Dileep Manju Warrier: ദിലീപിന്റെയും മഞ്ജുവിന്റെയും കൈയ്ക്ക് ഒരുപോലെ പരിക്ക്! ചിത്രങ്ങള്‍ ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

Dileep and Manju Warrier latest photos: പൊതുവേദികളിൽ ഒരുമിച്ച് എത്താതെ ദിലീപും മഞ്ജുവും അകന്നുനിൽക്കുകയാണ് ചെയ്യുന്നത്.

Written by - Zee Malayalam News Desk | Last Updated : Jul 10, 2023, 04:58 PM IST
  • ദിലീപും കാവ്യാ മാധവനും മക്കളോടൊപ്പം ദാമ്പത്യ ജീവിതം നയിക്കുകയാണ്.
  • വിവാഹത്തിന് ശേഷം കാവ്യാ മാധവൻ സിനിമയിൽ നിന്ന് പൂർണമായും വിട്ടുനിൽക്കുകയാണ്.
  • വിവാഹ മോചനത്തിന് ശേഷം മഞ്ജു സിനിമയിലേയ്ക്ക് ശക്തമായ തിരിച്ചുവരവ് നടത്തുകയും ചെയ്തു.
Dileep Manju Warrier: ദിലീപിന്റെയും മഞ്ജുവിന്റെയും കൈയ്ക്ക് ഒരുപോലെ പരിക്ക്! ചിത്രങ്ങള്‍ ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

നടൻ ദിലീപിന്റെയും കുടുംബത്തിന്റെയും ചെറിയ കാര്യങ്ങൾ പോലും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറാറുണ്ട്. നടി മഞ്ജു വാര്യരുമായുള്ള വിവാഹബന്ധം വേർപെടുത്തിയതോടെ പാപ്പരാസികൾ ദിലീപിന് പിന്നാലെ കൂടുകയായിരുന്നു. ഗോസിപ്പ് കോളങ്ങളിലെ അഭ്യൂഹങ്ങൾ ശരിയാകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. നടി കാവ്യാ മാധവനെ ദിലീപ് വിവാഹം ചെയ്തു. 

നിലവിൽ ദിലീപും കാവ്യാ മാധവനും മക്കളോടൊപ്പം ദാമ്പത്യ ജീവിതം നയിക്കുകയാണ്. വിവാഹത്തിന് ശേഷം കാവ്യാ മാധവൻ സിനിമയിൽ നിന്ന് പൂർണമായും വിട്ടുനിൽക്കുകയാണ്. എന്നാൽ, വിവാഹ മോചനത്തിന് ശേഷം സിംഗിൾ ലൈഫ് തിരഞ്ഞെടുത്ത മഞ്ജുവാകട്ടെ സിനിമയിലേയ്ക്ക് ശക്തമായ തിരിച്ചുവരവ് നടത്തുകയും ചെയ്തു. ഇപ്പോൾ മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാറായി നിറഞ്ഞുനിൽക്കുകയാണ് മഞ്ജു. 

ALSO READ: ചെറുപ്പത്തില്‍ സഹോദരിയെ നഷ്ടമായി, അച്ഛന് പിന്നാലെ ഭാര്യയും അകന്നു? വിജയ് വിഷാദത്തിലെന്ന് റിപ്പോര്‍ട്ട്

വിവാഹ മോചനത്തിന് ശേഷം ദിലീപും മഞ്ജുവും നേരിൽ കാണാനുള്ള സാഹചര്യങ്ങളൊന്നും ഉണ്ടായിക്കിയിരുന്നില്ല. മഞ്ജുവിന്റെ അച്ഛൻ മരിച്ച സമയത്ത് മകൾ മീനാക്ഷിക്കൊപ്പം ദിലീപ് എത്തിയത് ശ്രദ്ധേയമായിരുന്നു. ഡിസ്നി ഇന്ത്യ പ്രസിഡന്റ് കെ മാധവന്റെ മകൻ ഗൗതമിന്റെ വിവാഹ റിസപ്ഷൻ ചടങ്ങുകളിൽ പങ്കെടുക്കാൻ ദിലീപും കാവ്യയും എത്തിയിരുന്നു. ഇതേ ചടങ്ങിൽ മഞ്ജു വാര്യരും എത്തിയിരുന്നു. കോഴിക്കോടുള്ള ആഡംബര ഹോട്ടലിൽ വെച്ച് നടന്ന ആഘോഷ ചടങ്ങിൽ ഇരുവരും ദിലീപും കാവ്യയും പരസ്പരം കണ്ടിരുന്നില്ല

