രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രം ജയിലറിന്റെ കാസ്റ്റിങ് വീഡിയോ പുറത്തുവിട്ടു. ചിത്രത്തിൽ രജനികാന്തിനൊപ്പം മലയാളി താരം വിനായകനും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. രമ്യാ കൃഷ്ണൻ, യോഗി ബാബു, വിനായകൻ, വസന്ത് രവി എന്നിവരെ പരിചയപ്പെടുത്തി കൊണ്ടുള്ള കാസ്റ്റിങ് വീഡിയോയാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിൽ വിനായകൻ രജനികാന്തിന്റെ വില്ലനായി ആണ് എത്തുന്നതെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഈ വിവരം അണിയറപ്രവർത്തകർ സ്ഥിരീകരിച്ചിട്ടില്ല. ബീസ്റ്റിന് ശേഷം നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയിലർ. സൺ പിക്ചേഴ്സാണ് ചിത്രം നിർമ്മിക്കുന്നത്. പടയപ്പ എന്ന ചിത്രത്തിന് ശേഷം രജനികാന്തും രമ്യാ കൃഷ്‍ണനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
The cast of #Jailer
Welcome on board @meramyakrishnan @iYogiBabu @iamvasanthravi #Vinayakan@rajinikanth @Nelsondilpkumar @anirudhofficial pic.twitter.com/Umo5DevjWy— Sun Pictures (@sunpictures) August 24, 2022
ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. സാമൂഹിക മാധ്യമങ്ങളിൽ ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു. ജനികാന്തിന്റെ 169ാമത്തെ ചിത്രമാണ് ജയിലർ. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ജയിലർ നിർമ്മിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന്റെ സംഗീതം സംവിധായകൻ. മ്യ കൃഷ്ണന്റേത് അതിശകത്മായ ഒരു കഥാപാത്രം ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആക്ഷൻ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് ജയിലർ.
ALSO READ: Jailer Movie: രജനികാന്ത് - നെൽസൺ ചിത്രം ജയിലറിൽ തമന്ന നായികയാകും
ചിത്രത്തിൽ ഒരു ജയിലറുടെ വേഷത്തിലാണ് രജനികാന്ത് എത്തുന്നത്. ചിത്രത്തിൻറെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ജയിലറും. വിജയ് നായകനായ ബീസ്റ്റ് ആണ് നെൽസൺ ഒടുവിലായി സംവിധാനം ചെയ്ത ചിത്രം. ശിവകാർത്തികേയനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്ത ഡോക്ടർ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷമാണ് ബീസ്റ്റ് എത്തിയത്. എന്നാൽ തിയേറ്ററിൽ പ്രതീക്ഷിച്ച വിജയം നേടാൻ ചിത്രത്തിന് സാധിച്ചില്ല. ബീസ്റ്റ് പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തതിനാൽ തലൈവർ ചിത്രത്തിന്റെ സംവിധായകനെ മാറ്റുമെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നുവെങ്കിലും അത് സത്യമല്ലെന്ന് പിന്നീട് വ്യക്തമായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...