Goodbye Movie: കംപ്ലീറ്റ് ഫാമിലി എന്റർടെയ്നർ; അമിതാഭ് ബച്ചൻ, രശ്മിക മന്ദാന ചിത്രം ​'ഗുഡ്ബൈ' ട്രെയിലർ

ചിരിയും കണ്ണീരും ഒക്കെ നിറഞ്ഞ വികാരങ്ങളുടെ ഒരു റോളർ-കോസ്റ്റർ റൈഡിലേക്ക് പ്രേക്ഷകരെ കൊണ്ടുപോകുമെന്ന് ചിത്രം വാഗ്ദാനം ചെയ്യുന്നു.

Written by - Zee Malayalam News Desk | Last Updated : Sep 6, 2022, 02:02 PM IST
  • രു ഫാമിലി എന്റർടെയ്നർ ആയിരിക്കും ഈ ചിത്രമെന്നാണ് ട്രെയിലറിൽ നിന്നും മനസിലാകുന്നത്.
  • ഒക്ടോബർ ഏഴിന് ചിത്രം തിയേറ്ററുകളിലെത്തും.
  • ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു.
Goodbye Movie: കംപ്ലീറ്റ് ഫാമിലി എന്റർടെയ്നർ; അമിതാഭ് ബച്ചൻ, രശ്മിക മന്ദാന ചിത്രം ​'ഗുഡ്ബൈ' ട്രെയിലർ

അമിതാഭ് ബച്ചൻ, രശ്മിക മന്ദാന എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ​ഗുഡ്ബൈ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. ഒരു ഫാമിലി എന്റർടെയ്നർ ആയിരിക്കും ഈ ചിത്രമെന്നാണ് ട്രെയിലറിൽ നിന്നും മനസിലാകുന്നത്. സന്തോഷം, സങ്കടം, സ്നേഹം, അങ്ങനെ ഒത്തിരി വികാരങ്ങൾ കൂട്ടിച്ചേർത്ത് ഒരുക്കിയ ചിത്രമാണ് ​ഗുഡ്ബൈ. ഒക്ടോബർ ഏഴിന് ചിത്രം തിയേറ്ററുകളിലെത്തും. ബോളിവുഡിന് ഒരു പ്രതീക്ഷ നൽകാൻ സാധ്യതയുള്ള ചിത്രമാണ് ​ഗുഡ്ബൈ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു. വികാസ് ബാൽ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ ഓരോ കൂട്ടുകുടുംബത്തിന്റെയും ഹൃദ്യമായ കഥയാണ് ​ഗുഡ്ബൈ.

അമിതാഭ് ബച്ചൻ, രശ്മിക മന്ദാന എന്നിവരെ കൂടാതെ നീന ഗുപ്ത, പവയിൽ ഗുലാത്തി, ആശിഷ് വിദ്യർത്ഥി, സുനിൽ ഗ്രോവർ, എല്ലി അവ്രാം, സാഹിൽ മേത്ത, ഷിവിൻ നാരംഗ്, അഭിഷേഖ് ഖാൻ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ചിരിയും കണ്ണീരും ഒക്കെ നിറഞ്ഞ വികാരങ്ങളുടെ ഒരു റോളർ-കോസ്റ്റർ റൈഡിലേക്ക് പ്രേക്ഷകരെ കൊണ്ടുപോകുമെന്ന് ചിത്രം വാഗ്ദാനം ചെയ്യുന്നു. നേരത്തെ ജൂലൈയിൽ അമിതാഭ് ബച്ചൻ, നീന ഗുപ്ത, രശ്മിക മന്ദാന, പവയിൽ ഗുലാത്തി എന്നിവർ ടിവിയിൽ ഒരുമിച്ച് ഒരു കായിക പരിപാടി ആസ്വദിക്കുന്നതും ടീം ഇന്ത്യയെ പ്രോത്സാഹിപ്പിക്കുന്നതുമായ ചിത്രത്തിലെ ഒരു സ്റ്റിൽ പുറത്തുവന്നിരുന്നു. ജീവിതം, കുടുംബം, ബന്ധങ്ങൾ എന്നിവയെ കുറിച്ചുള്ള ഹൃദയസ്പർശിയായ ഒരു കഥയായിരിക്കും ഗുഡ്‌ബൈ. 

Also Read: ​Goodbye movie: അമിതാഭ് ബച്ചനൊപ്പം രശ്മിക മന്ദാന; ​'ഗുഡ്ബൈ' ഒക്ടോബർ 7ന് തിയേറ്ററുകളിൽ, ഫസ്റ്റ് ലുക്ക്

 

ശോഭ കപൂർ, എക്ത ആർ കപൂർ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നതും വികാസ് തന്നെയാണ്. സുധാകർ റെഡ്ഡിയാണ് ഛായാ​ഗ്രഹണം നിർവഹിച്ചിരിക്കുന്നത്. സ്വാനന്ദ് കിർകിറെയുടെ വരികൾക്ക് അമിത് തൃവേദിയാണ് സം​ഗീതം നൽകിയിരിക്കുന്നത്. എ ശ്രീകർ പ്രസാദാണ് എഡിറ്റർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News