ന്യൂഡൽഹി: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ വീടിനുനേരെ നടന്ന വെടിവെപ്പു കേസിൽ അറസ്റ്റിലായ പ്രതികളിൽ ഒരാൾ പോലീസ് കസ്റ്റിഡിയിൽ ഇരിക്കേ ആത്മഹത് ചെയ്തു. അനൂജ് തപന്‍ (32) ആണ് മരിച്ചത്. ഇയാളെ കഴിഞ്ഞ ഏപ്രിൽ 26നാണ് പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. ആത്മഹത്യയ്ക്ക് ശ്രമിച്ച് ഇയാളെ ഉടനെ തന്നെ പോലീസ് ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു. സൽമാൻ ഖാന്റെ വീടിനു നേരെ രണ്ടു പേരാണ് വെടിയുതിർത്തിരുന്നത്. ഇവർക്ക് ആയുധം വിതരണം ചെയ്ത രണ്ടു പേരിസ്‍ ഒരാളായിരുന്നു തപൻ.
സൽമാൻ ഖാന്റെ ബാന്ദ്രയിലെ ഗാലക്‌സി അപ്പാര്‍ട്ട്‌മെന്റിനുനേരേയാണ് വെടിവെപ്പ് ഉണ്ടായത്. ഏപ്രില്‍ 16 ഞായറാഴ്ച പുലര്‍ച്ചെ 4.55-ഓടെയായിരുന്നു സംഭവം. ആ സമയത്ത് താരം വീട്ടിലുണ്ടായിരുന്നു. കേസുമായി ബന്ധപ്പെട്ട് അനൂജ് തപനൊപ്പം സോനു സുഭാഷ് എന്നയാളേയും പോലീസ് കസ്റ്റിയിൽ എടുത്തിരുന്നു. ഇവരെ കൂടാതെ വീടിന് നേരെ വെടിവെച്ച സംഭവവുമായി ബന്ധപ്പെട്ട് ക്കി ഗുപ്ത, സാഗര്‍പാല്‍ എന്നിവരും പോലീസിന്റെ കസ്റ്റഡിയിൽ ആണ്. സിസിടിവി കേമന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ പോലീസിന്റെ പിടിയിലായത്.
ALSO READ: സല്‍മാന്‍ ഖാന്റെ വീടിനുനേരെ നടന്ന വെടിവെപ്പ്: കേസിലെ പ്രതികളിൽ ഒരാൾ കസ്റ്റഡിയിൽ ആത്മഹത്യ ചെയ്തു
ബൈക്കിലാണ് അക്രമികള്‍ എത്തിയത്. തുടർന്ന് വെടിയുതിർക്കുകയായിരുന്നു. മൂന്ന് റൗണ്ടാണ് വീടിനു നേരെ വെടിയുതിർത്തത്. തുടർന്ന് പള്ളിക്ക് സമീപത്തായി അക്രമികള്‍ വാഹനം ഉപേക്ഷിച്ച് കുറച്ചുദൂരം നടക്കുകയും, പിന്നീട് ഓട്ടോറിക്ഷയില്‍ ബാന്ദ്ര റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്നതുമായ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ നിന്നും ലഭിച്ചിരുന്നു. അപ്പാര്‍ട്ട്‌മെന്റിന്റെ ആദ്യത്ത നിലയിലാണ് ഒരു ബുള്ളറ്റ് പതിച്ചത്. അക്രമികള്‍ ഉപയോഗിച്ചത് വിദേശനിര്‍മിത തോക്കാണെന്നാണ് ലഭിക്കുന്ന സൂചനകൾ. മുംബൈ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.
പത്തുപേരടങ്ങുന്ന പ്രത്യേക അന്വേഷണസംഘത്തെയും രൂപവത്കരിച്ചിരുന്നു. വൈ പ്ലസ് കാറ്റഗറി സുരക്ഷ ലഭിക്കുന്ന വ്യക്തിയാണ് നടൻ സല്‍മാന്‍ഖാന്‍.ലോറന്‍സ് ബിഷ്‌ണോയ് സംഘമാണ് വെടിവെപ്പിനു പിന്നിലെന്ന് മുംബൈ പോലീസ് പറഞ്ഞിരുന്നു. ബിഷ്‌ണോയിയുടെ സംഘത്തെ നയിക്കുന്ന രാജസ്ഥാനിലെ രോഹിത് ഗോദരയാണ് സംഭവത്തിന്റെ ആസൂത്രകന്‍. സല്‍മാന്‍ഖാന്‍ കൃഷ്ണമൃഗത്തെ വേട്ടയാടിയ സംഭവമാണ് ലോറന്‍സ് ബിഷ്ണോയ് സംഘത്തിന് താരത്തിനോട് വിരോധം ഉണ്ടാകാനുള്ള കാരണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy