കൊച്ചി : ദുൽഖർ സൽമാൻ നായകനായി എത്തിയ റോമാന്റിക് ഹിറ്റ് ചിത്രം സീതാരാമത്തിന് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ച് യുഎഇ. മതവികാരം വൃണപ്പെടുത്തന്നു എന്ന പേരിൽ ചിത്രത്തിന് യുഎഇയിൽ വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ വീണ്ടും സെൻസറിന് വിധേയമാക്കിയ ചിത്രത്തിന് യുഎഇ റിലീസ് ചെയ്യാൻ അനുമതി ലഭിക്കുകയായിരുന്നു. ഓഗസ്റ്റ് 11 മുതൽ ചിത്രം യുഎഇ ഗ്രാൻഡായി റിലീസ് ചെയ്യുമെന്ന് ദുൽഖർ സൽമാൻ തന്റെ ട്വിറ്റർ പേജിലൂടെ അറിയിച്ചു.
ആന്ധ്രയിലും തെലങ്കാനയിലും മികച്ച അഭിപ്രായം നേടിയെടുത്ത ചിത്രം മൂന്ന് ദിവസം കൊണ്ട് ഗോള ബോക്സ് ഓഫിസിൽ മുപ്പത് കോടിയാണ് സ്വന്തമാക്കിയത്. റിലീസ് ചെയ്ത ദിവസം നേടിയതിനേക്കാള്‍ ഇരട്ടിയാണ് രണ്ടാം ദിവസത്തെ കളക്ഷന്‍. സീതാരാമത്തിലൂടെ തെന്നിന്ത്യയില്‍ വിജയക്കൊടി പാറിച്ചിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ താരം ദുല്‍ഖര്‍ സല്മാന്.
#SitaRamam clears censor in UAE and is all set for a grand release on @mrunal0801 @iamRashmika @iSumanth @hanurpudi @AshwiniDuttCh @VyjayanthiFilms @SwapnaCinema @DQsWayfarerFilm @LycaProductions @RelianceEnt @SonyMusicSouth pic.twitter.com/W39cMmb1Il
— Dulquer Salmaan (@dulQuer) August 9, 2022
ഓഗസ്റ്റ് അഞ്ചിനായിരുന്നു ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ സീതാരാമം റിലീസ് ചെയ്തത്. കേരളത്തില്‍ ആദ്യ ദിനം 350 ഷോകളായിരുന്നുവെങ്കില്‍ മൂന്നാം ദിവസം എത്തിനില്ക്കുമ്പോള് അത് അഞ്ഞൂറിലധികം ആയി. തമിഴ്നാട്ടില്‍ 200 സ്ക്രീനുകളില്‍ റിലീസ് ചെയ്ത ചിത്രം രണ്ടാം ദിവസം 250 തീയറ്ററുകളിലാണ് പ്രദര്‍ശിപ്പിച്ചത്. ലോകമെമ്പാടും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. സീതാരാമത്തിലൂടെ യുഎസില്‍ ആദ്യദിനം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന മലയാളി താരം എന്ന റെക്കോര്‍ഡ് ദുല്‍ഖര്‍ സ്വന്തമാക്കി കഴിഞ്ഞു. യു.എസ് പ്രീമിയറുകളില്‍ നിന്നടക്കം 21,00,82 ഡോളര്‍ (1.67 കോടിയിലേറെ) ആണ് ആദ്യദിനം സീതാരാമം കരസ്ഥമാക്കിയത്.
ദുല്‍ഖര്‍ സല്മാന് ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ എത്തുന്നത്. ദുല്‍ഖര്‍ തന്നെയാണ് മലയാളം, തെലുങ്ക്, തമിഴ് ഭാഷകളില്‍ ഡബ്ബ് ചെയ്തിരിക്കുന്നത്. മൃണാള്‍ താക്കൂര്‍, രശ്മിക മന്ദാന, സുമന്ത്, തരുണ്‍ ഭാസ്കര്‍, ഗൗതം വാസുദേവ് മേനോന്, ഭൂമിക ചൗള എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വൈജയന്തി മൂവീസിന്റെ ബാനറില്‍ ഹനു രാഘവപുടിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ALSO READ : റൊമാന്റിക് ബ്ലോക്ക്ബസ്റ്ററായി സീതാ രാമം; ആഘോഷമാക്കി ദുൽഖറും മൃണാളും
തെലുങ്ക്, തമിഴ് മലയാളം എന്നീ ഭാഷകളിലാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. പി എസ് വിനോദ്, ശ്രേയസ് കൃഷ്ണ എന്നിവരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. കോട്ടഗിരി വെങ്കിടേശ്വര റാവു എഡിറ്റിംഗും വിശാല്‍ ചന്ദ്രശേഖര്‍ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. സ്വപ്ന സിനിമയുടെ ബാനറില്‍ അശ്വിനി ദത്ത് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈന്‍: സുനില്‍ ബാബു, കലാസംവിധാനം: വൈഷ്ണവി റെഡ്ഡി, ഫൈസല്‍ അലി ഖാന്, കോസ്റ്റ്യൂം ഡിസൈനര്‍: ശീതള്‍ ശര്‍മ്മ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ഗീതാ ഗൗതം, പിആര്‍ഒ: ആതിര ദില്‍ജിത് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.