Fighter Trailer: പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ബോളിവുഡിലെ ഏറ്റവും വലിയ ഏരിയൽ ആക്ഷൻ ഡ്രാമയായ 'ഫൈറ്റർ' ന്‍റെ ട്രെയിലര്‍ തിങ്കളാഴ്ച പുറത്തുവന്നു. 24 മണിക്കൂര്‍ തികയും മുന്‍പ് യൂട്യൂബിൽ 10 മില്ല്യണ്‍ വ്യൂസ് കടന്നിരിയ്ക്കുകയാണ് ട്രെയിലര്‍.
സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ട്രെയിലർ ആകാംക്ഷയോടെയാണ് ജനം ഉറ്റുനോക്കിയത്, ആരാധകർ തികഞ്ഞ ആവേശത്തിലാണ്. നിര്‍മ്മാതാക്കള്‍ ചിത്രത്തിനായുള്ള ആവേശം ജനങ്ങളിൽ അതിന്‍റെ ഉച്ചസ്ഥായിയിൽ നിലനിർത്തുമ്പോൾ, ട്രെയിലർ അതിനെ അടുത്ത ഘട്ടത്തിലേക്ക് ഉയർത്തിയിരിയ്ക്കുകയാണ്.
Also Read: Sachin Tendulkar Deepfake Video: സാങ്കേതികവിദ്യയുടെ ദുരുപയോഗം അസ്വസ്ഥതയുളവാക്കുന്നു; ഡീപ്ഫേക്ക് വീഡിയോയുടെ ഇരയായി സച്ചിൻ തെണ്ടുൽക്കർ
ഫൈറ്ററിന്‍റെ ടീസറും ഗാനങ്ങളും ട്രെയിലറും ചിത്രത്തിന്‍റെ റിലീസിന് ശരിയായ ഒരു പശ്ചാത്തലം ഒരുക്കുകയാണ്. ഇന്ത്യയിലെതന്നെ ഏറ്റവും വലിയ ഏരിയൽ ആക്ഷൻ ഡ്രാമ എന്ന ഖ്യാതിയോടെയാണ് ചിത്രം ജനുവരി 25 ന് റിലീസിന് എത്തുന്നത്. ബോളിവുഡിലെ മുന്‍നിര താരനിര കൊണ്ട് ശ്രദ്ധേയമായ ഈ ചിത്രം ആക്ഷൻ, ആകർഷകമായ വിഷ്വലുകൾ, ഹൃത്വിക് റോഷൻ, ദീപിക പദുക്കോൺ, അനിൽ കപൂർ എന്നിവരുടെ അതിശയകരമായ അഭിനയം എന്നിവ കൊണ്ട് ഏരിയൽ ആക്ഷൻ വിഭാഗത്തിൽ ഒരു പുതിയ സ്ഥാനം സ്ഥാപിക്കാൻ പോകുന്നു.
'ഫൈറ്റർ' ന്‍റെ ട്രെയിലര്‍ ഇപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡ് ചെയ്യുകയാണ്. 10 ദശലക്ഷത്തിലധികം വ്യൂസ് നേടി ടോപ്പ് 10-ൽ വീഡിയോ യൂട്യൂബിൽ ട്രെൻഡുചെയ്യുന്നു.
ഫൈറ്റര്‍ ട്രെയിലർ 75-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന് ഇരട്ടി തിളക്കം നല്‍കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. 2024 പുതുവര്‍ഷത്തില്‍ ബോളിവുഡിന് പുത്തന്‍ ഉണര്‍വാണ് ഫൈറ്റര്‍ നല്‍കുന്നത് എന്ന് ട്രെയിലർ വ്യക്തമാക്കുന്നു. 2024 ജനുവരി 25-ന് ഇന്ത്യയിലെ ഏറ്റവും വലിയ ഏരിയൽ ആക്ഷൻ ചിത്രത്തിന് സാക്ഷ്യം വഹിക്കാനുള്ള ആവേശത്തിലാണ് ആരാധകര്‍. അടുത്ത കാലത്ത് പുറത്തിറങ്ങിയ ഏറ്റവും മികച്ച ട്രെയിലർ എന്നാണ് സോഷ്യല്‍ മീഡിയ അവകാശപ്പെടുന്നത്.
അവസാനമായി, നമ്മുടെ ഐഎഎഫ് ഉദ്യോഗസ്ഥരുടെ അജയ്യവും അതീതവുമായ ധൈര്യത്തെ അഭിവാദ്യം ചെയ്യുന്ന ഈ ചിത്രം ഹൃദയസ്പർശിയായ ആക്ഷനും ദേശഭക്തിയുടെ ആവേശവും ഇഴചേര്‍ന്ന് അതിഗംഭീരമായ ഒരു സിനിമാറ്റിക് അനുഭവമാണ് വാഗ്ദാനം ചെയ്യുന്നത്.
സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത് മാർഫ്‌ലിക്‌സ് പിക്‌ചേഴ്‌സുമായി സഹകരിച്ച് വിയാകോം 18 സ്റ്റുഡിയോ അവതരിപ്പിക്കുന്ന 'ഫൈറ്റർ' സിനിമാറ്റിക് മികവാണ് പുറത്തെടുക്കുന്നത്. 2024 ജനുവരി 25-ന് തീയറ്ററുകളിൽ 'ഫൈറ്റർ' പറന്നുയരും, ദേശഭക്തിയുടെ പുതിയ അദ്ധ്യായം, സിനിമാറ്റിക് മികവിന് പുതിയ നിര്‍വ്വചനം, ഒരു ഐതിഹാസിക യാത്രയുടെ തയ്യാറെടുപ്പിലാണ് ഫൈറ്റര്‍.....!!
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.