Kalki 2898 AD: ഇതാണ് ക്യാപ്റ്റൻ! 'കൽക്കി 2898 എഡി'യിലെ ദുൽഖറിന്റെ ക്യാരക്ടർ പോസ്റ്റർ

തീനാളങ്ങൾക്കരികിൽ കരയുന്ന കുഞ്ഞിനെയും കയ്യിലേന്തി നിൽക്കുന്ന ദുൽഖറിനെയാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jun 30, 2024, 08:02 AM IST
  • വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്ത് ആണ് ചിത്രം നിർമ്മിച്ചത്.
  • ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസാണ് ഈ ബ്രഹ്മാണ്ഡ ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിച്ചത്.
Kalki 2898 AD: ഇതാണ് ക്യാപ്റ്റൻ! 'കൽക്കി 2898 എഡി'യിലെ ദുൽഖറിന്റെ ക്യാരക്ടർ പോസ്റ്റർ

വലിയ പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുകയാണ് പ്രഭാസ്-നാഗ് അശ്വിൻ ചിത്രം 'കൽക്കി 2898 എഡി'. ​ഗംഭീര കളക്ഷനാണ് ആദ്യ ദിനം തന്നെ ചിത്രം സ്വന്തമാക്കിയത്. ഇപ്പോഴിത ചിത്രത്തിലെ ദുൽഖർ സൽമാന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ്. തീനാളങ്ങൾക്കരികിൽ കരയുന്ന കുഞ്ഞിനെയും കയ്യിലേന്തി നിൽക്കുന്ന ദുൽഖറിനെയാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. 

വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്ത് ആണ് ചിത്രം നിർമ്മിച്ചത്. ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസാണ് ഈ ബ്രഹ്മാണ്ഡ ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിച്ചത്. ജൂൺ 27ന് ആണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. റിലീസ് ദിനത്തിൽ തന്നെ 191.5 കോടിയാണ് ചിത്രം ബോക്സ് ഓഫീസ് കളക്ഷൻ നേടിയത്. രണ്ടാം ദിവസം ആകെ മൊത്തം 298.5 കോടി ചിത്രം സ്വന്തമാക്കി. പ്രീ ബുക്കിം​ഗിലൂടെത്തന്നെ കൽക്കി വലിയ തുക സ്വന്തമാക്കിയിരുന്നു. പ്രഭാസിന്റെ അഞ്ചാമത്തെ 100 കോടി ചിത്രം എന്ന ലേബൽ 'കൽക്കി 2898 എഡി' സ്വന്തമാക്കി.

Also Read: Kalki 2898 AD: റിലീസ് ദിനത്തിൽ 100 കോടിക്ക് മുകളിൽ ബോക്സ് ഓഫീസ് കളക്ഷൻ! 'കൽക്കി 2898 എഡി' പ്രഭാസിന്റ അഞ്ചാമത്തെ 100 കോടി ചിത്രം

 

പ്രഭാസിനൊപ്പം മെഗാസ്റ്റാർ അമിതാഭ് ബച്ചൻ, ഉലഗനായകൻ കമൽ ഹാസൻ, ദീപിക പദുക്കോൺ, ദിഷാ പടാനി, വിജയ് ദേവരകൊണ്ട തുടങ്ങി വമ്പൻ താരങ്ങൾ അണിനിരന്ന പാൻ ഇന്ത്യൻ ചിത്രം 'കൽക്കി 2898 എഡി'യിൽ 3101-ലെ മഹാഭാരതത്തിൻ്റെ ഇതിഹാസ സംഭവങ്ങൾ മുതൽ എഡി 2898 സഹസ്രാബ്ദങ്ങൾ വരെ നീണ്ടുനിൽക്കുന്ന യാത്രയാണ് ദൃശ്യാവിഷ്കരിക്കുന്നത്. 'കാശി, 'കോംപ്ലക്സ്', 'ശംഭാള' എന്നീ മൂന്ന് ലോകങ്ങളുടെ കഥ പറയുന്ന ചിത്രം ഇന്ത്യൻ മിത്തോളജിയിൽ വേരൂന്നി പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന സയൻസ് ഫിക്ഷനാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News