പ്രണവുമായിട്ടുള്ള ആ വാർത്ത അറിയിച്ചപ്പോൾ അച്ഛൻ ആദ്യം പൊട്ടിചിരിച്ചു; പിന്നെ പറഞ്ഞത് ഇങ്ങനെ : കല്യാണി പ്രിയദർശൻ

Kalyani Priyadarshan Pranav Mohanlal : ഹൃദയത്തിലെ പെര്‍ഫോമന്‍സിന് മഴവില്‍ മനോരമയുടെ ബെസ്റ്റ് പെയറിനുള്ള അവാര്‍ഡ് കിട്ടിയിരുന്നു. പക്ഷെ ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും അവാര്‍ഡ് വാങ്ങാന്‍ പോകാന്‍ കഴിഞ്ഞില്ല.

Written by - Zee Malayalam News Desk | Last Updated : Aug 8, 2022, 04:27 PM IST
  • മരക്കാർ അറബിക്കടലിന്റെ സിംഹം എന്നെ ചിത്രത്തിലും ഹൃദയത്തിലും പ്രണയിതാക്കളായാണ് ഇരുവരും അഭിനയിച്ചത്.
  • അതുകൊണ്ട് തന്നെ ഈ ജോഡി പ്രേക്ഷകർ ഏറ്റെടുത്തത് പോലെ ജീവിതത്തിലും ഇവർ കല്യാണം കഴിക്കുമെന്ന വാർത്തകൾ വന്നിരുന്നു.
  • തന്റെ അച്ഛൻ അങ്ങനെയൊരു വാർത്തയെക്കുറിച്ച് പ്രതികരിച്ച കഥ തുറന്ന് പറയുകയാണ് കല്യാണി.
പ്രണവുമായിട്ടുള്ള ആ വാർത്ത അറിയിച്ചപ്പോൾ അച്ഛൻ ആദ്യം പൊട്ടിചിരിച്ചു; പിന്നെ പറഞ്ഞത് ഇങ്ങനെ : കല്യാണി പ്രിയദർശൻ

മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ മാറിയ നടിയാണ് കല്യാണി പ്രിയദർശൻ. കല്യാണി അഭിനയിച്ച ഹൃദയം എന്ന സിനിമ മലയാളികളുടെ പ്രിയപ്പെട്ട സിനിമയായിരുന്നു. തന്റെ ബാല്യകാലം മുതൽ തന്നെ ഉറ്റ സുഹൃത്തായ പ്രണവ് മോഹൻലാലിനൊപ്പം രംഗങ്ങൾ ഒക്കെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടതായിരുന്നു. ഇരുവരും നല്ല സുഹൃത്തുകളാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഇരുവരും വിവാഹിതരാകും എന്ന തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ പലപ്പോഴായി പ്രചരിക്കാറുണ്ട്. 

മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലും ഹൃദയത്തിലും പ്രണയിതാക്കളായാണ് ഇരുവരും അഭിനയിച്ചത്. അതുകൊണ്ട് തന്നെ ഈ ജോഡി പ്രേക്ഷകർ ഏറ്റെടുത്തത് പോലെ ജീവിതത്തിലും ഇവർ കല്യാണം കഴിക്കുമെന്ന വാർത്തകൾ വന്നിരുന്നു. തന്റെ അച്ഛൻ അങ്ങനെയൊരു വാർത്തയെക്കുറിച്ച് പ്രതികരിച്ച കഥ തുറന്ന് പറയുകയാണ് കല്യാണി.

ALSO READ : വിജയനെ മുത്തം നൽകി സ്വീകരിച്ച് ദാസൻ; ഒപ്പം സത്യൻ അന്തിക്കാടും

‘ഞങ്ങള്‍ ഇത് ജോളിയായിട്ടാണ് കാണുന്നത്. ആദ്യമായി ഒരു ലിങ്ക് കിട്ടിയപ്പോള്‍ അച്ചന് അയച്ചിരുന്നു. അപ്പോള്‍ ‘ഹഹഹ വെല്‍ക്കം ടു ഇന്‍ഡസ്ട്രി’ ഇതായിരുന്നു അച്ഛന്റെ മറുപടിയെന്ന് കല്യാണി ഓർത്തെടുത്തു.‘ ഹൃദയത്തിലെ പെര്‍ഫോമന്‍സിന് മഴവില്‍ മനോരമയുടെ ബെസ്റ്റ് പെയറിനുള്ള അവാര്‍ഡ് കിട്ടിയിരുന്നു. പക്ഷെ ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും അവാര്‍ഡ് വാങ്ങാന്‍ പോകാന്‍ കഴിഞ്ഞില്ല. പക്ഷെ ഞങ്ങള്‍ക്ക് വേണ്ടി ലാല്‍ മാമയും അച്ഛനും കൂടിയാണ് അവാര്‍ഡ് വാങ്ങിയത്. ഒപ്പം അവര്‍ വേദിയില്‍ പോയി സംസാരിക്കുകയും ചെയ്തു. ശരിക്കും അത് ഭയങ്കര രസമായിട്ടാണ് തോന്നിയതെന്നും കല്യാണി പറഞ്ഞു. 

തല്ലുമാല എന്ന ടൊവിനോ നായകനാകുന്ന ചിത്രമാണ് കല്യാണിയുടെ അടുത്ത റിലീസ് ചെയ്യാനൊരുങ്ങുന്ന ചിത്രം. ഓഗസ്റ്റ് 12 ന് ചിത്രം തീയേറ്ററുകളിൽ എത്തും. ഖാലിദ് റഹ്മാനാണ് ചിത്രത്തിന്റെ സംവിധായകൻ. ചിത്രത്തിൽ  ബീപാത്തു എന്ന കഥാപാത്രമായി ആണ് കല്യാണി പ്രിയദർശൻ എത്തുന്നത്. ടൊവിനോയും കല്യാണിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് തല്ലുമാല. 

ALSO READ : Meera Vasudev : "ലാൽ സാർ ഒരു പെറ്റികോട്ട് മാത്രമായിരുന്നു ധരിച്ചത്"; തന്മാത്രയിൽ ആ രംഗം ചിത്രീകരിച്ചത് ഓർത്തെടുത്ത് മീര വാസുദേവ്

ചിത്രത്തിന് മുഹ്സിൻ പരാരിയും അഷ്റഫ് ഹംസയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ടൊവീനോയ്ക്കും കല്യാണിയ്ക്കും പുറമെ ഷൈൻ ടോം ചാക്കോ, ലുക്മാൻ അവറാൻ, ചെമ്പൻ വിനോദ് ജോസ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മുഹ്സിൻ പരാരിയുടെ വരികൾക്ക് വിഷ്ണു വിജയാണ് സംഗീതം നൽകിയിരിക്കുന്നത്. നിഷാദ് യൂസഫാണ് എഡിറ്റിങ്. ചിത്രീകരണം പൂർത്തിയായ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. നേരത്തെ ആഷിഖ് അബു സംവിധാനം ചെയ്യാനിരുന്ന ചിത്രമായിരുന്നു തല്ലുമാല. പിന്നീട് അത് ഖാലിദ് റഹ്മാനിലേക്കെത്തുകയായിരുന്നു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News