രാജീവ് രവി അത്രപോര, മൊത്തത്തിൽ നന്നാവാനുണ്ടെന്ന് അലൻസിയർ

ജാങ്കോ സ്പേസ് എന്ന യൂ ടൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അലൻസിയർ തൻറെ നിലപാട് വ്യക്തമാക്കിയ

Written by - Zee Malayalam News Desk | Last Updated : Sep 23, 2022, 09:59 AM IST
  • സജഷൻ കൊടുക്കാൻ ഉണ്ടെങ്കിൽ ആദ്യം ഞാൻ നന്നായ ശേഷം
  • രാജീവുമായി ഞാൻ പിണക്കത്തിലാണ്
  • ആസിഫലിയുമായും, സണ്ണി വെയ്നുമായും പിണങ്ങി
രാജീവ് രവി അത്രപോര, മൊത്തത്തിൽ നന്നാവാനുണ്ടെന്ന് അലൻസിയർ

തൻറെ വ്യത്യസ്തമായ നിലപാടുകൾ കൊണ്ടാണ് വിവാദങ്ങളും പ്രേക്ഷക ശ്രദ്ധയും നേടിയിട്ടുള്ള നടനാണ് അലൻസിയർ. പലപ്പോഴും പറയുന്ന വാക്കുകൾ പോലും അലൻസിയറിന് വിവാദമായി വരാറുണ്ട്. സംവിധായകൻ രാജീവ് രവിയെ പറ്റി അലൻസിയർ പറഞ്ഞ വാക്കുകളാണ് അടുത്തിടെ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ചർച്ചയായത്.

ജാങ്കോ സ്പേസ് എന്ന യൂ ടൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അലൻസിയർ തൻറെ നിലപാട് വ്യക്തമാക്കിയത്. രാജീവ് രവി സാറിനെ പോലെയുള്ള ഒരു സംവിധായകന് ഒപ്പം വർക്ക് ചെയ്തപ്പോൾ എന്തായിരുന്നു അനുഭവം എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അലൻസിയർ.

Also Read: അഭിമുഖത്തിനിടെ ഭീഷണിപ്പെടുത്തി; നടൻ ശ്രീനാഥ് ഭാസിക്കെതിരെ പരാതി

രാജീവ് രവി പോര, ശരിയാവാനുണ്ട് കുറച്ച് കൂടി മൊത്തത്തിൽ നന്നാവാനുണ്ട്. ഇനി സജഷൻ കൊടുക്കാൻ ഉണ്ടെങ്കിൽ ആദ്യം ഞാൻ നന്നായ ശേഷം വേണം അത് കൊടുക്കാൻ രാജീവുമായി ഞാൻ പിണക്കത്തിലാണ്, ആസിഫലിയുമായും, സണ്ണി വെയ്നുമായും പിണങ്ങി- തമാശ രൂപേണ അലൻസിയർ പറയുന്നു. എന്നോട് പിണങ്ങാത്തതായി ആരുമില്ല.

ഛായാഗ്രാഹകനും നിർമ്മാതാവും സംവിധയകനുമായ രാജീവ് രവിയുടെ ആദ്യ ചിത്രം അന്നയു റസൂലുമാണ്. പിന്നീട് ഞാൻ സ്റ്റീവ് ലോപ്സ്,കമ്മട്ടിപ്പാടം,കുറ്റവും ശിക്ഷയും, തുറമുഖം എന്നീ ചിത്രങ്ങളുടെ സംവിധായകനായി.ഐ. ഡി എന്ന ചിത്രത്തിൻറെ സഹ നിർമ്മാതാവ് കൂടിയാണ് അദ്ദേഹം.

ഇതിൽ കുറ്റവും ശിക്ഷയിലുമാണ് അലൻസിയർ അഭിനയിച്ചത്. ആസിഫലി നായകനായ ചിത്രത്തിൻറെ കഥ സിബി തോമസ്, ശ്രീജിത്ത് ദിവാകരൻ എന്നിവർ ചേർന്നായിരുന്നു. കേരളത്തിൽ നടന്ന ഒരു മോഷണത്തിൻറെ ചുവട് പറ്റി അന്യ സംസ്ഥാനത്തേക്ക് അന്വേഷണത്തിനായി പോകുന്ന കേരളാ പോലീസിൻറെ കഥയാണ് ചിത്രത്തിൽ.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News