Varaharoopam Controversy: 'വരാഹരൂപം' ​വിവാദം; പൃഥ്വിരാജിനെതിരായ തുടർനടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി

ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാരനായ നടൻ പൃഥ്വിരാജിനെതിരായ തുടർ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു  

Written by - Zee Malayalam News Desk | Last Updated : Feb 16, 2023, 03:37 PM IST
  • ചിത്രം കേരളത്തിൽ വിതരണം ചെയ്തത് പൃഥ്വിരാജ് ആയിരുന്നു.
  • ഇതാണ് പൃഥ്വിരാജിനെതിരായ നിയമ നടപടികൾക്ക് കാരണം.
  • പൃഥ്വിരാജ് ഉള്‍പ്പെടെ ഒമ്പത് എതിര്‍ കക്ഷികളാണ് കേസിലുള്ളത്.
Varaharoopam Controversy: 'വരാഹരൂപം' ​വിവാദം; പൃഥ്വിരാജിനെതിരായ തുടർനടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി: കാന്താരയിലെ വരാഹരൂപം ഗാനവുമായി ബന്ധപ്പെട്ട് എതിർ‍കക്ഷിയായ നടൻ പൃഥ്വിരാജിനെതിരായ തുടർ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി. തൈക്കുടം ബ്രിഡ്ജ് മ്യൂസിക് ബാൻഡിന്റെ  'നവരസം'  എന്ന ഗാനത്തിന്‍റെ പകര്‍പ്പവകാശം വരാഹരൂപം ലംഘിച്ചുവെന്ന് ആരോപിച്ച് തൈക്കുടം ബ്രിഡ്ജ് പരാതി നൽകിയിരുന്നു. ചിത്രം കേരളത്തിൽ വിതരണം ചെയ്തത് പൃഥ്വിരാജ് ആയിരുന്നു. ഇതാണ് പൃഥ്വിരാജിനെതിരായ നിയമ നടപടികൾക്ക് കാരണം. പൃഥ്വിരാജ് ഉള്‍പ്പെടെ ഒമ്പത് എതിര്‍ കക്ഷികളാണ് കേസിലുള്ളത്.  

അതേസമയം കാന്താരയിലെ വരാഹരൂപം കോപ്പിയടിച്ചതല്ലെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് സിനിമയുടെ അണിയറക്കാർ. ​ഗാനം കോപ്പിയല്ലെന്ന് സംവിധായകനും നായകനുമായ റിഷഭ് ഷെട്ടി പറഞ്ഞു. കേസിൽ കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷനിൽ മൊഴി നൽകാനെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വരാഹ രൂപം  ഒറിജിനൽ കോമ്പൊസിഷനാണെന്നും ഋഷഭ് ഷെട്ടി പറഞ്ഞു. തങ്ങൾക്ക് പറയാനുള്ളതെല്ലാം പോലീസിനോട് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

Also Read: Varaharoopam Controversy: വരാഹരൂപം കോപ്പിയല്ല, ഒറിജിനൽ കോമ്പൊസിഷനെന്ന് റിഷഭ് ഷെട്ടി

 

പകര്‍പ്പാവകാശ കേസില്‍ സിനിമയുടെ സംവിധായന്‍ റിഷഭ് ഷെട്ടി, നിര്‍മ്മാതാവ് വിജയ് കിരഗന്ദൂര്‍ എന്നിവരെ രണ്ട് ദിവസമാണ് ചോദ്യം ചെയ്തത്. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് ഇരുവരും ചോദ്യം ചെയ്യലിന് ഹാജരായത്. കേസില്‍ ഉപാധികളോടെ സംവിധായകനും നിർമാതാവിനും ഹൈക്കോടതി നേരത്തെ മുൻകൂർ ജാമ്യം നല്‍കിയിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News