Dileep in Sabarimala: നടൻ ദീലീപ് ശബരിമലയിൽ ദർശനം നടത്തി

മാളികപ്പുറത്തും ദിലീപ് ദർശനം നടത്തി പ്രത്യേക പൂജകളും വഴിപാടുകളും കഴിച്ചു

Written by - Zee Malayalam News Desk | Last Updated : Nov 18, 2022, 01:35 PM IST
  • മാളികപ്പുറത്തും ദിലീപ് ദർശനം നടത്തി
  • സുഹൃത്ത് ശരത്തും ദിലീപിനൊപ്പമുണ്ടായിരുന്നു
  • തമന്നയാണ് ദിലീപിന്റെ നായികയായി ചിത്രത്തിൽ എത്തുന്നത്
Dileep in Sabarimala: നടൻ ദീലീപ് ശബരിമലയിൽ ദർശനം നടത്തി

പത്തനംതിട്ട: നടൻ ദീലീപ് ശബരിമലയിൽ ദർശനം നടത്തി. വ്യാഴാഴ്ച രാത്രി ശബരിമലയിൽ എത്തിയ താരവും സംഘവും ദേവസ്വം ബോർഡ് ഗസ്റ്റ്ഹൗസിൽ തങ്ങി. പിന്നീട് വെള്ളിയാഴ്ച രാവിലെ എട്ടു മണിയോടെയാണ് ദർശനത്തിനെത്തിയത്.കഴിഞ്ഞ ഏപ്രിലിലും ദിലീപ് ശബരിമലയിൽ എത്തിയിരുന്നു

മാളികപ്പുറത്തും ദിലീപ് ദർശനം നടത്തുകയും പ്രത്യേക പൂജകളും വഴിപാടുകളും കഴിക്കുകയും ചെയ്തു.മേൽശാന്തി, തന്ത്രി എന്നിവരെ അടക്കം കണ്ട ശേഷമാണ് താരം മല ഇറങ്ങിയത്. സുഹൃത്ത് ശരത്തും ദിലീപിനൊപ്പമുണ്ടായിരുന്നു.

അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന'ബാന്ദ്ര'യാണ് ദിലീപിൻറെ റിലീസിനെത്തുന്ന പുതിയ ചിത്രം.തമന്നയാണ് ദിലീപിന്റെ നായികയായി ചിത്രത്തിൽ എത്തുന്നത്. വലിയ താര നിരയാണ് ചിത്രത്തിലുള്ളത്. ശരത് കുമാര്‍, ഈശ്വരി റാവു, വിടിവി ഗണേഷ്, ഡിനോ മോറിയ, ആര്യന്‍ സന്തോഷ്, സിദ്ദീഖ്, ലെന, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News