HBD Suriya: 'ഇതിലും മികച്ച പിറന്നാൾ സമ്മാനം മറ്റെന്താണുള്ളത്'; സൂര്യക്ക് ആശംസകളുമായി താരങ്ങൾ

പുരസ്ക്കാരം സ്വന്തമാക്കിയ സൂര്യക്ക് മമ്മൂട്ടി, മോഹൻലാൽ തുടങ്ങി നിരവധി പേർ ആശംസകൾ അറിയിച്ചിരുന്നു. സൂര്യക്ക് ജന്മദിനാശംസകളും നേരുകയാണ് താരങ്ങൾ. 

Written by - Zee Malayalam News Desk | Last Updated : Jul 23, 2022, 01:01 PM IST
  • പ്രിയപ്പെട്ട സൂര്യക്ക് സന്തോഷകരമായ ഒരു ജന്മദിനം ആശംസിക്കുന്നു എന്ന് മമ്മൂട്ടി.
  • ഇനിയും നിരവധി പുരസ്കാരങ്ങളും സിനിമകളും വേഷങ്ങളും ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു. ജന്മദിനാശംസകൾ നേരുന്നു.. എന്ന് ദുൽഖർ സൽമാനും കുറിച്ചു.
HBD Suriya: 'ഇതിലും മികച്ച പിറന്നാൾ സമ്മാനം മറ്റെന്താണുള്ളത്'; സൂര്യക്ക് ആശംസകളുമായി താരങ്ങൾ

ഈ പിറന്നാൾ അത് സൂര്യ എന്ന നടനെ സംബന്ധിച്ചിടത്തോളം ഇരട്ടി മധുരമാണ്. മികച്ച നടനുള്ള ദേശീയ അവാർഡാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. സുരരൈപോട്ര് എന്ന ചിത്രത്തിലെ സൂര്യയുടെ അഭിനയത്തിന് ലഭിച്ച് ഏറ്റവും വലിയ അം​ഗീകാരമാണിത്. ഇന്നലെ (ജൂലൈ 22) ആയിരുന്നു ദേശീയ അവാർഡുകൾ പ്രഖ്യാപിച്ചത്. പുരസ്ക്കാരം സ്വന്തമാക്കിയ സൂര്യക്ക് മമ്മൂട്ടി, മോഹൻലാൽ തുടങ്ങി നിരവധി പേർ ആശംസകൾ അറിയിച്ചിരുന്നു. സൂര്യക്ക് ജന്മദിനാശംസകളും നേരുകയാണ് താരങ്ങൾ. 

''ചില പിറന്നാൾ സമ്മാനങ്ങൾ വിലയേറിയതും യാദൃശ്ചികവുമാണ്. ഒരിക്കൽ കൂടി ജന്മദിനാശംസകളും അഭിനന്ദനങ്ങളും, പ്രിയ സൂര്യ'' എന്നാണ് മോഹൻലാല്‍ ഫേസ്ബുക്കിൽ കുറിച്ചത്.

ദേശീയ അവാര്‍ഡ്. മനോഹരമായ ജന്മദിന സമ്മാനം. പ്രിയപ്പെട്ട സൂര്യക്ക് സന്തോഷകരമായ ഒരു ജന്മദിനം ആശംസിക്കുന്നു എന്ന് മമ്മൂട്ടിയും കുറിച്ചു. 

 

''നിങ്ങളുടെ ജന്മദിനത്തിന് നിങ്ങൾക്കും ഞങ്ങൾക്കും ഇതിലും മികച്ച മറ്റെന്താണ് ഇനി ലഭിക്കാനുള്ളത് സൂര്യ അണ്ണാ! ഇനിയും നിരവധി പുരസ്കാരങ്ങളും സിനിമകളും വേഷങ്ങളും ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു. ജന്മദിനാശംസകൾ നേരുന്നു..'' എന്ന് ദുൽഖർ സൽമാനും കുറിച്ചു. 

 

സുരരൈപോട്ര് എന്ന ചിത്രത്തിലെ അഭിനയത്തിന് അപർണ ബാലമുരളിക്ക് മികച്ച നടിക്കുള്ള പുരസ്ക്കാരവും ലഭിച്ചു. വളരെ മികച്ച അഭിപ്രായങ്ങൾ നേടിയ ചിത്രമായിരുന്നു സുരരൈപോട്ര്. ചിത്രത്തില്‍ അഭിനയിക്കുന്നതിനായി വലിയ തയ്യാറെടുപ്പുകളായിരുന്നു സൂര്യ നടത്തിയത്. വിവിധ ഗെറ്റപ്പുകളിലേക്ക് മാറുന്നതിനായി ശാരീരികമായും ഒരുപാട് മാറ്റങ്ങള്‍ വരുത്തിയിരുന്നു. തനിക്ക് ലഭിക്കുന്ന കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കുന്ന ആ ശീലം സൂര്യ ആവര്‍ത്തിക്കുകയായിരുന്നവെന്നും ചിത്രീകരണത്തിനിടയില്‍ പല സമയത്തും സൂര്യ തന്നെ അമ്പരപ്പിച്ചിരുന്നുവെന്നും സംവിധായിക മുൻപ് പറഞ്ഞിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News