Kadina Kadorami Andakadaham: ക്രിസ്മസ് നാളിൽ പുതിയ പോസ്റ്റർ; 'കഠിന കഠോരമീ അണ്ഡകടാഹം' ജനുവരിയിൽ തിയേറ്ററിലേക്ക്

ബേസിൽ ജോസഫും പാർവതി കൃഷ്ണയുമുള്ള ഒരു പോസ്റ്ററാണ് കഠിന കഠോരമീ അണ്ഡകടാഹം ടീം പങ്കുവെച്ചിരിക്കുന്നത്.   

Written by - Zee Malayalam News Desk | Last Updated : Dec 25, 2022, 08:24 AM IST
  • പ്രേക്ഷകർക്ക് ക്രിസ്മസ് ആശംസകൾ നേർന്നുകൊണ്ടാണ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്.
  • ബേസിലും പാർവതി കൃഷ്ണയും ഒരു കുട്ടിയുമാണ് പോസ്റ്ററിലുള്ളത്.
  • 2023 ജനുവരിയിൽ ചിത്രം റിലീസ് ചെയ്യും.
Kadina Kadorami Andakadaham: ക്രിസ്മസ് നാളിൽ പുതിയ പോസ്റ്റർ; 'കഠിന കഠോരമീ അണ്ഡകടാഹം' ജനുവരിയിൽ തിയേറ്ററിലേക്ക്

ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് "കഠിന കഠോരമീ അണ്ഡകടാഹം''. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് അണിയറക്കാർ. പ്രേക്ഷകർക്ക് ക്രിസ്മസ് ആശംസകൾ നേർന്നുകൊണ്ടാണ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. ബേസിലും പാർവതി കൃഷ്ണയും ഒരു കുട്ടിയുമാണ് പോസ്റ്ററിലുള്ളത്. നവാഗതനായ മുഹസിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ നിർമ്മാണം നൈസാം സലാം പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസാം സലാം ആണ് നിർവഹിക്കുന്നത്.2023 ജനുവരിയിൽ ചിത്രം റിലീസ് ചെയ്യും. റിലീസ് തിയതി പുറത്തുവിട്ടിട്ടില്ല. 

പൂർണമായും കോഴിക്കോടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഉണ്ട, പുഴു എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഹർഷദ് ആണ്. ബേസിലിനെ കൂടാതെ ഇന്ദ്രൻസ്, ജോണി ആൻ്റണി, ജാഫർ ഇടുക്കി, ബിനു പപ്പു, സുധീഷ്, നിർമ്മൽ പാലാഴി, സ്വതി ദാസ് പ്രഭു, അശ്വിൻ, പാർവതി കൃഷ്ണ, ഫറ ഷിബ്‌ല, ശ്രീജ രവി എന്നിവരോടൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.

Also Read: Christmas 2022: ഇന്ന് ക്രിസ്മസ്, ശാന്തിയുടെയും സമാധാനത്തിന്റെയും ആഘോഷം; വരവേറ്റ് ജനത

 

എസ്.മുണ്ടോൾ ആണ് ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ. മുഹ്സിൻ പരാരി, ഷർഫു എന്നിവരുടെ വരികൾക്ക് ഗോവിന്ദ് വസന്ദയാണ് സംഗീതം നൽകുന്നത്. മാർട്ടിൻ ജോർജ് ആറ്റവേലിൽ, ഷിനാസ് അലി എന്നിവരാണ് ചിത്രത്തിൻ്റെ ലൈൻ പ്രൊഡ്യൂസേഴ്സ്. എഡിറ്റർ: സോബിൻ സോമൻ, ആർട്ട്: പ്രദീപ് എം.വി, മേക്കപ്പ്: സുധി സുരേന്ദ്രൻ, കോസ്റ്റ്യൂം: അസീം അഷറഫ്, വിശാഖ് സനൽ കുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടർ: അഫ്നസ്.വി, പി.ആർ.ഒ: പി.ശിവപ്രസാദ്, സ്റ്റിൽസ്: ഷിജിൻ രാജ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News