IFFK 2023: ക്രിസ്റ്റോഫ് സനൂസിയെ സന്ദർശിച്ച് പി.ജിയുടെ മക്കൾ

Christoph Sanusi at IFFK 2023: വിഖ്യാത പോളിഷ് സംവിധായകനാണ് ക്രിസ്റ്റോഫ് സനൂസി  

Written by - Zee Malayalam News Desk | Last Updated : Dec 15, 2023, 11:21 PM IST
  • ആർ. പാർവതിദേവിയും എം.ജി.രാധാകൃഷ്ണനുമാണ് സനൂസിയെ കണ്ടത്.
  • ഹോട്ടൽ ഹൊററൈസണിൽ നടന്ന മാസ്റ്റർ ക്ലാസ്സ് പരിപാടിക്കിടെയാണ് കൂടിക്കാഴ്ച്ച
  • തന്റെ പിതാവും സനൂസിയും തമ്മിലുണ്ടായ ആശയസംവാദം ഓർക്കുന്നതായി രാധാകൃഷ്ണൻ.
IFFK 2023: ക്രിസ്റ്റോഫ് സനൂസിയെ സന്ദർശിച്ച് പി.ജിയുടെ മക്കൾ

തിരുവനന്തപുരം: 1998 ൽ ചലച്ചിത്രോത്സവ വേദിയിൽ വിഖ്യാത പോളിഷ് സംവിധായകൻ ക്രിസ്റ്റോഫ് സനൂസിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് പി ഗോവിന്ദപ്പിള്ളയും തമ്മിൽ നടന്ന ആശയസംവാദത്തിന്റെ ഓർമ്മയുമായി കാൽ നൂറ്റാണ്ടിനിപ്പുറം പി.ജിയുടെ മക്കൾ വെള്ളിയാഴ്ച സനൂസിയെ സന്ദർശിച്ചു. 

ആർ. പാർവതിദേവിയും എം.ജി.രാധാകൃഷ്ണനുമാണ് ഹോട്ടൽ ഹൊററൈസണിൽ നടന്ന മാസ്റ്റർ ക്ലാസ്സ് പരിപാടിക്കിടെ സനൂസിയെ കണ്ട് സൗഹൃദം പങ്കുവെച്ചത്. 

ALSO READ: രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് കൊടിയിറക്കം; സമാപന ചടങ്ങില്‍ പ്രകാശ് രാജ് മുഖ്യാതിഥി

തന്റെ പിതാവും  സനൂസിയും തമ്മിലുണ്ടായ ആശയസംവാദം ഓർക്കുന്നതായും പത്രപ്രവർത്തനത്തിനിടയിൽ അത് റിപ്പോർട്ട് ചെയ്യേണ്ടിവന്നത്   വെല്ലുവിളിയായിരുന്നെന്നും മുതിർന്ന മാധ്യമപ്രവർത്തകനായ രാധാകൃഷ്ണൻ പറഞ്ഞു.

പി.ജിയും ഇ.എം.എസും ചേർന്ന് എഴുതിയ ഗ്രാംഷിസ് തോട്ട്‌സ് എന്ന പുസ്തകത്തിന് എം. ജി. രാധാകൃഷ്ണൻ തയ്യാറാക്കിയ ഇംഗ്ലീഷ് പരിഭാഷ അദ്ദേഹം സനൂസിക്ക് സമ്മാനിച്ചു.  

അക്കാലഘട്ടത്തിൽ ഇടതുപക്ഷ സൈദ്ധാന്തികനായ ഗ്രാംഷിയുടെ ചിന്തകളെ അനാവരണം ചെയ്യുന്ന പുസ്തകം മലയാളത്തിൽ പുറത്തിറക്കുക ശ്രമകരമായിരുന്നുവെന്ന്  രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News