Turbo movie review: മമ്മൂട്ടിയുടെ 'ടർബോ ജോസ്' കേറി കൊളുത്തിയോ? ആദ്യ പ്രതികരണങ്ങൾ ഇങ്ങനെ

Turbo movie audience response: മമ്മൂട്ടിയ്ക്കൊപ്പം കന്നഡയിൽ നിന്ന് രാജ് ബി ഷെട്ടിയും തെലുങ്കിൽ നിന്ന് സുനിലും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 

Written by - Zee Malayalam News Desk | Last Updated : May 23, 2024, 01:28 PM IST
  • ആക്ഷന് ഏറെ പ്രാധാന്യം നൽകുന്ന ചിത്രമാണ് ടർബോ.
  • ജോസ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്.
  • വൈശാഖാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
Turbo movie review: മമ്മൂട്ടിയുടെ 'ടർബോ ജോസ്' കേറി കൊളുത്തിയോ? ആദ്യ പ്രതികരണങ്ങൾ ഇങ്ങനെ

മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ടർബോ. കഴിഞ്ഞ കുറേ കാലമായി മമ്മൂട്ടിയുടെ ആരാധകരും മലയാള സിനിമാ പ്രേമികളുമെല്ലാം ഏറെ ആവേശത്തോടെ കാത്തിരുന്ന ചിത്രമാണിത്. വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്നു എന്നതും മമ്മൂട്ടിയുടെ മാസ് ലുക്കും തന്നെയായിരുന്നു ചിത്രത്തിന്റെ പ്രധാന ഹൈപ്പ്. 

ഇപ്പോൾ ഇതാ ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷകരുടെ ആദ്യ പ്രതികരണങ്ങൾ പുറത്തുവന്നിരിക്കുകയാണ്. മമ്മൂട്ടി ചിത്രം പ്രേക്ഷകരുടെ പ്രതീക്ഷകൾ തെറ്റിച്ചില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ആവേശം വാരി വിതറുന്ന ചിത്രമാണ് ടർബോ എന്നും മമ്മൂട്ടിയുടെ പ്രകടനം ഒരിക്കൽക്കൂടി കയ്യടി നേടിയെന്നും പ്രേക്ഷകർ പറയുന്നു. ടർബോ സാങ്കേതികപരമായി മികച്ചു നിൽക്കുന്നു എന്നും ചിലർ സമൂഹ മാധ്യമങ്ങളിൽ കുറിച്ചിട്ടുണ്ട്. 

ALSO READ: ഇത് 'ബുജ്ജി'; കൽക്കി 2898 എഡിയിലെ പ്രഭാസിന്റെ സുഹൃത്തായ ഫ്യൂച്ചറിസ്റ്റിക് വാഹനം

ഒന്നാം പകുതി തമാശ നിറഞ്ഞതാണെന്നും മമ്മൂട്ടിയുടെ ഇൻട്രോ വളരെ സിമ്പിളാണെന്നാണ് ഭൂരിഭാഗം ആളുകളും പറയുന്നത്. ക്രിസ്‌റ്റോ സേവ്യർ ഒരുക്കിയ പശ്ചാത്തല സംഗീതമാണ് പ്രേക്ഷകർ ഒന്നടങ്കം എടുത്തുപറയുന്ന മറ്റൊരു കാര്യം. ഇന്റർവെല്ലിനോട് അടുക്കുമ്പോഴാണ് കഥയുടെ മെയിൻ പ്ലോട്ടിലേയ്ക്ക് കടക്കുന്നതെന്ന സൂചനയും ചിലർ നൽകുന്നുണ്ട്. 

ആക്ഷന് ഏറെ പ്രാധാന്യം നൽകുന്ന ചിത്രത്തിൽ ജോസ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. കന്നഡയിൽ നിന്ന് രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് മറ്റ് സുപ്രധാന വേഷങ്ങളിൽ എത്തുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ എത്തുന്ന ട‍ർബോയിലെ നിർണായകമായ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത് വിയറ്റ്നാം ഫൈറ്റേർസാണ്. ഹോളിവുഡ് സിനിമകളിലെ ചേസിം​ഗ് സീനുകളിൽ ഉപയോഗിക്കുന്ന ഡിസ്‌പ്ലേ മോഷൻ ബ്ലർ മെഷർമെന്റിന് അനുയോജ്യമായ 'പർസ്യുട്ട് ക്യാമറ' ആണ് ടർബോയിൽ ഉപയോഗിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

ഛായാഗ്രഹണം - വിഷ്‍ണു ശർമ്മ. എക്സിക്യൂട്ടീവ് പ്രൊഡ്യുസർ - ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ ഡിസൈനർ - ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസർ - സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ - ആരോമ മോഹൻ, ഡിസൈനർ - മെൽവി ജെ & ആഭിജിത്ത്, മേക്കപ്പ് - റഷീദ് അഹമ്മദ് & ജോർജ് സെബാസ്റ്റ്യൻ, കോ ഡയറക്ടർ - ഷാജി പടൂർ, കോസ്റ്റ്യൂം ആക്ഷൻ ഡയറക്ടർ - ഫൊണിക്സ് പ്രഭു, ചീഫ് അസോസിയേറ്റ് ഡയറക്ടർ - രാജേഷ് ആർ കൃഷ്‍ണൻ, പബ്ലിസിറ്റി ഡിസൈൻസ് - യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് - വിഷ്‍ണു സുഗതൻ, പിആർഒ - ശബരി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News