സിരുത്തൈ ശിവയുടെ സംവിധാനത്തിൽ സൂര്യ നായകനായി എത്തുന്ന ബിഗ് ബജറ്റ് ചിത്രമാണ് കങ്കുവ. ചിത്രത്തിന്റെ റിലീസ് തിയതി നീട്ടി. നവംബർ 14ന് ചിത്രം തിയേറ്ററുകളിലെത്തും. നേരത്തെ ഒക്ടോബർ 10ന് റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. രജനികാന്ത് ചിത്രം വേട്ടയൻ ഒക്ടോബർ 10നാണ് റിലീസ് ചെയ്യുന്നത്. ഇതുമായി ക്ലാഷ് വരുന്നത് ഒഴിവാക്കാനാണ് റിലീസ് തിയതി നീട്ടിയത്.
ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിനു വേണ്ടി ഗോകുലം ഗോപാലൻ ആണ്. അടുത്തിടെയായി തമിഴിൽ വൻ വിജയമായ ചിത്രങ്ങൾ കേരളത്തിലെത്തിച്ചത് ശ്രീ ഗോകുലം മൂവീസ് ആണ്.
സിനിമയുടെ പ്രഖ്യാപനം മുതൽ വലിയ ആവേശത്തിലാണ് ആരാധകർ. ചിത്രത്തിന്റെ ട്രെയിലറും ടീസറും ശ്രദ്ധേയമായിരുന്നു. മികച്ച പ്രേക്ഷക പ്രതികരണമാണ് ഇവയ്ക്ക് ലഭിച്ചത്. പീരിയഡ് ഡ്രാമ വിഭാഗത്തിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
Also Read: Vettaiyan: പാട്രിക് ആയി തകർക്കാൻ ഫഹദ് എത്തുന്നു; 'വേട്ടയനി'ലെ ക്യാരക്ടർ വീഡിയോ
38 ഭാഷകളിലാവും ചിത്രം റിലീസ് ചെയ്യുക. 350 കോടിയാണ് കങ്കുവയുടെ ബജറ്റ്. കേരളക്കര കാത്തിരിക്കുകയാണ് ഈ ബ്രഹ്മാണ്ഡ ചിത്രത്തിനായി. സ്റ്റുഡിയോ ഗ്രീൻ ആണ് നിർമാതാക്കൾ. ബോളിവുഡ് താരം ദിഷ പഠാണിയാണ് ചിത്രത്തിൽ നായിക.
വിവേകയും മദൻ കർക്കിയും ചേർന്നാണ് ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത്. സംഘട്ടന സംവിധാനം നിർവഹിച്ചിരിക്കുന്നത് സുപ്രീം സുന്ദറാണ്. യുവി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെഇ ജ്ഞാനവേൽ രാജയും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. ആയിരം വർഷങ്ങൾക്ക് മുമ്പുള്ള കാലഘട്ടത്തിലെ കഥ പറയുന്ന കങ്കുവയിൽ ഒരു യോദ്ധാവിന്റെ വേഷത്തിലാണ് സൂര്യ എത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.