അതിഗംഭീര വിജയം നേടി മുന്നേറുന്ന കണ്ണൂർ സ്ക്വാഡ് നേട്ടങ്ങൾ സ്വന്തമാക്കി കൊണ്ടേയിരിക്കുകയാണ്. ആഗോളതലത്തിൽ ഇപ്പോൾ 75 കോടി എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് സിനിമ. ചിത്രം നിർമ്മിച്ച മമ്മൂട്ടി കമ്പനി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി റോബി വർഗീസ് രാജ് ഒരുക്കിയ ചിത്രം മൂന്നാഴ്ച പിന്നിടുമ്പോൾ കളക്ഷനിൽ ബഹുദൂരം മുൻപിൽ നിൽക്കുകയാണ്.
സെപ്റ്റംബര്‍ 28 നാണ് കണ്ണൂർ സ്ക്വാഡ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. കുറച്ച് തിയേറ്ററുകളിൽ മാത്രം പ്രദർശനം തുടങ്ങിയ ചിത്രം പിന്നീട് പ്രേക്ഷകരുടെ അഭ്യർത്ഥന പ്രകാരം തിയേറ്ററുകളുടെയും സ്ക്രീനുകളുടെയും ഷോയുടെയുമൊക്കെ എണ്ണം കൂട്ടുകയായിരുന്നു. ഓരോ ദിവസവും നിറഞ്ഞ സദസ്സിൽ പ്രദർശനം എന്നതായിരുന്നു പിന്നീടങ്ങോട്ട് കണ്ണൂർ സ്ക്വാഡിന്റെ പ്രദർശനത്തിൽ കണ്ടത്.
നൻപകൽ നേരത്ത് മയക്കത്തിനും റോഷാക്കിനും ശേഷം മമ്മൂട്ടി കമ്പനി നിർമ്മിച്ച നാലാമത്തെ ചിത്രമാണ് കണ്ണൂർ സ്‌ക്വാഡ്. കർണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ്, നോർത്ത് ഇന്ത്യ ഉൾപ്പെടെയുള്ള മേഖലകളിൽ മൂന്നാം വാരത്തിലും 100ന് മേലെ സ്‌ക്രീനുകളിൽ ചിത്രം വിജയകരമായി പ്രദർശിപ്പിക്കുന്നുണ്ട്. റോബി വർഗീസ് രാജ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് റോണിയും ഷാഫിയും ചേർന്നാണ്. സുഷിൻ ശ്യാമാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.
Also Read: Qurbani Movie: പ്രണയജോഡികളായി ഷെയ്നും ആർഷയും; 'ഖുർബാനി'പുതിയ ഗാനം റിലീസ് ചെയ്തു
മമ്മൂട്ടിയോടൊപ്പം കിഷോർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ഡോക്ടർ റോണി, ശബരീഷ്,അർജുൻ രാധാകൃഷ്ണൻ, ദീപക് പറമ്പൊൾ, ധ്രുവൻ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. ചിത്രത്തിന്റെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ : എസ്സ്.ജോർജ്, ഛായാഗ്രഹണം : മുഹമ്മദ് റാഫിൽ, എഡിറ്റിങ് : പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ : സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് : ജിബിൻ ജോൺ, അരിഷ് അസ്ലം, ചീഫ് അസ്സോസിയേറ്റ് ക്യാമറാമാൻ : റിജോ നെല്ലിവിള.
പ്രൊഡക്ഷൻ ഡിസൈനർ : ഷാജി നടുവിൽ, മേക്കപ്പ് : റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം : അരുൺ മനോഹർ, അഭിജിത്, സൗണ്ട് ഡിസൈൻ : ടോണി ബാബു എംപിഎസ്ഇ, അസോസിയേറ്റ് ഡയറക്ടേഴ്സ് : വി ടി ആദർശ്, വിഷ്ണു രവികുമാർ, വി എഫ് എക്സ്: ഡിജിറ്റൽ ടർബോ മീഡിയ, വിശ്വാ എഫ് എക്സ്, സ്റ്റിൽസ്: നവീൻ മുരളി, വിതരണം ഓവർസീസ് : ട്രൂത്ത് ഗ്ലോബൽ ഫിലിംസ്, ഡിസൈൻ: ആന്റണി സ്റ്റീഫൻ,ടൈറ്റിൽ ഡിസൈൻ : അസ്തെറ്റിക് കുഞ്ഞമ്മ, ഡിജിറ്റൽ മാർക്കറ്റിംഗ് : വിഷ്ണു സുഗതൻ, പി ആർ ഒ : പ്രതീഷ് ശേഖർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.