പൊതുവേദികളിൽ നിന്ന് ദിലീപും മഞ്ജുവും അകന്നുനിൽക്കുകയാണ് ചെയ്യുന്നത്. കുഞ്ഞിന് ജന്മം നൽകിയ ശേഷം കാവ്യയും സെലിബ്രിറ്റി വിവാഹങ്ങൾക്കും മറ്റും മാത്രമാണ് പൊതുവെ എത്താറുള്ളത്. എന്നാൽ, ഇപ്പോൾ ദിലീപിന്റെയും മഞ്ജു വാര്യരുടെയും വ്യത്യസ്തമായ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയം. 

ദിലീപിന്റെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് വോയ്‌സ് ഓഫ് സത്യനാഥൻ. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ദിലീപ് കഴിഞ്ഞ ദിവസം ഖത്തറിൽ മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന്റെ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. അടുത്തിടെ ദിലീപിന്റെ വലതു കൈയ്യിൽ പരിക്കേറ്റിരുന്നു. ഈ കൈയ്യിൽ ബാൻഡ് എയ്ഡുമായാണ് ദിലീപ് പ്രൊമോഷന് എത്തിയത്. നേരത്തെയും സമാനമായ രീതിയിൽ ദിലീപ് പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും ഇത്തവണ ഇത് കൂടുതൽ ചർച്ചയാകാൻ മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നു. 

അടുത്തിടെ മാഞ്ചസ്റ്ററിൽ നടന്ന ആനന്ദ് ടിവി ഫിലിം അവാർഡ്‌സിൽ മഞ്ജു വാര്യരും പങ്കെടുത്തിരുന്നു. ദിലീപിനെ പോലെ തന്നെ കൈയ്യിൽ ബാൻഡ് എയ്ഡുമായാണ് മഞ്ജുവും എത്തിയത്. ദിലീപിന്റെ വലതു കൈയ്യിലാണ് പരിക്കേറ്റതെങ്കിൽ മഞ്ജുവിന്റെ ഇടത് കൈയ്യിലാണ് പരിക്കേറ്റത്. ദിലീപിനെ പോലെ തന്നെ ഇടത് കൈയ്യിൽ മഞ്ജുവും ബാൻഡ് എയ്ഡ് ധരിച്ചതോടെ ഇരുവരുടെയും ചിത്രങ്ങൾ വൈറലായി. 

അതേസമയം, ദിലീപിൻ്റെ കോമഡി - സീരിയസ് ചിത്രമായ വോയ്സ് ഓഫ് സത്യനാഥൻ റാഫിയാണ് സംവിധാനം ചെയ്യുന്നത്. സംവിധാനത്തിനൊപ്പം കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നതും റാഫി തന്നെയാണ്. ജൂലൈ 14ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യും. വോയ്‌സ് ഓഫ് സത്യനാഥന് ശേഷം ബാന്ദ്ര എന്ന ചിത്രമാണ് ദിലീപിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. തെന്നിന്ത്യൻ താരസുന്ദരി തമന്നയാണ് ചിത്രത്തിലെ നായിക. മലയാള സിനിമയിലേയ്ക്കുള്ള തമന്നയുടെ അരങ്ങേറ്റം കൂടിയാണ് വോയ്‌സ് ഓഫ് സത്യനാഥൻ. കിടിലൻ ആക്ഷൻ രംഗങ്ങളുള്ള ഫൂട്ടേജ് എന്ന ചിത്രമാണ് മഞ്ജുവിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. മലയാളത്തിൽ ഫൗണ്ട് ഫൂട്ടേജ് എന്ന മേക്കിംഗ് രീതി ഉപയോഗിക്കുന്ന ആദ്യ ചിത്രം കൂടിയാണ് ഫൂട്ടേജ്. സിനിമയുടെ ചിത്രീകരണം തൃശൂരിൽ പുരോഗമിക്കുകയാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News