Guruvayur Ambalanadayil: ​'​ഗുരുവായൂർ അമ്പലനടയിൽ' ആദ്യ ഷെഡ്യൂൾ പൂർത്തിയായി; 2024 വിഷു റിലീസായി എത്തുമോ?

ഗുരുവായൂർ അമ്പലനടയിൽ എന്ന ചിത്രത്തിൽ വില്ലനായാണ് പൃഥ്വിരാജ് എത്തുന്നതെന്ന് ബൈജു സന്തോഷ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.  

Written by - Zee Malayalam News Desk | Last Updated : Jun 18, 2023, 04:52 PM IST
  • പൃഥ്വിരാജ്, ബേസിൽ ജോസഫ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.
  • ചിത്രത്തിന്റെ ഫസ്റ്റ് ഷെഡ്യൂൾ പൂർത്തിയായിരിക്കുകയാണ്.
  • 2024 ഏപ്രിലിൽ ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ട്.
Guruvayur Ambalanadayil: ​'​ഗുരുവായൂർ അമ്പലനടയിൽ' ആദ്യ ഷെഡ്യൂൾ പൂർത്തിയായി; 2024 വിഷു റിലീസായി എത്തുമോ?

ജയ ജയ ജയ ജയ ഹേ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിപിൻ ദാസ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ​ഗുരുവായൂർ അമ്പലനടയിൽ. പൃഥ്വിരാജ്, ബേസിൽ ജോസഫ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ചിത്രത്തിന്റെ ഫസ്റ്റ് ഷെഡ്യൂൾ പൂർത്തിയായിരിക്കുകയാണ്. 2024 ഏപ്രിലിൽ ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ട്. Trending Cinema എന്ന ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച വിവരമാണിത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ പൃഥ്വിരാജിന്റെ കഥാപാത്രത്തെ സംബന്ധിച്ചുള്ള സൂചന അടുത്തിടെ പുറത്തുവന്നിരുന്നു. ഗുരുവായൂർ അമ്പലനടയിൽ എന്ന ചിത്രത്തിൽ പൃഥ്വിരാജിന്റേത് വില്ലൻ കഥാപാത്രം ആയിരിക്കും എന്നാണ് വിവരം. നടൻ ബൈജു സന്തോഷ് ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യമാണിത്.

വിപിൻ ദാസ് ഒരുക്കുന്ന ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് ദീപു പ്രദീപാണ്. കുഞ്ഞിരാമായണത്തിന് ശേഷം ദീപു രചന നിർവഹിക്കുന്ന ചിത്രമാണിത്. പ്രൊഡക്ഷൻസും ഇ-4 എന്റർടെയ്ൻമെന്റും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 'ഗോദ'യുടെ നിർമ്മാതാക്കളാണ് ഇ-4 എന്റർടെയ്ൻമെന്റ്. നിഖില വിമൽ, അനശ്വര രാജൻ എന്നിവർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. സിനിമയിലെ മറ്റ് താരങ്ങളെ പറ്റിയുള്ള വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.

Also Read: Voice Of Sathyanathan: സീരിയസ് പടമോ 'വോയ്സ് ഓഫ് സത്യനാഥൻ'? ദിലീപ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു

 

അതേസമയം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് വന്നതിന് പിന്നാലെ സിനിമയ്ക്കെതിരെ വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രതീഷ് വിശ്വനാഥ് രം​ഗത്തെത്തിയിരുന്നു. ഗുരുവായൂരപ്പന്റെ പേരിൽ വികലമായി എന്തെങ്കിലും കാണിച്ചു കൂട്ടാനാണെങ്കിൽ രാജുമോൻ അനൗൺസ് ചെയ്ത സ്വന്തം വാരിയം കുന്നനെ ഒന്നോർത്താൽ മതി എന്നും പ്രതീഷ് വിശ്വനാഥ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News