RDX Movie: ലാഭവിഹിതം നൽകിയില്ല; മഞ്ഞുമ്മൽ ബോയ്സിന് പിന്നാലെ ആർഡിഎക്സ് നിർമാതാക്കൾക്കെതിരെയും പരാതി

സോഫിയ പോൾ, ജെയിംസ് പോൾ എന്നിവർക്കെതിരെയാണ് അഞ്ജന അബ്രഹാമിന്റെ പരാതി. 6 കോടി രൂപയാണ് സിനിമയ്ക്കായി അഞ്ജന നൽകിയത്. 

Written by - Zee Malayalam News Desk | Last Updated : Jul 2, 2024, 11:28 AM IST
  • വാഗ്ദാനം ചെയ്ത ലാഭവിഹിതം നൽകിയില്ലെന്ന പരാതിയുമായി തൃപ്പൂണിത്തുറ സ്വദേശി അഞ്ജന അബ്രഹാം രം​ഗത്ത്.
  • സംഭവം ചൂണ്ടികാട്ടി അഞ്ജന പൊലീസിൽ പരാതി നൽകി.
RDX Movie: ലാഭവിഹിതം നൽകിയില്ല; മഞ്ഞുമ്മൽ ബോയ്സിന് പിന്നാലെ ആർഡിഎക്സ് നിർമാതാക്കൾക്കെതിരെയും പരാതി

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കൾക്കെതിരായ പരാതിക്ക് പിന്നാലെ ആർഡിഎക്സ് സിനിമ നിർമാതാക്കൾക്കെതിരെയും സാമ്പത്തിക തട്ടിപ്പ് പരാതി. വാഗ്ദാനം ചെയ്ത ലാഭവിഹിതം നൽകിയില്ലെന്ന പരാതിയുമായി തൃപ്പൂണിത്തുറ സ്വദേശി അഞ്ജന അബ്രഹാം രം​ഗത്ത്. സംഭവം ചൂണ്ടികാട്ടി അഞ്ജന പൊലീസിൽ പരാതി നൽകി.

സോഫിയ പോൾ, ജെയിംസ് പോൾ എന്നിവരാണ് ആർഡിഎക്സ് സിനിമയുടെ നിർമാതാക്കൾ. ഇവർക്കെതിരെയാണ് അഞ്ജന അബ്രഹാമിന്റെ പരാതി. 6 കോടി രൂപയാണ് സിനിമയ്ക്കായി അഞ്ജന നൽകിയത്. 30 ശതമാനം ലാഭവിഹിതമായിരുന്നു വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ സിനിമ 100 കോടിയിലേറെ രൂപ കളക്ഷൻ നേടിയിട്ടും തനിക്ക് വാഗ്ദാനം ചെയ്ത ലാഭവിഹിതം നൽകിയില്ലെന്ന് പരാതിക്കാരി പറയുന്നു.

Also Read: Maharaja Movie: കോപ്പിയടി ആരോപണം; 'മഹാരാജ'യുടെ സംവിധായകനെതിരെ നിർമ്മാതാവ് മരുതമുത്തു

വ്യാജ രേഖകൾ ഉണ്ടാക്കി നിർമ്മാണ ചെലവ് ഇരട്ടിയിലേറെയായി പെരുപ്പിച്ചു കാണിക്കുകയായിരുന്നു. സിനിമയുടെ ചെലവും വരുമാനവും സംബന്ധിച്ച് സാമ്പത്തിക രേഖകൾ പരിശോധിക്കാൻ അനുവദിച്ചില്ലെന്നും അഞ്ജനയുടെ പരാതിയിൽ പറയുന്നു.

മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിന്റെ നിർമ്മാതാക്കൾക്കെതിരെ ഇഡി അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് ഇപ്പോൾ ആർഡിഎക്സ് നിർമാതാക്കൾക്കെതിരെയും സമാന പരാതി ഉയർന്നിരിക്കുന്നത്. 2023ൽ ഓണം റിലീസായാണ് ആർഡിഎക്സ് എത്തിയത്. ബോക്സ് ഓഫീസിൽ വലിയ വിജയം നേടിയിരുന്നു ചിത്രം. ഷെയ്ൻ നി​ഗം, ആന്റണി വർ​ഗീസ്, നീരജ് മാധവ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നഹാസ് ഹിദായത്ത് ആണ് ചിത്രത്തിന്റെ സംവിധായകൻ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News