Dulquer Salmaan: ഹേറ്റേഴ്സിനെ ആരാധകരാക്കി മാറ്റിയ ഡിക്യു മാജിക്; കൊത്തയിലെ രാജാവിന് ഇന്ന് പിറന്നാൾ

Dulquer Salmaan Birthday: ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയാമ് ദുൽഖർ സൽമാൻ സിനിമാ രം​ഗത്തേക്ക് എത്തിയത്. അരങ്ങേറ്റ ചിത്രത്തില്‍ തന്നെ ദുൽഖർ മികച്ച പ്രകടനം കാഴ്ചവച്ചു.

Written by - Zee Malayalam News Desk | Last Updated : Jul 28, 2023, 10:51 AM IST
  • അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടല്‍ ദുൽഖറിന്റെ കരിയറിൽ വഴിത്തിരിവായി
  • ഇതോടെ ദുൽഖറിന്റെ താരമൂല്യം ഉയർന്നു
  • നിര്‍മാതാക്കള്‍ താരത്തിന്റെ ഡേറ്റിന് വേണ്ടി കാത്തുനിൽക്കുന്നതിലേക്ക് എത്തി
Dulquer Salmaan: ഹേറ്റേഴ്സിനെ ആരാധകരാക്കി മാറ്റിയ ഡിക്യു മാജിക്; കൊത്തയിലെ രാജാവിന് ഇന്ന് പിറന്നാൾ

ജന്മദിനം ആഘോഷിച്ച് മലയാളത്തിന്റെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാൻ. ദുല്‍ഖറിന്റെ മുപ്പത്തിയേഴാം ജന്മദിനമാണ് ഇന്ന്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകനെന്ന ലേബലില്‍ സിനിമയിലേക്ക് എത്തിയ ദുല്‍ഖര്‍ തന്റേതായ സ്ഥാനം തെന്നിന്ത്യൻ സിനിമയിൽ ഉറപ്പിച്ച താരമാണ് ഇന്ന്. ബോളിവുഡിലും ദുൽഖർ സൽമാൻ തന്റെ സാന്നിധ്യം അറിയിച്ചു.

ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയാമ് ദുൽഖർ സൽമാൻ സിനിമാ രം​ഗത്തേക്ക് എത്തിയത്. അരങ്ങേറ്റ ചിത്രത്തില്‍ തന്നെ ദുൽഖർ മികച്ച പ്രകടനം കാഴ്ചവച്ചു. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടല്‍ ദുൽഖറിന്റെ കരിയറിൽ വഴിത്തിരിവായി. ഇതോടെ ദുൽഖറിന്റെ താരമൂല്യം ഉയർന്നു. നിര്‍മാതാക്കള്‍ താരത്തിന്റെ ഡേറ്റിന് വേണ്ടി കാത്തുനിൽക്കുന്നതിലേക്ക് എത്തി.

പിന്നീട് തീവ്രം, എബിസിഡി, അഞ്ച് സുന്ദരികള്‍, നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, ബാംഗ്ലൂര്‍ ഡേയ്സ്, വിക്രമാദിത്യന്‍, 100 ഡേയ്സ് ഓഫ് ലൗ, ചാര്‍ളി, ജോമോന്റെ സുവിശേഷങ്ങള്‍, സിഐഎ, പറവ, സോളോ, വരനെ ആവശ്യമുണ്ട്, കുറുപ്പ്, സല്യൂട്ട് എന്നിങ്ങനെ നിരവധി ഹിറ്റ് ചിത്രങ്ങൾ താരത്തിന്റേതായി പുറത്തിറങ്ങി. മലയാളത്തിനൊപ്പം തമിഴ്, ഹിന്ദി ഭാഷകളിലും ദുല്‍ഖര്‍ സൽമാൻ തിളങ്ങി. നിര്‍മാതാവ്, പിന്നണി ഗായകന്‍ എന്നീ നിലകളിലും ദുല്‍ഖര്‍ സിനിമാ രംഗത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ചു.

ALSO READ: Captain Miller: ധനുഷിന്റെ തീപാറും പ്രകടനം; 'ക്യാപ്റ്റൻ മില്ലർ' ടീസർ റിലീസ് ചെയ്തു

കിം​ഗ് ഓഫ് കൊത്തയാണ് താരത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. ഓ​ഗസ്റ്റ് 25ന് കിം​ഗ് ഓഫ് കൊത്ത തിയേറ്ററുകളിലേക്കെത്തും. പ്രതീക്ഷകൾ വാനോളം ഉയർത്തിയാണ് കിംഗ് ഓഫ് കൊത്തയുടെ ഓരോ അപ്ഡേറ്റുകളും എത്തുന്നത്. ഓണത്തിന് ചിത്രം തിയേറ്ററുകളിലേക്കെത്തും. ദുൽഖർ സൽമാന്റെ കരിയറിലെ വമ്പൻ മലയാള ചിത്രമാണ് കിം​ഗ് ഓഫ് കൊത്ത.

ഏറെ വെല്ലുവിളികൾ നിറഞ്ഞതാണ് കിം​ഗ് ഓഫ് കൊത്തയിലെ കഥാപാത്രമെന്ന് ദുൽഖർ സൽമാൻ മുൻപ് അഭിപ്രായപ്പെട്ടിരുന്നു. അഭിലാഷ് ജോഷി സംവിധാനം ചെയ്ത കിംഗ് ഓഫ് കൊത്ത തിയേറ്ററിൽ പ്രേക്ഷകനെ ത്രസിപ്പിക്കും വിധം നിർമ്മിച്ചിരിക്കുന്ന മാസ്സ്, ബിഗ് ബജറ്റ് ചിത്രമാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News