ഉഡ്ത പഞ്ചാബിന് അനുകൂലമായി കോടതി വിധി: സിനിമക്ക് രണ്ട് ദിവസത്തിനുള്ളില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണം

ഉഡ്ത പഞ്ചാബിന് അനുകൂലമായി കോടതി വിധി. സിനിമയില്‍ നിന്നും ഒരു സീന്‍ മാത്രം കട്ട് ചെയ്താല്‍ മതിയെന്നും ബോംബെ ഹൈക്കോടതി വിധിച്ചു. ചിത്രത്തിന് രണ്ടു ദിവസത്തിനുള്ളില്‍ തന്നെ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും കോടതി പറഞ്ഞു. 

Last Updated : Jun 13, 2016, 06:12 PM IST
ഉഡ്ത പഞ്ചാബിന് അനുകൂലമായി കോടതി വിധി: സിനിമക്ക് രണ്ട് ദിവസത്തിനുള്ളില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണം

മുബൈ: ഉഡ്ത പഞ്ചാബിന് അനുകൂലമായി കോടതി വിധി. സിനിമയില്‍ നിന്നും ഒരു സീന്‍ മാത്രം കട്ട് ചെയ്താല്‍ മതിയെന്നും ബോംബെ ഹൈക്കോടതി വിധിച്ചു. ചിത്രത്തിന് രണ്ടു ദിവസത്തിനുള്ളില്‍ തന്നെ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും കോടതി പറഞ്ഞു. സിനിമയില്‍ നിന്നും 89 സീനുകള്‍ കട്ട് ചെയ്യണമെന്നും സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റ് ആണ് നല്‍കുകയെന്നുമുള്ള സെന്‍സര്‍ബോര്‍ഡിന്റെ തീരുമാനത്തിനെതിരേ സംവിധായകനായ അഭിഷേക് ചൗഭിയും എക്താ കപൂറും നല്‍കിയ ഹരജിയിന്മേലാണ് ബോംബെ ഹൈക്കോടതിയുടെ വിധി.

സിനിമയില്‍ ഇന്ത്യയുടെ പരമാധികാരത്തെയോ അന്തസത്തയോ ചോദ്യം ചെയ്യുന്നില്ലെന്ന്​ ബോംബെ ഹൈകോടതി. സിനിമയില്‍ മയക്കുമരുന്നിന്‍റെ അപകടകരമായ അമിത ഉപയോഗം തന്നെയാണ് കാണിക്കുന്നത്. കഥാ പശ്ചാത്തലം പഞ്ചാബ് ആണെന്നും വ്യക്തമാണ്. എന്നാല്‍ അത് ക്രിയാത്മകമായ ഉദ്യമമാണ്. സിനിമയുടെ കഥ, പശ്ചാത്തലം, ശൈലി എന്നിവ തീരുമാനിക്കാനുള്ള പൂര്‍ണ അവകാശം സിനിമ നിര്‍മ്മിക്കുന്നവര്‍ക്കുണ്ട്. സിനിമ മയക്കുമരുന്നിനെ പ്രോത്സാഹിപ്പിക്കുന്നുണ്ടോ എന്നറിയാന്‍ തിരക്കഥ മുഴുവന്‍ പരിശോധിച്ചു.എന്നാല്‍ അധിക്ഷേപാര്‍ഹമായ ഒന്നും തിരക്കഥയില്‍ കണ്ടത്തെിയില്ലെന്ന്  കോടതി നിരീക്ഷിച്ചു.

ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ ദുരുപയോഗം ചെയ്യാത്തിടത്തോളം അതു സംബന്ധിച്ച കാര്യങ്ങളില്‍ മറ്റാര്‍ക്കും കൈകടത്താന്‍ കഴിയിലെന്നും കോടതി വ്യക്തമാക്കി.കഥാഗതിയെ ബാധിക്കുന്ന ഘടകങ്ങള്‍ പലതും ഒഴിവാക്കണമെന്ന സെന്‍സര്‍ ബോര്‍ഡിന്‍്റെ നിര്‍ദേശങ്ങളെ ന്യായീകരിക്കാന്‍ കഴിയില്ലെന്നും ഹൈകോടതി ചൂണ്ടിക്കാട്ടി.13 കട്ടുകളോടെ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് കഴിഞ്ഞ ദിവസം സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ പഹ് ലജ് നിഹലാനി അറിയിച്ചിരുന്നു.പഞ്ചാബിലെ അമിത മയക്കുമരുന്ന് ഉപയോഗവും രാഷ്ട്രീയവും ഇതിവൃത്തമായ ’ഉഡ്താ പഞ്ചാബിന്’ സര്‍ട്ടിഫിക്കറ്റ് നല്‍കാത്ത സെന്‍സര്‍ ബോര്‍ഡ് നടപടിക്കെതിരെയാണ് നിര്‍മാതാക്കളായ ഏക്താ കപൂറും അനുരാഗ് കാശ്യപും  കോടതിയെ സമീപിച്ചത്. ഉഡ്താ പഞ്ചാബ് ജൂണ്‍ 17 ന് റിലീസ് ചെയ്യും

Trending News