പുതിയ ദിനോസർ, പഴയ സിനിമ; ജുറാസിക് വേൾഡ് ഡോമിനേഷൻ റിവ്യു

ഇതുവരെ പുറത്തിറങ്ങിയ 6 ജുറാസിക് ചിത്രങ്ങളിൽ ഏറ്റവും മോശം ചിത്രങ്ങമായി ഇത് മാറി. 2015 ൽ പുറത്തിറങ്ങിയ ജുറാസിക് വേൾഡിന്‍റെ ആദ്യ ഭാഗം സംവിധാനം ചെയ്ത കോളിൻ ട്രെവോറോ ആണ് ജുറാസിക് വേൾഡ് ഡോമിനേഷനും സംവിധാനം ചെയ്തിരിക്കുന്നത്.

Written by - Ajay Sudha Biju | Edited by - Priyan RS | Last Updated : Jun 11, 2022, 06:25 PM IST
  • 90 കളിൽ ജനിച്ചവരുടെ ബാല്യകാല ഓർമ്മകളില്‍ ഒന്നാണ് 1993 ൽ പുറത്തിറങ്ങിയ ജുറാസിക് പാർക്കിന്‍റെ ആദ്യ ഭാഗം.
  • മനുഷ്യർക്കിടയിൽ തന്നെ നടക്കുന്ന ചില പ്രശ്നങ്ങൾക്കാണ് ഈ ചിത്രത്തിൽ കൂടുതൽ പ്രാധാന്യം കൊടുത്തിരിക്കുന്നത്.
  • ഗിഗാനോട്ടോസോറസിനെ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്ന രീതി പ്രേക്ഷകരില്‍ യാതൊരുവിധ ഭയവും ആകാംഷയും ജനിപ്പിക്കുന്നില്ല.
പുതിയ ദിനോസർ, പഴയ സിനിമ; ജുറാസിക് വേൾഡ് ഡോമിനേഷൻ റിവ്യു

ജുറാസിക് വേൾഡ് ട്രയോളജിയിലെ അവസാന ചിത്രമാണ് ജുറാസിക് വേൾഡ് ഡോമിനേഷൻ. സാം നെയ്ൽ, ലോറ ഡെർൺ, ജെഫ് ഗോൾഡ്ബ്ലം തുടങ്ങി 1993 ൽ പുറത്തിറങ്ങിയ ജുറാസിക് പാർക്കിലെ അഭിനേതാക്കൾ അതേ കഥാപാത്രങ്ങളായി ഈ ചിത്രങ്ങളിൽ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ജുറാസിക് വേൾഡ് ഡോമിനേഷന് ഉണ്ട്. 90 കളിൽ ജനിച്ചവരുടെ ബാല്യകാല ഓർമ്മകളില്‍ ഒന്നാണ് 1993 ൽ പുറത്തിറങ്ങിയ ജുറാസിക് പാർക്കിന്‍റെ ആദ്യ ഭാഗം. ആ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ ഡോക്ടർ അലൻ ഗ്രാന്‍റ്, എല്ലീ സെറ്റ്ലെർ, ഡോക്ടർ ഐയാൻ മാൽകോം എന്നിവർ ഈ ചിത്രത്തിൽ എത്തുന്നു എന്ന വാർത്ത വന്നത് മുതൽ ഇതിന്‍റെ ഹൈപ്പ് വളരെയധികം ഉയർന്നിരുന്നു.

സ്പൈഡർമാൻ നോ വേ ഹോമിന് സമാനമായി പഴയ തലമുറയിലെയും പുതിയ തലമുറയിലെയും കഥാപാത്രങ്ങളുടെ ടീമപ്പ് കാണാൻ സാധിക്കും എന്ന പ്രതീക്ഷയിൽ ജുറാസിക് വേൾഡ് ഡോമിനേഷന് ടിക്കറ്റ് എടുത്ത ആരാധകർക്ക് നിരാശയായിരുന്നു ഫലം. ഇതുവരെ പുറത്തിറങ്ങിയ 6 ജുറാസിക് ചിത്രങ്ങളിൽ ഏറ്റവും മോശം ചിത്രങ്ങമായി ഇത് മാറി. 2015 ൽ പുറത്തിറങ്ങിയ ജുറാസിക് വേൾഡിന്‍റെ ആദ്യ ഭാഗം സംവിധാനം ചെയ്ത കോളിൻ ട്രെവോറോ ആണ് ജുറാസിക് വേൾഡ് ഡോമിനേഷനും സംവിധാനം ചെയ്തിരിക്കുന്നത്. 

