ആരാധികയായ വയോധികയോട് നര്‍മസല്ലാപം നടത്തുന്ന മോഹന്‍ലാലിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മോഹന്‍ലാലും ശോഭനയും വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിൽ നടന്ന സംസാരമാണ് വൈറലായിരിക്കുന്നത്. വാഹനത്തിലേക്ക് കയറുകയായിരുന്ന മോഹന്ലാലിന്റെ അടുത്തേക്ക് എത്തുകയായിരുന്നു ആ അമ്മ. അദ്ദേഹത്തെ കണ്ട ശേഷം ഇതാണോ എന്ന് മോഹന്ലാലിനെ കാണിച്ച് ചോദിച്ചു. മോഹൻ ലാൽ പറഞ്ഞു ഇതാണ്. തന്നോട് സ്‌നേഹം പ്രകടിപ്പിച്ച ആരാധികയോട് പോരുന്നോ എന്റെ കൂടെ എന്നാണ് മോഹൻലാൽ ചോദിച്ചത്. നേരില്‍ കണ്ടിട്ടും വിശ്വാസം വരാത്ത പോലെ ദേഹത്തൊന്ന് തൊട്ട് നോക്കിയും ഈ അമ്മ കുശലം പറഞ്ഞു.
ഇതിനു മറുപടിയായി ആരാധിക ഇല്ലെന്നും പറയുന്നു. ഈ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരിക്കുന്നത്. തൊടുപുഴയിൽ ഷൂട്ടിങ് ആരംഭിച്ചിരിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്ന് ഹോട്ടലിലേക്ക് പോകാനിറങ്ങിയ മോഹന്‍ലാലിന്റെ മുന്നില്‍ പ്രായമായ ഒരു അമ്മയെത്തി. തുടർന്ന് നടന്ന സംഭാഷണമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.മോഹന്‍ലാലും ശോഭനയും 15 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രം ആണ് തൊടുപുഴയിൽ ഷൂട്ടിങ് ആരംഭിച്ചിരിക്കുന്നത്.
കഥ - കെ.ആർ. സുനിൽ തിരക്കഥ - തരുൺ മൂർത്തി. കെ.ആർ. സുനിൽ. സംഗീതം. ജെയ്ക്ക്- ബിജോയ്സ്. ഛായാഗ്രഹണം - ഷാജികുമാർ. പ്രൊഡക്ഷൻ ഡിസൈനർ - ഗോകുൽ ദാസ്. മേക്കപ്പ് - പട്ടണം റഷീദ് കോസ്റ്റ്യും ഡിസൈൻ -സമീരാസനീഷ് . കോ-ഡയറക്ടർ - ബിനു പപ്പു. പ്രൊഡക്ഷൻ മാനേജർ - ശിവൻ പൂജപ്പുരം പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - രാജേഷ്. മേനോൻ. പ്രൊഡക്ഷൻ കൺട്രോളർ- ഡിക്സൻ പൊടുത്താണ്. രജപുത്രാ റിലീസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു. പി ആർ ഒ വാഴൂർ ജോസ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.