ജനിച്ച് മാസങ്ങള്‍ക്ക് ശേഷം  താര ദമ്പതികള്‍  കുഞ്ഞിന്‍റെ  ചിത്രങ്ങള്‍  ആരാധകര്‍ക്കായി പങ്കുവച്ചിരിയ്ക്കുകയാണ്.  പലവിധത്തിലുള്ള പ്രതികരണമാണ് ആരാധകര്‍ നല്‍കുന്നത്.  Jeh തൈമൂറിനേപ്പോലെ  cute ആണ് എന്നാണ് ആരാധകര്‍ പറയുന്നത്...  എന്നാല്‍, 'Jeh എന്നാല്‍  Jehangir' എന്ന് കുറിച്ചവരും ഉണ്ട്...

അടുത്തിടെയാണ് കരീന  തന്‍റെ  പുസ്തകത്തെപ്പറ്റിയുള്ള വിവരങ്ങള്‍  ഇൻസ്റ്റാഗ്രാമിലൂടെ ആരാധകരുമായി പങ്കുവച്ചത്. കരീന തന്‍റെ രണ്ട് ഗര്‍ഭകാലം സംബന്ധിച്ച  അനുഭവങ്ങളാണ് ഈ പുസ്തകത്തിലൂടെ വിവരിയ്ക്കുന്നത്.   പ്രെഗ്നൻസി ബൈബിൾ 'Pregnancy Bible' എന്നാണ് താരം പുസ്തകത്തിന്‌ നല്‍കിയിരിയ്ക്കുന്ന പേര്....!!

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News