Read Also: Mahaveeryar: മഹാ വീര്യർ റിലീസിങ്ങ് തീയ്യതി പ്രഖ്യാപിച്ചു, ചിത്രം വേൾഡ് വൈഡ് റിലീസിന്

ജുറാസിക് വേൾഡ് ഫാളെൻ കിംഗ്ഡം എന്ന ചിത്രം, ദ്വീപിൽ മാത്രം ഉണ്ടായിരുന്ന ദിനോസറുകളെ ജനങ്ങൾ വസിക്കുന്ന മെയിൻ ലാന്‍റിൽ എത്തിച്ച് തുറന്ന് വിടുന്നതോട് കൂടിയാണ് അവസാനിക്കുന്നത്. തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളെ കേന്ദ്രീകരിച്ചാണ് ജുറാസിക് വേൾഡ് ഡോമിനേഷന്‍റെ കഥ മുന്നോട്ട് പോകുന്നത്. പ്രേക്ഷകർ മുൻ ചിത്രങ്ങളിൽ കണ്ടിട്ടുള്ള ദിനോസറുകളും മനുഷ്യരും തമ്മിലെ പ്രശ്നങ്ങളിൽ നിന്ന് കുറച്ച് വ്യത്യസ്തമായി മനുഷ്യർക്കിടയിൽ തന്നെ നടക്കുന്ന ചില പ്രശ്നങ്ങൾക്കാണ് ഈ ചിത്രത്തിൽ കൂടുതൽ പ്രാധാന്യം കൊടുത്തിരിക്കുന്നത്. 

ഇതിനിടയിൽ ദിനോസറുകളെ വെറുതെ കാണിച്ച് പോകുന്നു എന്നതിൽ കവിഞ്ഞ് യാതൊരു വിധ പ്രാധാന്യവും അവയ്ക്ക് നൽകിയിട്ടില്ല. ട്രൈലറിൽ വലിയ ഹൈപ്പിൽ കാണിച്ചിരുന്ന ഗിഗാനോട്ടോസോറസിനെ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്ന രീതി പ്രേക്ഷകരില്‍ യാതൊരുവിധ ഭയവും ആകാംഷയും ജനിപ്പിക്കുന്നില്ല. ഗിഗാനോട്ടോസോറസിന് പുറമേ പ്രേക്ഷകർ മുൻപ് കണ്ടിട്ടില്ലാത്ത നിരവധി പുതിയ ദിനോസറുകളെ ഈ ചിത്രത്തിൽ കാണിച്ചിട്ടുണ്ടെങ്കിലും കഥാഗതിയിൽ അവയ്ക്ക് വേണ്ടത്ര പ്രാധാന്യം ലഭിക്കാതെ പോയി. 

Read Also: Swasika: മികച്ച സഹനടിക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ് നേടി സ്വാസിക

മുപ്പത് വർഷങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ ജുറാസിക് പാർക്ക് മുതൽ കണ്ട് ശീലിച്ച ചില രംഗങ്ങൾ ഈ ചിത്രത്തിലും ആവർത്തിച്ചത് പ്രേക്ഷകരിൽ വിരസത ഉണ്ടാക്കാനും ഇടയാക്കുന്നുണ്ട്.  പഴയ കഥാപാത്രങ്ങൾക്കും ചിത്രത്തിൽ കാര്യമായി ഒന്നും തന്നെ ചെയ്യാനുണ്ടായിരുന്നില്ല. ചുരുക്കത്തിൽ പറഞ്ഞാൽ ജുറാസിക് വേൾഡ് ട്രയോളജിയുടെ അവസാന ചിത്രം എന്ന നിലയിൽ കണ്ടിരിക്കാം എന്നതിൽ കവിഞ്ഞ് പ്രേക്ഷകർക്ക് യാതൊരുവിധ പുതിയ അനുഭവങ്ങളും നൽകാൻ സാധിക്കാത്ത ചിത്രമായി ജുറാസിക് വേൾഡ് ഡോമിനേഷൻ മാറി.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News